എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്] 5525

താക്കോലു ബാഗിലേയ്ക്കിട്ടുകൊണ്ടവൾ വണ്ടിയിലേയ്ക്കു കേറി…

രാവിലേ കിടന്നോടിയതുകൊണ്ടാവും മീനാക്ഷിയുടെ ശരീരത്തിൽനിന്നും വന്നത് മറ്റൊരുമണമായിരുന്നു…

എന്നാലുമതു വിയർപ്പുമണമല്ലെന്നു തോന്നുന്നു…

അല്ലേത്തന്നെ ഇത്രേംമണമുള്ള വിയർപ്പുപൊഴിയ്ക്കാൻ ഇവളാര്, കസ്തൂരിമാനോ..??

ഇതുകുളിയ്ക്കാതെ കണ്ണിൽക്കണ്ട പെർഫ്യൂംമൊത്തം അടിച്ചുകേറ്റിട്ടു വന്നതാ ശവം…

ആ ദുർഗന്ധോം സഹിച്ചൊരുവിധത്തിലവളെ കോളേജിക്കൊണ്ടിറക്കിയപ്പോഴാണ് മീനാക്ഷിയുടടുത്ത ചോദ്യം,

“”…വൈകിട്ടെപ്പോൾ വരും..??”””

അതിന്,

“”…ഞാനെനിയ്ക്കു തോന്നുമ്പോവരും… അതുനീയന്വേഷിക്കണ്ട..!!”””_ എന്നൊരു മറുപടികൊടുത്തതും,

“”…അതല്ല… രാത്രി വൈകുമോന്നറിയാനാ..!!”””_ എന്നുംപറഞ്ഞവളെന്റെ മുഖത്തേയ്ക്കുനോക്കി…

“”…ചെലപ്പോ വൈകീന്നിരിയ്ക്കും… ചെലപ്പോ നേരത്തേ വന്നൂന്നുമിരിയ്ക്കും… അതൊക്കെ ഞാൻനിന്നെ ബോധ്യപ്പെടുത്തണോ..??”””_ തിരിച്ചു ചോദിച്ചുകൊണ്ടുഞാൻ വണ്ടി സ്റ്റാർട്ടു ചെയ്യുമ്പോൾ,

“”…വരുമ്പഴെന്തേലും കറിവെയ്ക്കാൻ മേടിച്ചിട്ടുവരാവോ..??”””_ പതിഞ്ഞ സ്വരത്തിലാണു മീനാക്ഷിയതു തിരക്കുന്നത്…

“”…മേടിച്ചോണ്ടുവരുക മാത്രല്ലടീ… വെറുതെ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്… ആളുകള് നോക്കുന്നു…!!”””_ പെട്ടെന്നു ചുറ്റിലുമായൊന്നു കണ്ണുപായിച്ച ഞാൻ നാവിനെ വിലക്കിയപ്പോൾ,

“”…അല്ലാ… വീട്ടിക്കറിയൊന്നൂല്ലല്ലോ… അതോണ്ടു ചോദിച്ചതാ ഞാൻ… അരി ഞാഞ്ചെന്നിട്ടടുപ്പത്തിടാം..!!”””_ ഹോസ്പിറ്റലിൽ കൂടിനിന്ന പലരും ഞങ്ങളെ നോക്കുന്നതു കണ്ടതുകൊണ്ടാവും, മീനാക്ഷിയെന്നോടു ചേർന്നുനിന്നു രഹസ്യംമ്പോലതു പറഞ്ഞത്…

934 Comments

  1. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാർട്സ് ആണ് 17 / 18 / 19.
    19 വന്നോ എന്ന് ഇന്ന് ഒരു 10 പ്രാവശ്യം കേറി നോക്കി…

  2. അടുത്ത പാർട്ട്‌ ആകാറായോ അർജുൻ ബ്രോ

    1. അയച്ചിട്ടുണ്ടേ.. 👍❤️

  3. Next part kodutho katta waiting ann

    1. അയൽവാസി

      Marco?

    2. സെറ്റാണ് ബ്രോ.. 👍❤️

  4. ഉരുകി ഉരുകീന്ന് നമ്മക്ക് തോന്നും പക്ഷെ ഈ അടുത്തെങ്ങും ഉരുകത്തില്ലന്ന് നമ്മക്കറിഞ്ഞൂടെ അമ്മാതിരി ഒരു സൈക്കോയാണല്ലോ സിത്തൂ അയിനെക്കാൾ വല്യ സൈക്കോ ആണല്ലോ എഴുതുന്ന മൊതലും.. വെയ്റ്റിംഗ് ആണ് മോനുസേ ബാക്കിക്ക് ഏതാണാ melting point എന്നറിയാൻ ഇടിക്കട്ട വെയ്റ്റിംഗ് 🥹

    1. ഒരാൾടെ ഉള്ളിലെ ദേഷ്യവും വൈരാഗ്യവുമൊക്കെ സ്വിച്ചിട്ട് മാറ്റാൻ പറ്റുമോ..?? 😂

      അങ്ങനെ മാറ്റാൻ പറ്റാത്തതുകൊണ്ടാണ് കഥയിങ്ങനെ നീളുന്നത്… 😂😂

      1. അത് തന്നെയാ വേണ്ടതും… ഇല്ലേൽ ഇത്രെയൊക്കെ build ചെയ്ത് വെച്ചതിലൊരർത്ഥവും ഇല്ലാണ്ടാവും 😌

  5. Machane bakki ddtta. . 3 kollaamyt katha njan vayich theerrnnitlla

    1. 4 കൊല്ലമായി, ഞാൻ എഴുതിയും തീർന്നിട്ടില്ല.. 😂

  6. 👍Super da Macha👌
    👀Still Waiting for the next part 🔥🔥

    1. താങ്ക്സ് ബ്രോ.. 👍❤️

  7. Arjun kutta eppo therum next part😇

    1. ഉടനെ റെഡിയാക്കാം ബ്രോ.. 👍❤️

Comments are closed.