…കോപ്പ്… ഇനിയീ പെണ്ണുമ്പിളേളടെ സെന്റിയിൽ, ഇവളാണം വീണാൽ പിന്നെ ഞാൻ മൊത്തത്തോടെ എയറിലായ്രിയ്ക്കുമെന്നറിയാവുന്നതുകൊണ്ട് ഉടനേ ചാടിയുടക്കു പിടിച്ചു…
“”…എനിയ്ക്കത്ര വിശ്വാസമില്ലെങ്കിലോ…??””” _
ആത്മഹത്യ ചെയ്താലുംവേണ്ടില്ല അവളെയെന്റെ തലയിൽ കെട്ടിവെയ്ക്കാൻ സമ്മതിക്കൂല്ലെന്നുറച്ച തീരുമാനത്തിലായിരുന്നു ഞാൻ…
പക്ഷേ, ചെറിയമ്മേടെ സെന്റിയൊന്നും മീനാക്ഷിയ്ക്കടുത്തും വിലപോയില്ലെന്ന് അടുത്ത നിമിഷംതന്നവൾ തെളിയിച്ചു…
“”…എനിയ്ക്കും വിശ്വാസമില്ല ചെറീമ്മേ… അല്ലേത്തന്നെ വിശ്വസിച്ചിട്ടെന്തിനാ…?? ഇവനേം ചൊമന്നോണ്ടു നടക്കാനോ..?? അതിനെന്റെ പട്ടിവരും…എനിയ്ക്കിവന്റൊപ്പം ജീവിയ്ക്കാനൊന്നും പറ്റൂല..!!”””_ അവളുമതേ സെൻസിൽ പൊട്ടിത്തെറിച്ചപ്പോൾ ആപ്പിലായത് ചെറിയമ്മയായിരുന്നു…
ഇനിയെന്തെന്നറിയാതെ പരുങ്ങിയ ചെറിയമ്മയെ കണ്ടതും അതൊരടവായെടുത്ത് ഞാൻകേറി വീണ്ടും സ്കോർ ചെയ്യാൻ ശ്രെമിച്ചു…
“” …അല്ലേലാര് ജീവിയ്ക്കുന്നെടീ നിന്റോടെ…?? പോടീ… എങ്ങോട്ടാന്നു വെച്ചാലെറങ്ങിപ്പോ… വണ്ടിക്കൂലി വല്ലതും വേണൊങ്കി ചോദിയ്ക്ക് തരാം… എങ്ങനേലുമൊന്ന് ഒഴിഞ്ഞുതന്നാൽ മതി…!!”””_
ചെറിയമ്മയെയൊന്നു പാളിനോക്കി ഞാനങ്ങനെ പറഞ്ഞതും,
“”…നെനക്കു തോന്നുമ്പോൾ അങ്ങനങ്ങൊഴിവാക്കാൻ ഇവളെന്താടാ പട്ടിയോ പൂച്ചയോ മറ്റാണോ…?? നീയങ്കീകരിച്ചാലുമില്ലേലും ഇവളുണ്ടല്ലോ… ഇവളു നിന്റെ ഭാര്യയാ… നീയിവൾടെ ഭർത്താവും… അതിന്നി നീയൊക്കെത്ര നിഷേധിച്ചാലും രെജിസ്റ്ററോപ്പീസിലൊപ്പിട്ടയാ കടലാസ്സുണ്ടല്ലോ… അതുമതി..!!”””
നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്
ഇവടെ അന്ന് 21 വരെ പോസ്റ്റ് ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും..

അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job
ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്..
Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക
വന്നിട്ടുണ്ട് ബ്രോ..

അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,



















ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ..

Inn kittumo next part
അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം..
