“”…അങ്ങനാണെങ്കി അവളെന്തിനാ ഇവടെ വന്നിങ്ങനൊക്കെ പറഞ്ഞേ..??”””_ ഇപ്രാവശ്യം കീത്തുവെന്റെ മുഖത്തേയ്ക്കു നോക്കിയാണ് ചോദിച്ചത്…
…ശ്രീതന്നെ എന്താപറഞ്ഞേന്നു പൂർണ്ണമായും മനസ്സിലാകാത്ത ഞാനതിനൊക്കെ എന്തുപറയാൻ..??
ഞാൻനേരേ ശ്രീയെനോക്കി, ഇതിനൊക്കെന്തേലും മറുപടിയുണ്ടേലൊന്നു പറേടാന്നമട്ടിൽ…
അതു മനസ്സിലാക്കിയിട്ടെന്നോണമവൻ പറഞ്ഞു;
“”…എടീ… അതുപിന്നെ… അത്… അതത്രയൊക്കെയെല്ലാരുടേം മുന്നിവെച്ചു നാറിയപ്പോളതിന്റെ കലിപ്പിലവളുവന്നു പറഞ്ഞതാവും… അവള് നാറിയതിന് പകരമ്മീട്ടാനെന്നോണം തിരിച്ചൊരുപണി… എന്തായാലും നിങ്ങളതിത്രേംകാര്യമാക്കി കല്യാണമ്മരെ എത്തിയ്ക്കണ്ടായ്രുന്നു..!!”””_അവനൊന്നുനിർത്തിയതും ഞാൻ കണ്ണിമയ്ക്കാതെവന്റെ മുഖത്തേയ്ക്കുതന്നെ കുറച്ചുനേരം നോക്കിയിരുന്നു…
നേരത്തേ മീനാക്ഷീടച്ഛന്റെ തലയ്ക്കുചുറ്റുംകണ്ട ദിവ്യവലയം അപ്പോൾ ശ്രീയുടെ തലയ്ക്കുചുറ്റും ഞാൻകണ്ടു…
…ഈശ്വരാ.! ഇങ്ങനെപോവേണേൽ
രൂപക്കൂടുണ്ടാക്കി ഞാൻമുടിയും.!
“”…അല്ല… ഇതൊക്കെ നെനക്കെങ്ങനറിയാം..?? അപ്പൊ നീയുമുണ്ടായ്രുന്നോ ഇവന്റൊപ്പം..??”””_ കീത്തുവിന്റെയടുത്ത ചോദ്യംവന്നപ്പോളാണ് ശ്രീയ്ക്ക് സ്ഥലകാലബോധം വന്നത്…
അതോടെ ഞാൻനേരേ ശ്രീയുടെ മുഖത്തേയ്ക്കുനോക്കി… അവൻ പണിപാളിയോന്ന മട്ടിൽ തിരിച്ചെന്റെയും…
“”…ശ്രീക്കുട്ടാ… ഞാന്നിന്നോടാ ചോയിച്ചേ, ഇതൊക്കെ നെനക്കെങ്ങനറിയാന്ന്..?? അതിനു നീയിവനെ നോക്കണ്ട..!!”””
“”…എന്റോടെ… എന്റോടിവമ്പറഞ്ഞയാ..!!”””
❣️❣️❣️❣️❣️❤️❤️
👍❤️❤️
സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..😄🤣’പൊളി ഐറ്റം’👌
അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..🔥💥
താങ്ക്സ് ബ്രോ.. 👍❤️❤️❤️
സെരിക്കും ഇതിൽ എല്ലാവരും ബുദ്ധി കുറഞ്ഞ കേറക്ട്ർ ആണല്ലേ
കഥയെഴുതിയ എഴുത്തുകാരന് ബുദ്ധികുറവായതിനാൽ ക്യാരക്ടർസിനും ബുദ്ധികുറഞ്ഞുപോയി… 😂
ബ്രോ അല്ലേ ഊര കുടുക്ക് എഴുതിയത്… എന്താകഥ നിർത്തിയോ
നിർത്തിയിട്ടില്ല… എഴുതാൻ മനസ്സുവരുമ്പോൾ ചെയ്യും ബ്രോ..👍❤️
ബ്രോ ഞാൻ മുന്നേ ഈ കഥ വായിച്ചതാണ്….
ഇതിന്റെ 70% ബ്രോ തീർത്തു എന്ന് നന്നായി അറിയാം….So… ബാക്കി പുതിയ ഭാഗം publish chey bro… അപ്പൊ വായിക്കാം…
ബ്രോ 72 പാർട്ട് വരെ എഴുതിയിട്ടുണ്ട്….
ബാക്കി ഇടുമോ… 🙏✨❤️
ഇത് വായിയ്ക്കാത്തവർക്ക് വേണ്ടി ഇടുന്നതാണ്… 👍❤️
Ok Broo….
Pinne continuous parts idane….
It’s a humble request….🙏❤️👍
എഴുത്തിലാണ്.. വരും.. 👍❤️
ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു
😂😂