എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്] 5884

ഉടനെതന്നെ മീനാക്ഷിയും റെഡിയായി ഹോളിലെത്തി…

ചുവന്ന ചുരിദാറിൽ മുടിയൊതുക്കികെട്ടിവന്ന അവൾ പതിവിലും സുന്ദരിയായിരുന്നെങ്കിലും എനിയ്ക്കു ബോധിച്ചില്ല…

മഞ്ഞപ്പിത്തം വന്നവൻ കാണുന്നതെല്ലാം മഞ്ഞയെന്നുള്ള അവസ്ഥയായിരുന്നൂ എനിയ്ക്ക്.!

“”…ആഹ്… അടിപൊളിയായിട്ടുണ്ട് മീനുവേച്ചീ… സത്യത്തിലീ ചുരിദാറ് കീത്തുവേച്ചീടേന്നും ചേർച്ച മീനുവേച്ചിയ്ക്കാ… അല്ലേമ്മേ..??”””_ കാവിലെ ഭഗവതിയായി ഇറങ്ങിവന്ന മീനാക്ഷിയെനോക്കി ശ്രീക്കുട്ടി കമന്റടിച്ചതും ഞാനറിയാതെ കീത്തുവിനെ നോക്കിപ്പോയി…

പ്രതീക്ഷ തെറ്റിയില്ല, കലിയടക്കാനാവാതെ കീത്തു എന്റെനേരേ നോക്കി…

അതല്ലേലുമങ്ങനാണല്ലോ, അവളെ ആരെന്തുപറഞ്ഞാലും പഴിയെനിയ്ക്കാണല്ലോ..??!!

“”…ശെരിയാ… മീനൂനിതു നന്നായ്ട്ട് ചേരുന്നുണ്ട്… അതുപിന്നിവൾക്കു കീത്തൂനെക്കാളും നെറമുണ്ടല്ലോ അതാ…!!”””_ ശ്രീക്കുട്ടിയെ ചെറിയമ്മ സപ്പോട്ടുകൂടി ചെയ്തപ്പോൾ, അതുകേട്ട മീനാക്ഷി കീത്തുവിനെ പാളിയൊന്നുനോക്കി…

എന്നിട്ട്,

“”…പക്ഷേ… ഇതുകുറച്ചു ലൂസ്ണ്ട്ട്ടോ ചെറീമ്മേ… ഇവളെപ്പോലെ..!!”””_ എന്നൊരു ഡയലോഗുകൂടെ കാച്ചീതും ചെറിയമ്മേം ശ്രീക്കുട്ടീം നിന്നു ചിരിച്ചു…

എന്തിന്, അത്രേന്നേരം കട്ടക്കലിപ്പിൽനിന്ന അമ്മപോലും ചിരിച്ചുപോയി…

എന്നാലെനിയ്ക്കുമാത്രം കീത്തൂന്റവസ്ഥയിൽ സഹതാപം തോന്നി…

ഇനിയിവളാണോ ആ അമ്മ. അമ്മാമ്മ പറഞ്ഞുനടക്കുന്ന വർണ്ണപ്പട്ടം..?? അല്ല… കുറേ നേരായ്ട്ട് നെലത്തിറങ്ങാതെ വന്നപ്പോളൊരു സംശയം.!

“”…ഡാ… ശ്രീക്കുട്ടാ… എന്നാ നീയിവളെ കോളേജിക്കൊണ്ടാക്കിയേച്ചു വാടാ…!!”””_ അമ്മ ശ്രീയെ നോക്കി പറഞ്ഞപ്പോൾ അവനെന്നെ കലിപ്പിൽ നോക്കിക്കൊണ്ടു ബൈക്കിനടുത്തേയ്ക്കു നടന്നു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

835 Comments

Add a Comment
  1. Arjun bro ..ningade writing super! Superennu paranjaal pora…athukkum mele! Keep it up bro!

    Time kittumbo aa Chandhni Sreedhar Associates koodi onnu complete cheythu thaa bro… Super foundation aanu ittu vechathu…waste aakkanda… Thank you dear ❤️

  2. Woww 💥
    Next part udanee verillleee brooo

    1. സെറ്റാണ്.. 👍❤️

    2. Arjun bro ..ningade writing super! Superennu paranjaal pora…athukkum mele! Keep it up bro!

      Time kittumbo aa Chandhni Sreedhar Associates koodi onnu complete cheythu thaa bro… Super foundation aanu ittu vechathu…waste aakkanda… Thank you dear ❤️

  3. പഞ്ചിന്റെ ഇന്റെൻസിറ്റി കൂട്ടാമ്മേണ്ടിയാണ് തോറിത്രയുംനേരം ഹാമറു ചുഴറ്റിക്കൊണ്ടിരുന്നതെന്നു ഞാനപ്പോൾ മനസ്സിലാക്കുകയായ്രുന്നു സൂർത്തുക്കളേ…

    ആഹാ… ആഹാഹാ…

    ജ്ജ് മുത്താണ് പൊന്നേ 🥰🥰🥰🥰

  4. 👌🏻❤️

    1. നെക്സ്റ്റ് പാർട്ട്‌ എപ്പോ വരും ആശാനെ…… പിന്നെ കണ്ണന്റെ പ്രതികാരത്തെക്കുറിച്ചു ഒന്നും പറയുന്നില്ല

      1. എഴുത്തിലാണ് സഹോ.. 👍❤️

  5. Next part eppo kittum

    1. അയച്ചിട്ടുണ്ട് സഹോ.. 👍❤️

      1. Ni nammale kuttan alledaa chakkare

  6. അർജു, ഞാനിതുവരെ വായിച്ചിട്ടുണ്ടായിരുന്നു. അപ്പോഴാണ് ആക്സിഡൻറ് പറ്റിയത് പിന്നെ അങ്ങോട്ട് ഒരു മൂന്നാലു മാസം ഒന്നിനും പറ്റില്ല. ഇനിയുള്ള ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു സ്നേഹം, the tiger

    1. അടിപൊളി.. 😂

      അടുത്തത് ഞാൻ അയച്ചിട്ടുണ്ട് ഡാ… വൈകാതെ വരും.. 👍❤️❤️

  7. Hi bro, Aviduthethinte bakki varan thudangumpo…….entelum oru soochana tharaneeeeeee

    1. അവിടെയും ഇവടെയും തമ്മിൽ വ്യത്യാസമുണ്ട് സഹോ… 👍❤️

Leave a Reply

Your email address will not be published. Required fields are marked *