എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്] 5525

പെട്ടെന്നെന്റെ വാക്കുകൾ മുറിഞ്ഞവിടെ നിശബ്ദതപടർന്നപ്പോൾ അവളെന്നെ തലയുയർത്തിനോക്കി…

എന്നിട്ടെന്റെ മുഖഭാവംകണ്ടതും അവൾ പെട്ടെന്നു കൈപിൻവലിച്ചുകൊണ്ട് ഒന്നുമറിയാത്തഭാവത്തിൽ ചുറ്റുപാടുമൊക്കെ കള്ളനോട്ടം നോക്കുവേംചെയ്തു…

രണ്ടുമൂന്നുചപ്പാത്തിയും ഒരു കുപ്പിവെള്ളോമകത്തു ചെന്നപ്പോൾ ജീവൻവീണു…

അതിന്റഹങ്കാരമാ നാറിയ്ക്ക്.!

“”…ഞാമ്പറഞ്ഞതെന്തേലും നീ കേട്ടോ..??”””_ എന്റെയാ ചോദ്യത്തിനവൾ ഇല്ലെന്നമട്ടിൽ ചുമൽകൂച്ചിയപ്പോൾ,

“”…എടീ മൈരേ, കൊറച്ചുമുന്നേ നീയവടിരുന്നു കാറിയപ്പോൾ ഞാങ്കൊറേ നിബന്ധനകൾ വെച്ചിരുന്നു… എന്തേലുമോർമ്മയൊണ്ടോന്ന്..??”””_ ഞാനതൊന്നുകൂടി വ്യക്തമാക്കി…

അതിന്,

“”…ഇല്ലാ… എന്താ പറഞ്ഞേ..??”””_ എന്നായി അവൾ…

അതുകേട്ടതും, അവൾടെ കാലേൽപിടിച്ച് ജീൻസൊക്കെ അലക്കുകല്ലിന്മേലടിയ്ക്കുംപോലെ നാലെണ്ണം കൊടുക്കാനാണ് തോന്നീത്…

ഈ പുന്നാരമോൾടെ കരച്ചിലുകണ്ടുവന്നു വെച്ചുണ്ടാക്കിക്കൊടുക്കാൻ തോന്നിയ എന്നെ തെരണ്ടി വാലിനടിയ്ക്കണമെന്നുപോലും തോന്നിപ്പോയി…

“”…എടീ… ഓന്തിനുണ്ടല്ലോ… ഓന്തിനുകാണോടീ കൊറച്ചൂടന്തസ്സ്… പിന്നെനിയ്ക്കൊരപേക്ഷയൊണ്ട്, ഇങ്ങനൊക്കെ നിറമ്മാറി നീയാ പാവംമിണ്ടാപ്രാണിയെ തോൽപ്പിച്ചുകളയരുത്..!!”””_ തൊഴുകൈകളോടെ ഞാനവളോട് അപേക്ഷിയ്ക്കുന്ന സ്വരത്തിൽപറഞ്ഞപ്പോൾ, മീനാക്ഷിയറിയാതെ അവളിലൊരു ചിരിവിടർന്നു…

എങ്കിലും മറുത്തൊന്നുമ്പറയാതെ അവളാ കൗണ്ടർടോപ്പിനു പുറത്തേയ്ക്ക് വലിഞ്ഞുകയറി കാലുകളുമാട്ടിയിരിയ്ക്കുകമാത്രമേ ചെയ്തുള്ളൂ…

934 Comments

  1. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാർട്സ് ആണ് 17 / 18 / 19.
    19 വന്നോ എന്ന് ഇന്ന് ഒരു 10 പ്രാവശ്യം കേറി നോക്കി…

  2. അടുത്ത പാർട്ട്‌ ആകാറായോ അർജുൻ ബ്രോ

    1. അയച്ചിട്ടുണ്ടേ.. 👍❤️

  3. Next part kodutho katta waiting ann

    1. അയൽവാസി

      Marco?

    2. സെറ്റാണ് ബ്രോ.. 👍❤️

  4. ഉരുകി ഉരുകീന്ന് നമ്മക്ക് തോന്നും പക്ഷെ ഈ അടുത്തെങ്ങും ഉരുകത്തില്ലന്ന് നമ്മക്കറിഞ്ഞൂടെ അമ്മാതിരി ഒരു സൈക്കോയാണല്ലോ സിത്തൂ അയിനെക്കാൾ വല്യ സൈക്കോ ആണല്ലോ എഴുതുന്ന മൊതലും.. വെയ്റ്റിംഗ് ആണ് മോനുസേ ബാക്കിക്ക് ഏതാണാ melting point എന്നറിയാൻ ഇടിക്കട്ട വെയ്റ്റിംഗ് 🥹

    1. ഒരാൾടെ ഉള്ളിലെ ദേഷ്യവും വൈരാഗ്യവുമൊക്കെ സ്വിച്ചിട്ട് മാറ്റാൻ പറ്റുമോ..?? 😂

      അങ്ങനെ മാറ്റാൻ പറ്റാത്തതുകൊണ്ടാണ് കഥയിങ്ങനെ നീളുന്നത്… 😂😂

      1. അത് തന്നെയാ വേണ്ടതും… ഇല്ലേൽ ഇത്രെയൊക്കെ build ചെയ്ത് വെച്ചതിലൊരർത്ഥവും ഇല്ലാണ്ടാവും 😌

  5. Machane bakki ddtta. . 3 kollaamyt katha njan vayich theerrnnitlla

    1. 4 കൊല്ലമായി, ഞാൻ എഴുതിയും തീർന്നിട്ടില്ല.. 😂

  6. 👍Super da Macha👌
    👀Still Waiting for the next part 🔥🔥

    1. താങ്ക്സ് ബ്രോ.. 👍❤️

  7. Arjun kutta eppo therum next part😇

    1. ഉടനെ റെഡിയാക്കാം ബ്രോ.. 👍❤️

Comments are closed.