എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്] 6211

എന്റെ ഡോക്ടറൂട്ടി 10

Ente Docterootty Part 10 | Author : Arjun Dev | Previous Part

മീനാക്ഷീടച്ഛൻ പറഞ്ഞതെന്താണെന്ന് ഉൾക്കൊള്ളാനാകാതെ ഞാനിരുന്നയിരുപ്പിൽ ചുറ്റുമൊന്നു നോക്കിപ്പോയി…

എന്റെ തന്തയ്‌ക്കോ വെളിവില്ലെന്നേതാണ്ടൊക്കെ ബോധ്യായതാ… എന്നാലിതിപ്പോൾ ഇങ്ങേർക്കും വയ്യാണ്ടായോ..??_ ഞാൻ സംശയംകൂറിയമുഖത്തോടെ അങ്ങോരെ കണ്ണെടുക്കാതെ നോക്കുമ്പോൾ പുള്ളി അച്ഛനോടായി തുടർന്നു;

“”…അതേ ഡോക്ടറേ… എനിയ്ക്കിതിനു സമ്മതവാ… നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാനായ്ട്ട് മക്കളു തുനിഞ്ഞിറങ്ങിയാപ്പിന്നെ നമ്മളെന്തുചെയ്യാൻ..?? എന്നാലും… എന്നാലുമിവളിങ്ങനെ തരന്താഴോന്നു ഞാൻ…”””_ സംസാരിയ്ക്കുന്നതിനിടയിൽ വാക്കുകൾമുറിയുമ്പോൾ അയാളുടെ ശബ്ദമിടറിയിട്ടുണ്ടായ്രുന്നു…

“”…ഇനിയിപ്പോൾ കഴിഞ്ഞതു കഴിഞ്ഞില്ലേടോ… പിള്ളേർക്കൊരബദ്ധം പറ്റിപ്പോയി… ഇനിപറഞ്ഞിട്ടു കാര്യമില്ല… എല്ലാം പിള്ളേരുടെ വഴിയ്ക്കുപോട്ടേ… നമുക്കിതങ്ങു നടത്താം..!!”””

“”…വേണ്ട.! ആരുമൊന്നും നടത്താമ്മേണ്ടി മെനക്കെടണ്ട.! ഞങ്ങളു തമ്മിലൊന്നൂല്ല… ഞാൻ… ഞാൻ വെറുതേപറഞ്ഞതാ..!!”””_ എല്ലാം കൈവിട്ടു പോകുന്നതുംനോക്കി ചലിയ്ക്കാനാവാണ്ടിരുന്ന എന്നെ ഒരിയ്ക്കൽക്കൂടി ഞെട്ടിച്ചുകൊണ്ട് മീനാക്ഷിയുടെ സ്വരമുയർന്നു…

നോക്കുമ്പോൾ അമ്മയുടെ ദേഹത്തുനിന്നും വേർപെട്ടുമാറാതെ തലമാത്രം ഉയർത്തിക്കൊണ്ടാണവൾ ചീറിയത്…

കരഞ്ഞുചുവന്ന കണ്ണുകളിലപ്പോൾ തീപാറുന്ന ശൗര്യമുണ്ടായ്രുന്നെങ്കിലും, അപ്പോഴത്തെയവളുടെയാ ഭാവത്തിൽ ഞാൻമാത്രമേ പേടിച്ചുള്ളൂ എന്നത് മറ്റൊരുവാസ്തവം…

500 Comments

  1. സ്നേഹിതൻ 💗

    ❣️❣️❣️❣️❣️❤️❤️

    1. 👍❤️❤️

  2. സോജു

    സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..😄🤣’പൊളി ഐറ്റം’👌

    അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..🔥💥

    1. താങ്ക്സ് ബ്രോ.. 👍❤️❤️❤️

  3. കുണ്ണൻ

    സെരിക്കും ഇതിൽ എല്ലാവരും ബുദ്ധി കുറഞ്ഞ കേറക്ട്ർ ആണല്ലേ

    1. കഥയെഴുതിയ എഴുത്തുകാരന് ബുദ്ധികുറവായതിനാൽ ക്യാരക്ടർസിനും ബുദ്ധികുറഞ്ഞുപോയി… 😂

  4. ബ്രോ അല്ലേ ഊര കുടുക്ക് എഴുതിയത്… എന്താകഥ നിർത്തിയോ

    1. നിർത്തിയിട്ടില്ല… എഴുതാൻ മനസ്സുവരുമ്പോൾ ചെയ്യും ബ്രോ..👍❤️

  5. ഞാൻ ആരാണ്

    ബ്രോ ഞാൻ മുന്നേ ഈ കഥ വായിച്ചതാണ്….
    ഇതിന്റെ 70% ബ്രോ തീർത്തു എന്ന് നന്നായി അറിയാം….So… ബാക്കി പുതിയ ഭാഗം publish chey bro… അപ്പൊ വായിക്കാം…
    ബ്രോ 72 പാർട്ട് വരെ എഴുതിയിട്ടുണ്ട്….

    ബാക്കി ഇടുമോ… 🙏✨❤️

    1. ഇത് വായിയ്ക്കാത്തവർക്ക് വേണ്ടി ഇടുന്നതാണ്… 👍❤️

      1. ഞാൻ ആരാണ്

        Ok Broo….
        Pinne continuous parts idane….

        It’s a humble request….🙏❤️👍

        1. എഴുത്തിലാണ്.. വരും.. 👍❤️

  6. ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു

Comments are closed.