എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്] 6209

“”…എന്നാലുമൊറങ്ങി കെടക്കുമ്പോളെന്നെ ഞെക്കി കൊന്നിട്ടെന്തോ കിട്ടാനെന്നു ചോദിച്ച നീ തന്നെയിതു ചെയ്തല്ലോന്നാണ്… അതെങ്ങനെ.. പറഞ്ഞവാക്കു പാലിയ്ക്കണോങ്കിൽ ഒറ്റ തന്തയ്ക്കു പെറക്കണം…!!”””
ഒരടിയനങ്ങാൻ വയ്യാതെ കട്ടിലിലിരുന്നു കിതച്ചുകൊണ്ടാണ് ഞാനതുപറഞ്ഞത്…

“”…അങ്ങനെ ചെയ്തിട്ടുണ്ടേലതിനു കാരണമാരാ…?? നീയെന്നെ തല്ലിയോണ്ടല്ലേ ഞാനും ഞെക്കീത്… എന്റെ ദേഹന്നൊന്താൽ ആരായാലും ശെരി ഞാന്തിരിച്ചുമിടിയ്ക്കും..!!”””_
നെഞ്ചുതടവി ശ്വാസമെടുത്തുകൊണ്ട് അവളും തിരിച്ചടിച്ചു…

“”…അന്നു ചെറിയമ്മയങ്ങനൊക്കെ പറഞ്ഞിട്ടു പോയപ്പോൾ നീയല്ലേ വലിയവായിലു പറഞ്ഞേ, ഇനിയെന്റെ കാര്യത്തില് നീയുമെടപെടൂല… നിന്റെ കാര്യത്തില് ഞാനുമെടപെടരുതെന്ന്… എന്നിട്ടിപ്പോളാരാ ചൊറിഞ്ഞോണ്ടാദ്യം വന്നേ…?? ഞാനാരേം ശല്യഞ്ചെയ്യാതടങ്ങിയിരിയ്ക്കുവല്ലാർന്നോ… അതിനാടീ പറേണേ, പറഞ്ഞവാക്കു പാലിയ്ക്കാനൊറ്റ തന്തയ്ക്കു പെറക്കണോന്ന്…!!”””_
ഇടികൊണ്ടുടഞ്ഞ കൈയിലെ മസിലും തടവിക്കൊണ്ടു ഞാനങ്ങനെ പറഞ്ഞപ്പോൾ മീനാക്ഷിയ്ക്കതിനു മറുപടിയില്ലാതെ പോയി…

അതുകൊണ്ടു തന്നെ,
പിന്നൊന്നും മിണ്ടാതെ ബാത്ത്റൂമിലേയ്ക്കു കേറിപ്പോകുക മാത്രമാണവൾ ചെയ്തത്…

തിരിച്ചിറങ്ങി വരുന്നതും കാത്ത് ഞാനാ കട്ടിലിലിരുന്നെങ്കിലും കുറേയായിട്ടും കാണാതെവന്നപ്പോൾ ആ ഇരുന്നയിരുപ്പിൽ മയങ്ങിപ്പോയി…

പിന്നെ ബോധം വീഴുന്നത് അടുത്ത ദിവസമായിരുന്നു…

അപ്പോഴും കട്ടിലിന്റൊരു വശത്തേയ്ക്കു ചാരിയായിരുന്നെന്റെ കിടപ്പ്‌…

കൂട്ടത്തിൽ അസഹ്യമായ ശരീരംവേദനനയും…

The Author

910 Comments

  1. നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്

    1. ഇവടെ അന്ന് 21 വരെ പോസ്റ്റ്‌ ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും.. 👍❤️

  2. അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job

    1. ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്.. 😢

  3. Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക

    1. വന്നിട്ടുണ്ട് ബ്രോ.. 👍❤️

  4. അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,🌷🌷🌷🌷🌷🌟🌟🌟🌟🌟🌷🌷🌷🌷🌷🌟🌟🌟🌟🌟

    1. ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ.. 👍❤️

  5. Inn kittumo next part

    1. അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം.. 👍❤️

Comments are closed.