എന്നിട്ടെന്നെ നോക്കി,
“”…നീയിവടെ ഇതെന്തൊക്കെയാടാ കാട്ടിക്കൂട്ടുന്നേ..?? നെനക്കു പ്രാന്താണാ…??”””_ എന്നൊരു ചോദ്യവുമിട്ടു…
ഉടനെ ഞാൻ മുഖം കുനിച്ചുകൊണ്ടു കള്ളലക്ഷണത്തിൽ,
“”…ഞാനതിനൊന്നും ചെയ്തില്ല…!!”””_ എന്നു പറയേണ്ട താമസം, ചെറിയമ്മയുടെ നെഞ്ചിൽകിടന്ന് എങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്ന മീനാക്ഷി, അവരെയും തള്ളിമാറ്റി ഭദ്രകാളിയെപ്പോലെ എന്റെ നേരേയവതരിച്ചു…
അഴിഞ്ഞുവീണ മുടി പകുതി മുഖത്തെ മറച്ചുകിടക്കുമ്പോഴും അവൾടെ കണ്ണുകളിലെ തീയെന്നെ ഭയപ്പെടുത്തി…
ആ ഭയമൊന്നു വിട്ടുമാറിയതിനു മുന്നേ അവളുടെ കൈയെന്റെ കരണത്തു വീഴുകയുംചെയ്തു…
നല്ല സ്വയമ്പനൊരെണ്ണം…
അതുകിട്ടിയപാടെ ഒരുകാര്യത്തിൽ തീരുമാനമായി, ഇനിയാ ഡോറിന്റെ ഭാഗത്തു നിൽക്കാൻ കഴിഞ്ഞിട്ടും കാര്യമില്ല, ഇറങ്ങിയോടാൻ വീടിന്റെ റൂട്ട്മാപ്പുപോലും മറന്നുപോയിരുന്നു…
“”…നീ… നീയൊന്നും ചെയ്തില്ലാല്ലേ…?? പറേടാ നാറീ… നീയെന്നൊന്നും ചെയ്തില്ലേന്ന്…??”””_ ഒന്നു കിട്ടിയതിന്റെ മൂളൽ അവസാനിയ്ക്കുമ്മുന്നേ അവളെന്റെയുടുപ്പിൽ പിടിച്ചു കുലുക്കിക്കൊണ്ടു വീണ്ടുമൊന്നുകൂടി തന്നു…
ആ സമയം അവളിൽനിന്നൊരടി പാഴ്സലായി വരുമെന്നുള്ള ഊഹമില്ലാത്തതിൽ ചെറുത്തുനിൽപ്പ് അസ്ഥാനത്തായി പോയി…
അവളു കൈനീട്ടി തന്നതൊക്കെ കിട്ടിയയിടം കൊണ്ടു തടുക്കേണ്ടി വന്നപ്പോൾ, ചെറിയമ്മയാണാ സാധനത്തിനെ പിടിച്ചുവലിച്ച് എന്നിൽനിന്നും മാറ്റിയത്…
എന്നിട്ടുമവൾടെ കയ്യെന്റെയുടുപ്പിൽ ചുറ്റിട്ടു പിടിച്ചിരുന്നു…
“”…മീനൂ… നീയൊന്നടങ്ങ്… നമുക്കെല്ലാത്തിനും വഴിയുണ്ടാക്കാം… വാ…!!”””_
ചെറിയമ്മയൊരു വിധത്തിൽ പിടിച്ചുവലിച്ചു മാറ്റിയപ്പോഴും കരഞ്ഞു കലങ്ങിയ മുഖത്തിലെ കത്തുന്ന നോട്ടമവളെനിയ്ക്കു നേരേയെറിഞ്ഞു…
നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്
ഇവടെ അന്ന് 21 വരെ പോസ്റ്റ് ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും..

അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job
ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്..
Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക
വന്നിട്ടുണ്ട് ബ്രോ..

അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,



















ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ..

Inn kittumo next part
അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം..
