അതുകേട്ടെല്ലാരും ചിരിച്ചെങ്കിലും എനിയ്ക്കതത്ര സുഖിച്ചില്ല…
…ഒരു മലേടെമേലെ കേറാമ്പറ്റാത്തേനിത്ര കളിയാക്കാനെന്തിരിയ്ക്കുന്നു..??!!
അപ്പോഴും തലയെറിഞ്ഞു ചിരിയ്ക്കുവായ്രുന്ന മീനാക്ഷിയെക്കണ്ടതും എനിയ്ക്കു പൊളിഞ്ഞു…
“”…അതേ… കിണിച്ചതുമതി… ഇല്ലേൽ പാറപ്പുറത്തിരുന്ന് കാറിക്കൂവീത് ഞാമ്പറയും..!!”””_ ചെറിയകലിപ്പിൽ അവളോടു ചേർന്നിരുന്ന് ചെവിയിലങ്ങനെ പറഞ്ഞതും സ്വിച്ചിട്ടപോലവൾടെ ചിരിയുംനിന്നു…
“”…അതേ… ചിരിച്ചൊക്കെ കഴിഞ്ഞെങ്കിലെല്ലാം വാ… വല്ലതുങ്കഴിയ്ക്കാം… മനുഷ്യനെ കളിയാക്കാനുള്ളാരോഗ്യം വേണോലോ..!!”””_ അടുക്കളയിൽനിന്നും ചേച്ചിയുടെ ഡയലോഗുവന്നതും എല്ലാരും പരസ്പരമൊന്നു നോക്കി…
ഉടനെ,
“”…അടിപൊളി.! അപ്പോളെന്റെ കാര്യത്തിലൊരു തീരുമാനമായി..!!”””_ എന്നുംപറഞ്ഞു ജോയെഴുന്നേറ്റു…
പിന്നാലെയെല്ലാരും…
എന്നാൽ എന്റെകണ്ണുകളപ്പോഴും തിരഞ്ഞത് തക്കുടുവിനെയായ്രുന്നു…
…ആ പിള്ളേര് വരാറായിട്ടുണ്ട്… ചെക്കനില്ലാതെന്തു ധൈര്യത്തിലാ ഞാനവളുമാരുടെ മുന്നിലേയ്ക്കുചെല്ലുന്നത്..??
അതുകൊണ്ട് ഞാൻ പാഞ്ഞടുക്കളയിലേയ്ക്കു ചെന്നു…
“”…ചേച്ചീ… തക്കുടു എവടെ..??””‘_ ചേച്ചീടെ പിണക്കംമാറ്റാനായി കൊഞ്ചിക്കുഴഞ്ഞുകൊണ്ടടുത്തുനിന്ന ജോക്കുട്ടന്റെ മുഖത്തേയ്ക്കുനോക്കാതെ കൊതികുത്തിനിന്ന ചേച്ചിയോടായി ഞാൻ വിളിച്ചുചോദിച്ചതും,
“”…അവനുറങ്ങി..!!”””_ ന്ന് ആർക്കാനുംവേണ്ടി ഓക്കാനിയ്ക്കുമ്പോലെ ചേച്ചിപറഞ്ഞു…
“”…ഒറങ്ങിയോ..?? ഇത്ര നേരത്തേയോ..?? ശ്ശെ.! ഈ ചെക്കനിത്രയ്ക്കുത്തരവാദിത്വമില്ലാണ്ടായാൽ എന്താചെയ്യുന്നേ..?? എന്നിട്ടെവടെയവൻ..??”””_ ചോദിച്ചപ്പോൾ കുറച്ചുകലിപ്പ് കൂടിപ്പോയോന്നൊരു സംശയം…
Nice narration bro, its detailing really vivid and effortlessly brings the story to life
💝
Super bro nice story nannayittund
Waiting for next part
Arjun machaaaa onnum parayaan illa
Kambieeram🪄💝
Nro waiting aayirunnu athrak addict aayi bro nte story kk pinne super kadha ahnn vaayikkumbol aa kadha nadakkunne place lu ulle feel ahnn kittunne poli ahnn ithu pola adipoli nxt part nu vndi eniyum wait cheyyum kaathirippinum oru sugham und broi💞
Bro story veere level ♥️
അർജ്ജുനാ മോനേ സുഖം തന്നെ?..വായിക്കാൻ ഒരുപാട് ലേറ്റ് ആയതിൽ ക്ഷമിക്കുമല്ലോ ല്ലേ 🫣…വന്നത് കണ്ടിരുന്നു വായിക്കാൻ ടൈം കിട്ടീല… എന്തായാലും ഈ ട്രാക്ക് എനക്ക് റൊമ്പ പുടിച്ചു പോച്ച്..😌❤️ വർഷേച്ചി മാതിരി ഡ്രൈവിൽ സൂക്ഷിക്കാൻ ഉള്ള ഐറ്റം ഇൻ ദി മേക്കിങ് ആണന്ന് ആലോചിക്കുമ്പോ ഒരു സന്തോഷം!!… പിന്നെ എന്നത്തേയും പോലെ കോമഡി ഒക്കെ നൈസ് ആയി തന്നെ ഉണ്ട് പിന്നെ അവന് സ്വാഭാവികമായും അവന്റെ മീനുവിനെ പറ്റിയുള്ള വർണ്ണനകൾ… എങ്ങനെടാ ഉവ്വേ ഇതൊക്കെ സാധിക്കുന്ന റഫറൻസ് ആയിട്ട് നീ വല്ലതും വെച്ചിട്ടുണ്ടോ? അന്യായ visualisation!!… 87 പേജ് ഉണ്ടേലും വായിച്ച് പോയതറിഞ്ഞില്ല സത്യം!! സാധാരണയെക്കാൾ വേഗത ഈ പാർട്ടിനു തോന്നി.. കുറച്ചൂടെ Interesting ആയതുകൊണ്ടാകും… കൊറെയേറെ വീടിന് പുറത്തുള്ള കാര്യങ്ങൾ ഉള്ളതുകൂടെ കൊണ്ടാകും…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… എത്ര വൈകിയാലും അതിങ്ങെത്തിയാൽ മാത്രം മതി 🙂❤️
കഥ അത്രയ്ക്ക് നല്ലതായത് കൊണ്ടല്ലേ ബ്രോ ബാക്കി ചോദിക്കുന്നത് കിട്ടാവുന്നിടത്തെല്ലാം തപ്പി ആണ് ബാക്കി വായിച്ചു വച്ചു മുന്നോട്ടെങ്ങാനാണെന്നറിയാതെ നിന്നാണ് ബാക്കി ചോദിക്കുന്നത്.. അത് മോശം ആയത് കൊണ്ടാണോ ഒരിക്കലുമല്ല
ദേവേട്ടാ… 😁എഴുതി തുടങ്ങിയോ അടുത്ത പാർട്ട് 🤗😘💃🏻