എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്] 6054

“”…അത് മെഡിയ്ക്കൽലീവ് കിട്ടും… എന്തേ..??”””

“”…അല്ലാ… ഇന്നലൊരു കല്യാണത്തിന്റെ കാര്യം പറഞ്ഞില്ലായ്രുന്നോ… ഞങ്ങടെ മാമന്റെ ചെറുമോൾടെ കല്യാണമാ… മോൾക്കു ഫ്രീയാണേൽ മോളുകൂടി വാ..!!”””_ അമ്മയുടെ ഇൻവിറ്റേഷൻ കിട്ടീതും മീനാക്ഷിയെന്റെ മുഖത്തുനോക്കി…

“”…അവൾക്കൊരു പ്രശ്നോമില്ല… അവള് വന്നോളും…!!”””_ മീനാക്ഷിയ്ക്കൊരു മറുപടി പറയാനുള്ള സാവകാശംപോലും കൊടുക്കാതെ ഞാൻ മൊഴിഞ്ഞതും ചെറിയമ്മ ചാടിയിടയ്ക്കു കേറി…,

“”…അതു നീ പറഞ്ഞാമതിയോ..?? എന്തായാലും നീ വരാതെ ഇവളുംവരണ്ട..!!”””

“”…എടീ… മീനൂങ്കൂടെ വരട്ടേ… അവടെ ചെല്ലുമ്പോൾ രണ്ടുപേരും വന്നില്ലെന്നു പറയുന്നതു മോശമല്ലേ..??”””_
ചെറിയമ്മേടെ ഡയലോഗുകേട്ടതും അമ്മചോദിച്ചു…

അതിന്,

“”…അതൊന്നുമൊരു മോശോമില്ല… അവർക്കൊക്കിവളെ പരിചയപ്പെടുത്തി കൊടുക്കേണ്ടതിവനാ… അല്ലാണ്ടു നമ്മളല്ല… അതോണ്ട് ഇവനില്ലാണ്ടിവളും വരണ്ട…!!”””_
ചെറിയമ്മയെന്നൊന്നു തുറിച്ചു നോക്കിയാണതു പറഞ്ഞത്.. അങ്ങനെ നിന്നെയൊന്നും വെറുതെവിടില്ലെന്ന മട്ടിൽ…

“”…നീയെന്തോത്തിനാ ആവശ്യമില്ലാണ്ടു വാശിപിടിയ്ക്കുന്നേ..?? എന്തൊക്കെപ്പറഞ്ഞാലും രണ്ടിനേങ്കൂടൊരുമിച്ചിവടെ നിർത്താമ്പറ്റൂല… അതോണ്ടിവളെക്കൂടെ കൊണ്ടുപോയേ പറ്റൂ…!!”””_
അമ്മയുടെ വായിൽനിന്നുമതു കേട്ടതും ഞാനൊന്നു മീനാക്ഷിയെ പാളിനോക്കി അപ്പോളവളൊരു പുച്ഛഭാവത്തോടെ എന്നെയും…

എന്നിട്ട്,

“”…അടിപൊളി…!!”””_എന്നു ചുണ്ടനക്കുക മാത്രം ചെയ്തു….

…പാവം അമ്മ.! ഞങ്ങളെ രണ്ടിനേംകൂടി തനിച്ചാക്കിപ്പോയാൽ തുണിയില്ലാണ്ടു വീട്ടുമുറ്റത്തുകിടന്നു പെർഫോമൻസു നടത്തി പട്ടികൾക്കു കോംപെറ്റീഷൻ കൊടുത്താലോന്നു പേടിച്ചിട്ടുണ്ടാവും.!

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

910 Comments

Add a Comment
  1. നേരത്തെ 19 part അല്ലേ നിർത്തിയത് ഇപ്പോൾ അവിടുന്ന് ബാക്കി തുടരുമോ 19 കഴിഞ്ഞ്

    1. ഇവടെ അന്ന് 21 വരെ പോസ്റ്റ്‌ ചെയ്തിരുന്നു സഹോ… അതിന്റെ ബാക്കി ഉണ്ടാവും.. 👍❤️

  2. അർജുൻ ചേട്ടോയ് ഇപ്പൊ നിങ്ങൾക്ക് എന്താ job

    1. ആർട്ടിക്കിൾഷിപ്പ് ചെയ്യുന്നു ബ്രോ… ഒപ്പം ഫൈനലിനുള്ള പ്രിപ്പറേഷനുമുണ്ട്.. 😢

  3. Arjun bro ഒരു രക്ഷീല്ല അഡാർ ഐറ്റം ,next part എപ്പോള കിട്ടുക

    1. വന്നിട്ടുണ്ട് ബ്രോ.. 👍❤️

  4. അടിപൊളി കഥ ആയിരുന്നു ചാന്ദിനി അസോസിയേറ്റ്സ്, അതിൻ്റെ ബാക്കി എഴുതുമോ,🌷🌷🌷🌷🌷🌟🌟🌟🌟🌟🌷🌷🌷🌷🌷🌟🌟🌟🌟🌟

    1. ഇത് തീർത്തിട്ടേ ഉണ്ടാവുള്ളൂ.. 👍❤️

  5. Inn kittumo next part

    1. അറിയില്ല ബ്രോ… വെയ്റ്റ് ചെയ്യാം.. 👍❤️

Leave a Reply

Your email address will not be published. Required fields are marked *