എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്] 6164

“”…ഞാനൊന്നു പറഞ്ഞുതീർത്തോട്ടേ…!!”””_
എന്നൊരു ബ്ലോക്കിട്ടുകൊണ്ടു ചെറിയമ്മ വീണ്ടും തുടർന്നു:

“”…രെജിസ്റ്ററോഫീസിൽവെച്ച് ഒപ്പുമിട്ട്… നാട്ടുകാരുടേം വീട്ടുകാരുടേം മുന്നിൽ പരമാവധി നാറുവേം ചെയ്തു… ദാ… ഇപ്പൊയിതും നടന്നു… ഇനിയിപ്പോളെന്താ ബാക്കിയുളേള…?? നടക്കാനുള്ള മൊത്തം നടന്നില്ലേ…?”””_ ശേഷം, അവൾടെ മുഖം കൈയിലേയ്ക്കെടുത്ത്,

“”…മോളൊന്നു ചിന്തിച്ചുനോക്കിയ്ക്കേ… ഈ ചെറീമ്മയ്ക്കറിയാം.. മോളെക്കൊണ്ടതത്ര പെട്ടെന്നൊന്നും നടക്കൂലാന്ന്… എങ്കിലും ചെറീമ്മ നിങ്ങടെ നല്ലയ്നുവേണ്ടിയാ പറേണേ… ഇത്രേക്കെയായ സ്ഥിതിയ്ക്കു രണ്ടുപേരുമൊന്ന് അഡ്ജസ്റ്റ്ചെയ്…!!”””
അതുകൂടെ കൂട്ടിച്ചേർത്തു പ്രതീക്ഷയോടെ പുള്ളിക്കാരി മീനാക്ഷിയെ നോക്കുമ്പോൾ അവിടെ ഫുൾ ആശയക്കുഴപ്പം…

എന്നാലൊരു തരിപോലും കുഴപ്പവുമില്ലാതിരുന്ന ഞാൻ,

“”…അതൊന്നും നടക്കത്തില്ല… ഇവളെയിനീം സയിയ്ക്കാനെനിയ്ക്കു പറ്റത്തില്ല…!!”””_ എന്നങ്ങോട്ടു തുറന്നടിച്ചു പറഞ്ഞതു മാത്രമേയോർമ്മയുള്ളൂ…

കട്ടിലിൽനിന്നും ചാടിയെഴുന്നേറ്റു കരണം തീർത്തൊന്നു തന്നു, ചെറിയമ്മ…

കൂട്ടത്തിൽ,

“”…കന്നംതിരിവു മുഴുവനും കാണിച്ചിട്ടുനിന്നു ന്യായമ്പറയുന്നോടാ നീ…?? ചെയ്യാനൊളേളക്കെ നീ ചെയ്തില്ലേടാ… ഇനി വേറെ വല്ലവന്റേം തലേക്കൂടിയിതിനെ കെട്ടിവെയ്ക്കണോടാ നിനക്ക്…?? പറേടാ…!!”””_
മീനാക്ഷിയെ ചൂണ്ടിയങ്ങനെ കൂടി കൂട്ടിചേർത്തപ്പോൾ ഒരുനിമിഷമെന്റെ വായടഞ്ഞു…

അതുകണ്ടതും അത്രയുംനേരം മരണവീട്ടിലെന്നപോലിരുന്ന മീനാക്ഷിയ്ക്കൊരു സന്തോഷമൊക്കെ വന്നു…

The Author

910 Comments

  1. നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്

    1. ഇവടെ അന്ന് 21 വരെ പോസ്റ്റ്‌ ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും.. 👍❤️

  2. അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job

    1. ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്.. 😢

  3. Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക

    1. വന്നിട്ടുണ്ട് ബ്രോ.. 👍❤️

  4. അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,🌷🌷🌷🌷🌷🌟🌟🌟🌟🌟🌷🌷🌷🌷🌷🌟🌟🌟🌟🌟

    1. ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ.. 👍❤️

  5. Inn kittumo next part

    1. അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം.. 👍❤️

Comments are closed.