എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്] 6057

“”…അതു കാര്യമെന്താന്നൊന്നും എനിയ്ക്കുമറിയില്ല… മറുവീടെല്ലാം കഴിഞ്ഞുവന്നിട്ട് ഇവന്മാരു വെള്ളമടിയ്ക്കാൻ റൂഫിലേയ്ക്കു പോയിരുന്നു… പിന്നൊരു സംസാരോം ബഹളോക്കെ കേട്ടെങ്കിലും അടിച്ചു വീലായേന്റെ പുറത്താന്നുകരുതി ഞങ്ങളതുവിട്ടു… അതുകഴിഞ്ഞീ മഹേഷിന്റെ നെലവിളികേട്ടാ ഞങ്ങളങ്ങോട്ടോടി ചെന്നേ… നോക്കിയപ്പോൾ ബിയർബോട്ടിലുകൊണ്ട് തലയടിച്ചു പൊട്ടിച്ചിട്ടേക്കുവായിരുന്നു ഇവന്റെ… പിന്നെയിന്നാ ഇവൻ കോളേജിലു വന്നേ…!!”””_

കാര്യങ്ങളെല്ലാം വിശദമായി പറയുമ്പോഴും മഹേഷു കേൾക്കാതിരിയ്ക്കാനായി ശബ്ദം താഴ്ത്തിയാണ് അരുണത് പറഞ്ഞുതീർത്തത്…

അവൻ ശ്രെദ്ധിയ്ക്കുന്നതു കണ്ടപ്പോൾ ചിരിവന്നെങ്കിലും, എനിയ്ക്കുവേണ്ടിയാണ് ശ്രീയവന്റെ മണ്ട തല്ലിപ്പൊളിച്ചതെന്നോർത്തപ്പോൾ ഉണ്ടായ രോമാഞ്ചത്തിൽ ആ ചിരി മറയുകയായിരുന്നു…

…എന്നാലും മഹേഷിനെയൊന്നു പൊട്ടിച്ചിട്ടിറങ്ങി വന്നെന്നു നീ പറഞ്ഞപ്പോൾ അതവന്റെ തലമണ്ടയാണെന്നു ഞാനോർത്തില്ല മോനേ…

മുന്നിലിരുന്ന ശ്രീയെനോക്കി മനസ്സാൽ ഞാനതു പറഞ്ഞുപോയി…

അപ്പോഴേയ്ക്കുമാ അവറുകഴിഞ്ഞ് ക്ലാസ്സിൽനിന്ന മിസ്സു പുറത്തേയ്ക്കു പോയി…

ഉടനെ മഹേഷ് എന്റടുത്തേയ്ക്കു മടിച്ചു മടിച്ചാണേലും ചോദിച്ചു,

“”…നീയെന്താ രണ്ടുമൂന്നു ദിവസായ്ട്ട് കോളേജിൽ വരാത്തത്…??”””_ എന്ന്…

അതിന്,

“”…സുഖമില്ലായ്രുന്നു…!!”””_
എന്നൊരുഴപ്പൻ മട്ടിൽ മറുപടിപറഞ്ഞപ്പോൾ, അവന്മാർ വീണ്ടുമോരോന്നായി ചോദിയ്ക്കാൻ തുടങ്ങി…

എല്ലാറ്റിനുമൊറ്റ വാക്കിൽ മറുപടി പറഞ്ഞപ്പോൾ അവന്മാർക്കും സന്തോഷം…

ശ്രീ അടുപ്പിയ്ക്കപോലും ചെയ്യാത്തിടത്തു ഞാൻ മറുപടിയെങ്കിലും പറയുന്നുണ്ടല്ലോ…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

910 Comments

Add a Comment
  1. നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്

    1. ഇവടെ അന്ന് 21 വരെ പോസ്റ്റ്‌ ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും.. 👍❤️

  2. അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job

    1. ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്.. 😢

  3. Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക

    1. വന്നിട്ടുണ്ട് ബ്രോ.. 👍❤️

  4. അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,🌷🌷🌷🌷🌷🌟🌟🌟🌟🌟🌷🌷🌷🌷🌷🌟🌟🌟🌟🌟

    1. ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ.. 👍❤️

  5. Inn kittumo next part

    1. അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം.. 👍❤️

Leave a Reply

Your email address will not be published. Required fields are marked *