എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്] 6211

…ഉം.! പറിപ്പെന്നല്ലേ ഉദ്ദേശിച്ചേ..?? എനിയ്ക്കു മനസ്സിലായി എന്നമട്ടിൽ സ്വന്തമായി തലകുലുക്കി ചിരിയ്ക്കുമ്പോഴാണ് എല്ലാ കണ്ണുകളുമെന്നിലേയ്ക്കു തറഞ്ഞിരിയ്ക്കുന്നതു കാണുന്നേ…

അതോടെന്റെ ബലൂണിലെ ആകപ്പാടെ ബാക്കിയുണ്ടായ്രുന്ന കാറ്റുമഴിഞ്ഞു…

മീനാക്ഷിയാണേൽ എന്നെയിപ്പോ കടിയ്ക്കുമെന്ന ഭാവത്തിൽ നിയ്ക്കുവേംചെയ്യുന്നു…

“”…നിന്റൊരു കോപ്പും ഇനിയിവിടെ വേണ്ട… മര്യാദയ്ക്കടങ്ങിയൊതുങ്ങി ഇതിനകത്തു കെടന്നോണം..!!”””_ അങ്ങേരുടെ ഉഗ്രശാസനംകേട്ടതും എനിയ്ക്കു സന്തോഷംകൊണ്ടിരിയ്ക്കാൻ മേലാത്തവസ്ഥയായി…

…അപ്പൊയിനി കല്യാണോംനടക്കൂല… അവൾടെ പഠിപ്പുംനിർത്തിയ്ക്കും… പോരാത്തേന് വീട്ടീന്നു പുറത്തുമിറക്കൂല… സൂപ്പർ.!

…കണ്ടോടീ ഇങ്ങനിരിയ്ക്കും ആമ്പിളേളരോടു കളിച്ചാൽ…

ആ ഹോസ്റ്റലിൽ കയറുമ്പോളെന്താണോ ഉദ്ദേശിച്ചത്, ആ ഉദ്ദേശങ്ങളെല്ലാം മൊത്തമായി പ്രാവർത്തികമായതിന്റെ ത്രില്ലിലായ്രുന്നു ഞാനപ്പോൾ…

“”…അതേ… നീ കൂടുതൽ നോക്കുവൊന്നുമ്മേണ്ട… നീയുമിന്നുമുതൽ വീട്ടിനു പുറത്തിറങ്ങൂല..!!”””_ മീനാക്ഷിയേംനോക്കി ഉള്ളിലെചിരി കടിച്ചുപിടിച്ചിരുന്ന എന്നോടായി എന്റെപിതാശ്രീ മൊഴിഞ്ഞതും ഞാനാദ്യമൊന്നു വാപൊളിച്ചു…

“”…അതെന്തു മറ്റേടത്തെ എടപാടാ..?? അതൊന്നുമ്പറ്റത്തില്ല… എനിയ്ക്കു ക്ലാസ്സിപ്പോണം… ഇതു ലാസ്റ്റ്സെമ്മാ… ഒന്നാതേ അറ്റന്റെൻസില്ല..!!”””

“”…ഓഹ്.! ഇനിയിതിന്റെ പേരിൽ തോൽക്കുവാണെങ്കി അങ്ങുപോട്ടേ… എന്തായാലുമിവള് വീട്ടിനു പുറത്തിറങ്ങാണ്ടു നിയ്ക്കുമ്പോൾ നീയങ്ങനെ വെലസിനടക്കണ്ട… രണ്ടേരുങ്കൂടി ചെയ്തുവെച്ചതല്ലേ… അപ്പൊ രണ്ടുപേരൂടി അനുഭവിച്ചാമതി..!!”””_ എന്റെതന്തപ്പടി എല്ലാം തീരുമാനിച്ചുറപ്പിച്ചമട്ടിൽ പറഞ്ഞതും ഇനിയാ തീരുമാനത്തിലൊരയവുണ്ടാകില്ലെന്ന് എനിയ്ക്കേകദേശം ബോധ്യമായി കഴിഞ്ഞിരുന്നു…

500 Comments

  1. സ്നേഹിതൻ 💗

    ❣️❣️❣️❣️❣️❤️❤️

    1. 👍❤️❤️

  2. സോജു

    സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..😄🤣’പൊളി ഐറ്റം’👌

    അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..🔥💥

    1. താങ്ക്സ് ബ്രോ.. 👍❤️❤️❤️

  3. കുണ്ണൻ

    സെരിക്കും ഇതിൽ എല്ലാവരും ബുദ്ധി കുറഞ്ഞ കേറക്ട്ർ ആണല്ലേ

    1. കഥയെഴുതിയ എഴുത്തുകാരന് ബുദ്ധികുറവായതിനാൽ ക്യാരക്ടർസിനും ബുദ്ധികുറഞ്ഞുപോയി… 😂

  4. ബ്രോ അല്ലേ ഊര കുടുക്ക് എഴുതിയത്… എന്താകഥ നിർത്തിയോ

    1. നിർത്തിയിട്ടില്ല… എഴുതാൻ മനസ്സുവരുമ്പോൾ ചെയ്യും ബ്രോ..👍❤️

  5. ഞാൻ ആരാണ്

    ബ്രോ ഞാൻ മുന്നേ ഈ കഥ വായിച്ചതാണ്….
    ഇതിന്റെ 70% ബ്രോ തീർത്തു എന്ന് നന്നായി അറിയാം….So… ബാക്കി പുതിയ ഭാഗം publish chey bro… അപ്പൊ വായിക്കാം…
    ബ്രോ 72 പാർട്ട് വരെ എഴുതിയിട്ടുണ്ട്….

    ബാക്കി ഇടുമോ… 🙏✨❤️

    1. ഇത് വായിയ്ക്കാത്തവർക്ക് വേണ്ടി ഇടുന്നതാണ്… 👍❤️

      1. ഞാൻ ആരാണ്

        Ok Broo….
        Pinne continuous parts idane….

        It’s a humble request….🙏❤️👍

        1. എഴുത്തിലാണ്.. വരും.. 👍❤️

  6. ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു

Comments are closed.