“”…അതിനു നീകെടന്നു ചാവാതെ… നമുക്കു വഴിയുണ്ടാക്കാം..!!”””_ സർവ്വപിടീംവിട്ടതുപോലുള്ള എന്റെ സംസാരംകേട്ടതും അവനുംപെട്ടെന്നു കളിവിട്ടുസീര്യയസായി…
പിന്നങ്ങോട്ട് ഇലയ്ക്കുംമുള്ളിനും കേടില്ലാതെ കല്യാണംമുടക്കാനുള്ള വഴികളെക്കുറിച്ചുമാത്രമായി ചർച്ച…
പെട്ടെന്നു കല്യാണംമുടക്കിയാൽ ഒറ്റബുദ്ധിയുള്ള സ്വഭാവംവെച്ച് കീത്തു വല്ലകടുംകൈയും കാണിച്ചാലോന്ന പേടിയുണ്ടായ്രുന്നതിനാൽ പറഞ്ഞുവന്ന പലപ്ലാനുകളും പാതിവഴിയിൽ നിന്നു…
അങ്ങനെ കടുത്ത പ്ലാനിങ്ങുമായ്രിയ്ക്കുമ്പോഴാണ് ശ്രീയ്ക്ക് ഫോൺവരുന്നത്…
ഫോണിന്റെ ഡിസ്പ്ലേനോക്കി കാർത്തിയാടാന്നു പറഞ്ഞശേഷമവൻ കോൾഅറ്റൻഡ്ചെയ്തു….
അന്നേരമത്രയും ഞാൻ കട്ടിലിൽ അവനെയും നോക്കിയിരിയ്ക്കുവായ്രുന്നു…
“”…ഡാ… അവന്മാര് ജംഗ്ഷനിലുണ്ടെന്ന്… വാ ഒന്നങ്ങോട്ടിറങ്ങി വരാം… ഇതു മുടക്കാനായ്ട്ടെന്തേലും ഐഡിയേമാലോചിയ്ക്കാലോ… വാ..!!”””_ അവനെന്നെ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാനും മറ്റൊന്നുമാലോചിച്ചില്ല…
എത്രനേരാന്നുവെച്ചാ മൂടിപ്പുതച്ചു മുറിയിലിരിയ്ക്കുന്നേ..??
അച്ഛൻകണ്ടാൽ സീനാണെന്നറിയാമായ്രുന്നിട്ടുകൂടി ഞാനവനൊപ്പം വീട്ടിന്നുചാടി…
അതല്ലേലുമങ്ങനെയാ, ശ്രീക്കുട്ടനെവിടെ പോകാൻവിളിച്ചാലും മുന്നുംപിന്നുംനോക്കാതെ ഞാങ്കൂടെപോകും…
അതിന്റെപേരിൽ വാങ്ങിക്കൂട്ടിയ ഏണികൾക്കൊന്നും ഒരു പഞ്ഞവുമില്ലതാനും…
അങ്ങനൊരുവിധം വീട്ടുകാരേയുംവെട്ടിച്ചു പുറത്തുചാടിയ ഞങ്ങൾ വണ്ടിയുമെടുത്തിറങ്ങി…
പോണപോക്കിലും സംസാരവിഷയം മറ്റൊന്നായ്രുന്നില്ല…
❣️❣️❣️❣️❣️❤️❤️
👍❤️❤️
സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..😄🤣’പൊളി ഐറ്റം’👌
അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..🔥💥
താങ്ക്സ് ബ്രോ.. 👍❤️❤️❤️
സെരിക്കും ഇതിൽ എല്ലാവരും ബുദ്ധി കുറഞ്ഞ കേറക്ട്ർ ആണല്ലേ
കഥയെഴുതിയ എഴുത്തുകാരന് ബുദ്ധികുറവായതിനാൽ ക്യാരക്ടർസിനും ബുദ്ധികുറഞ്ഞുപോയി… 😂
ബ്രോ അല്ലേ ഊര കുടുക്ക് എഴുതിയത്… എന്താകഥ നിർത്തിയോ
നിർത്തിയിട്ടില്ല… എഴുതാൻ മനസ്സുവരുമ്പോൾ ചെയ്യും ബ്രോ..👍❤️
ബ്രോ ഞാൻ മുന്നേ ഈ കഥ വായിച്ചതാണ്….
ഇതിന്റെ 70% ബ്രോ തീർത്തു എന്ന് നന്നായി അറിയാം….So… ബാക്കി പുതിയ ഭാഗം publish chey bro… അപ്പൊ വായിക്കാം…
ബ്രോ 72 പാർട്ട് വരെ എഴുതിയിട്ടുണ്ട്….
ബാക്കി ഇടുമോ… 🙏✨❤️
ഇത് വായിയ്ക്കാത്തവർക്ക് വേണ്ടി ഇടുന്നതാണ്… 👍❤️
Ok Broo….
Pinne continuous parts idane….
It’s a humble request….🙏❤️👍
എഴുത്തിലാണ്.. വരും.. 👍❤️
ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു
😂😂