ഏതോ സീരിയലിന്റെ കഥ പറയുവാന്നു കണ്ടാൽ തോന്നുകേയില്ല…
രാത്രി മുഴുവൻ സീരിയലുകാണും…
പകലുമൊത്തമതിന്റെ കഥേംപറയും… ഇവർക്കിതു മടുക്കൂലേ..??
സ്റ്റെയറിലെ അവസാന സ്റ്റെപ്പുവിട്ടിറങ്ങാതെ തള്ളയേയും അനിയത്തിതള്ളയേയും പുച്ഛിയ്ക്കുമ്പോഴാണ്, എന്തോപറഞ്ഞു തിരിഞ്ഞ ചെറിയമ്മയെന്നെ കാണുന്നത്…
കണ്ടുടനേ ചെറിയമ്മയുടെ ചോദ്യവുമെത്തി,
“”…ഡാ… ഞാനിന്നലെ പറഞ്ഞ കാര്യമെന്തായി..??”””
“”…കാര്യമ്പറഞ്ഞതു താനാണെങ്കിൽ ഇനിയൊന്നും ആലോചിയ്ക്കുവേ വേണ്ട… നടക്കൂല…!!”””_
എന്റെയാക്കിയുള്ള മറുപടികേട്ടതും ശ്രീക്കുട്ടി വാപൊത്തിയൊരു ചിരി…
അതിനു ചെറിയമ്മേടെ കയ്യീന്നു തോളത്തൊരു വീക്കുകിട്ടീപ്പോൾ പെണ്ണിനും സമാധാനം…
“”…ഡാ ചെക്കാ… നീ തമാശകളെ… എന്നിട്ടു ഞാഞ്ചോയ്ച്ചേനു മറുപടി താ… നാളെ രശ്മീടെ കല്യാണത്തിനു പൂവാമ്പറ്റോ നെനക്ക്…??”””
“”…ഇല്ല.! പറ്റത്തില്ല..!!”””_
എടുത്തടിച്ചതുപോലുള്ള എന്റെ മറുപടികേട്ടതും ഒരുനിമിഷം അമ്മയും ചെറിയമ്മയും പരസ്പരംനോക്കി…
“”…അപ്പൊ നെനക്കു പോവാമ്പറ്റില്ലാന്നുറപ്പാണല്ലോ…??”””
“”…ആം.! ഉറപ്പാ..!!”””
“”…എങ്കിൽപ്പിന്നെ ഞങ്ങളു പൊയ്ക്കോട്ടേ…??”””
“”…നിങ്ങളു പൊയ്ക്കോ… അതിനെന്തോത്തിനാ എന്നോടു ചോദിയ്ക്കുന്നേ..??”””_
ചെറിയമ്മയ്ക്കു ഞാനതേ തലത്തിൽ മറുപടി കൊടുത്തതും,
“”…മോൾക്കു നാളെ ക്ലാസ്സില്ലല്ലോ… ല്ലേ…??”””_
എന്നുള്ളമ്മയുടെ ചോദ്യം…
അതിനു ഞാനമ്മയുടെ കണ്ണുകൾപോയ ഭാഗത്തേയ്ക്കു നോക്കീതും ബാഗും കോട്ടും കോപ്പുമൊക്കെയായി പാഞ്ഞുവരുന്ന മീനാക്ഷി…
അവളെ കൊണ്ടുപോവാതെ പൊയ്ക്കളയുമെന്നു പേടിച്ചോടി വരുന്ന വരവാണ്….
നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്
ഇവടെ അന്ന് 21 വരെ പോസ്റ്റ് ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും..

അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job
ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്..
Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക
വന്നിട്ടുണ്ട് ബ്രോ..

അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,



















ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ..

Inn kittumo next part
അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം..
