എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്] 6209

ഒരുപക്ഷേ, അല്ലെങ്കിൽ വീട്ടുകാരറിയുമെന്നു കരുതിയാവണം ചെറിയമ്മയെന്നെയാ റൂമിൽ കയറാൻതന്നെ സമ്മതിച്ചത്…

റൂമിന്റെ ഡോറു തുറന്നകത്തു കയറിയപ്പോൾ ചെറിയമ്മ പറഞ്ഞതൊക്കെ സത്യമാണെന്നെനിയ്ക്കു മനസ്സിലായി…

നല്ലുറക്കത്തിലായിരുന്നു മീനാക്ഷി…

കണ്ണിന്റെ താഴെയും കവിളിലുമെല്ലാം കണ്ണീരുണങ്ങിയപാട് വ്യക്തവുമായിരുന്നു…

അതോടെപോയൊന്നു കുളിച്ചുവന്നു ഞാനും കയറിക്കിടന്നു…

ശരീരമനക്കാൻ വയ്യാത്തതുകൊണ്ടോ അതോ ചെറിയമ്മേടെ വാക്കു മാനിച്ചോ എന്നറിയില്ല, പിന്നീടുള്ള ദിവസങ്ങളിൽ മീനാക്ഷിയുടെ ഭാഗത്തുനിന്നും യാതൊരുവിധ ചൊറിയും വന്നില്ല…

നേരേ നോക്കിയാപ്പോലും അവൾ മുഖംതിരിച്ചുകളയും…

ഇങ്ങോട്ടു ചൊറി വന്നില്ലേൽ പിന്നെ നമുക്കെന്തു പ്രശ്നമെന്ന മട്ടിൽ ഞാനുമതു മൈൻഡ് ചെയ്യാതെ നടന്നു…

എന്നാലിതിനിടയിൽ പലപ്പോഴും ഉപദേശങ്ങളുമായി ചെറിയമ്മ വന്നിരുന്നു…

പുറമേ പ്രശ്നങ്ങളൊന്നുമില്ലേലും അകമേ പുകയുന്ന കാര്യം കക്ഷിയ്ക്കറിയാമല്ലോ…??!!

ആ സംഭവംകഴിഞ്ഞൊരു നാലഞ്ചു ദിവസത്തിനുശേഷമാണ് ഞാൻ കോളേജു കാണുന്നത്…

പോകാൻവല്യ താല്പര്യമില്ലായിരുന്നേലും അറ്റൻഡൻസ് ഷോർട്ടേജാക്കി അടുത്ത സീനുണ്ടാക്കണ്ടെന്നു കരുതിമാത്രമാണ് ക്ലാസ്സിൽകയറീത്…

ചെന്നുകേറിയപ്പോഴേ അന്നുനടന്ന കേസെല്ലാം ശ്രീയവന്മാരോടു പറഞ്ഞിട്ടുണ്ടെന്നു മനസ്സിലായി…

കാരണം ഒരിളിഞ്ഞ ചിരിയോടെയാണവന്മാരെന്നെ നോക്കിയതുപോലും…

നെറ്റിയിൽ ചൂണ്ടുവിരലിന്റെ വലിപ്പത്തിലുള്ള ബാന്റേജ് ചുറ്റിക്കെട്ടിയിരുന്ന മഹേഷിനെ കണ്ടപ്പോൾ ചോരതിളച്ചു വന്നെങ്കിലും, അതുപുറമേ കാണിയ്ക്കാതെ പോയി അവന്റെ തൊട്ടടുത്തായി തന്നെയിരുന്നു… ഉളുപ്പില്ലാത്തതുകൊണ്ടുള്ള പ്രയോജനം…

The Author

910 Comments

  1. നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്

    1. ഇവടെ അന്ന് 21 വരെ പോസ്റ്റ്‌ ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും.. 👍❤️

  2. അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job

    1. ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്.. 😢

  3. Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക

    1. വന്നിട്ടുണ്ട് ബ്രോ.. 👍❤️

  4. അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,🌷🌷🌷🌷🌷🌟🌟🌟🌟🌟🌷🌷🌷🌷🌷🌟🌟🌟🌟🌟

    1. ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ.. 👍❤️

  5. Inn kittumo next part

    1. അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം.. 👍❤️

Comments are closed.