ടൂർണമെന്റിൽ കപ്പടിയ്ക്കാൻ ക്ലബ്ബിന്റെ മാനേജർക്കോ ടീം ക്യാപ്റ്റനോപോലും ഇല്ലാത്ത ആത്മാർത്ഥതയായിരുന്നു നീണ്ടയിടവേളയ്ക്കുശേഷം ടീമിൽകയറിയ എനിയ്ക്ക്…
കാരണം, കപ്പവർക്കു വെറുമൊരു പ്രസ്റ്റീജ് ഇഷ്യുവാർന്നേൽ നമുക്കതൊരാഴ്ചത്തേയ്ക്കുള്ള അന്നമായിരുന്നു…
മരിച്ചാലും ടീം ജയിയ്ക്കണം, പ്ലെയർ ഓഫ് ദി ടൂർണമെന്റാകണം…
കയ്യോടെ കാശുമേടിയ്ക്കണം…
അതായിരുന്നൂ ആകെയുള്ള ലക്ഷ്യം…
അപ്പോഴത്തയെന്റെ ഫോം കണ്ടിട്ടായിരിയ്ക്കും ആ ദിവസങ്ങളിലൊന്നും ടീമംഗങ്ങളിൽ ആരുമെന്നെ കളിയാക്കാൻ വരാതിരുന്നത്…
കളിയാക്കിയാൽ ഞാൻ വീണ്ടും നിർത്തിപ്പോയാലോന്നുള്ള പേടികൊണ്ടായിരിക്കും, കളിതോറ്റാൽ അവന്മാർക്കും
കാശു കിട്ടില്ലല്ലോ…
പക്ഷേ, കൊന്നാലും നിർത്തിപ്പോകില്ലെന്ന സത്യം എനിയ്ക്കല്ലേ അറിയൂ…
അങ്ങനെ ദിവസങ്ങളോരോന്നായി കടന്നുപോയി…
ഇതിനിടയിൽ പലപ്പോഴും അമ്മയോരോന്നൊക്കെ പറഞ്ഞുവന്നെങ്കിലും ഞാനൊട്ടു മിണ്ടാൻ കൂട്ടാക്കിയില്ല…
പിന്നെ മീനാക്ഷിയെയാണേൽ
ഞാൻ മൈൻഡു ചെയ്യാറുമില്ലായിരുന്നു…
അങ്ങനിരിയ്ക്കേയൊരു ദിവസം കോളേജിൽനിന്നും ഗ്രൗണ്ടിലേയ്ക്കു വിട്ട ഞാൻ രണ്ടുകളിയും കഴിഞ്ഞശേഷമാണു വീട്ടിലേയ്ക്കു വന്നത്…
ഹോളിൽനിന്നും നേരേ മുകളിലേയ്ക്കു കയറാൻ തുടങ്ങുമ്പോൾ, ഡൈനിങ് ഹോളിലിരുന്നു ചായ കുടിയ്ക്കുവായിരുന്നു അമ്മയും ചെറിയമ്മയും മീനാക്ഷിയും ശ്രീക്കുട്ടിയുമെല്ലാം…
എന്റെ തലവെട്ടം കണ്ടതുമുടനേ,
“”…ഡാ… സിത്തൂ… ഒന്നിങ്ങുവന്നേ…!!”””_
എന്നുപറഞ്ഞു ചെറിയമ്മ അങ്ങോട്ടേയ്ക്കു വിളിച്ചു…
എല്ലാംകൂടിയെന്തോ കൊടികുത്തിയ ചർച്ചയിലായിരുന്നെന്നു തോന്നുന്നു…
നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്
ഇവടെ അന്ന് 21 വരെ പോസ്റ്റ് ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും.. 👍❤️
അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job
ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്.. 😢
Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക
വന്നിട്ടുണ്ട് ബ്രോ.. 👍❤️
അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,🌷🌷🌷🌷🌷🌟🌟🌟🌟🌟🌷🌷🌷🌷🌷🌟🌟🌟🌟🌟
ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ.. 👍❤️
Inn kittumo next part
അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം.. 👍❤️