“”…എന്നാലുമതുശെരിയല്ലല്ലോ ചേച്ചീ… റൂള് റൂളല്ലേ..??”””_ അതല്ലേലുമങ്ങനാണല്ലോ, ആവശ്യമാണേൽ നമ്മളു മണലിലേപെടുക്കൂ…
അല്ലാത്തപ്പോൾ ഈ ബ്രേക്കിന്റെയൊക്കെ ആവശ്യമെന്തിനാന്നു ചിന്തിച്ചുനടന്നിരുന്നതാ, ഇപ്പോളുത്തരവാദിത്വമുള്ള പൌരനായത്… എന്താല്ലേ..??!!
“”…അങ്ങനാണേൽ നീയൊരുകാര്യഞ്ചെയ്… എന്റെ ബൈക്കെടുത്തോ… അതാവുമ്പോൾ പ്രശ്നമില്ലല്ലോ..??”””_ ജോയുടെയടുത്ത നീക്കം…
എനിയ്ക്കാണെങ്കിൽ മുന്നിലിരുന്ന പ്ളേറ്റുമെറിഞ്ഞുടച്ചിട്ട്, എനിയ്ക്കിപ്പോൾ പോകാൻസൗകര്യപ്പെടില്ലന്നും പറഞ്ഞെഴുന്നേറ്റു പോണംന്നുണ്ടായിരുന്നു…
പക്ഷേ, എന്തുകൊണ്ടോ അങ്ങനെ പറയാനെനിയ്ക്കു കഴിയാതെപോയി…
“”…അയ്യോ… ജോക്കുട്ടാ… ബൈക്കിന്നലെ വിശാലെടുത്തിട്ടുപോയില്ലേ..??”””_ പെട്ടെന്നോർത്തിട്ടെന്നപോലെ ആരതിയേച്ചി ദുഃഖംപ്രകടിപ്പിയ്ക്കുമ്പോഴാണ് വായിലിരിയ്ക്കുന്ന ഇഡ്ഡലി ചവയ്ക്കാനുള്ളതാണെന്നുപോലും ഞാൻ തിരിച്ചറിയുന്നത്…
“”…അടിപൊളി..! ഞാനതുമറന്നു… ഇനിയിപ്പോളെന്താ ചെയ്ക..??”””_ മുഖത്തുപടർന്ന നിരാശയോടെ അവനെല്ലാവരെയും മാറിമാറിനോക്കുമ്പോൾ അവരുടെഭാവവും വ്യത്യസ്തമായിരുന്നില്ല…
രക്ഷപ്പെട്ടസന്തോഷം പുറമേപ്രകടിപ്പിയ്ക്കാതെ ഞാനുമൊരാവശ്യവുമില്ലാതെ വിഷമമഭിനയിച്ചപ്പോൾ കാലനുവഴിതെറ്റില്ലെന്നു പറയുമ്പോലെ മീനാക്ഷി വാതുറന്നു;
“”…എന്റേല് ലൈസൻസൊക്കേണ്ട്… വേണേല് വണ്ടി ഞാനോടിയ്ക്കാം..!!”””_ വായ്ക്കിടയ്ക്കൊരു റെസ്റ്റുകൊടുത്തുംകൊണ്ട് മീനാക്ഷി അഭിപ്രായമറിയിച്ചപ്പോൾ, കല്യാണത്തലേന്ന് ഒളിച്ചോടിപ്പോയപെണ്ണ് തിരിച്ചുവന്നപോലുള്ള സന്തോഷമായിരുന്നു വീട്ടുകാരുടെമുഖത്ത്…
മോനെ കുട്ടാ
Bro bakki eppo varum
ഇന്ന് പോസ്റ്റ് ചെയ്യാം ബ്രോ.. 👍❤️
അനക്ക് പെരുത്ത നന്ദി പഹയാ…
OK bro
വന്നില്ല….😪😪😪
അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ 💫
ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല… അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്.. 👍❤️
🤣🤣🤣
ഞാൻ മിണ്ടൂലാ 😈
Ante doctaruttide backi ezhuthuthath
നാളത്തേയ്ക്ക് ഇടാം ബ്രോ.. 👍❤️
സിദ്ധു നല്ല വെറുപ്പിക്കലാണ്😡
അന്നും ഇവിടം കൊണ്ട് നിർത്തി… ഇപ്പോ പിന്നേം 🤷♂️🤷♂️🤷♂️
എന്തായാലും പേരിപ്പോളാ ശെരിയായത്.. 😂
😂😂😂😂
Bro varshechi pdf nu vendi waiting aa🙃
ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്
അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ… ❤️👍
Backi ezhuthunille
എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ… 👍❤️