എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്] 2554

“”…എന്തായാലും പറ്റീതുപറ്റി… ഇനിയെന്റെ നെഞ്ചത്തേയ്ക്കുകേറാതെ വല്ല പോംവഴീമുണ്ടോന്നു പറ..!!”””_ ഷോളൊന്നുകൂടി തലയിലേയ്ക്കുവലിച്ചിട്ട് അവളും കണ്ണുതുറിപ്പിച്ചു…

“”…നീ ഊമ്പിത്തെറ്റിച്ചോണ്ടു വരുന്നതിനൊക്കെ കബടിനിരത്തി പോംവഴികണ്ടുപിടിയ്ക്കാൻ ഞാൻ കണിയാനല്ല..!!”””

“”…എടാ… കബഡിയല്ല… കവടി..!!”””_ ഒരാക്കിയ ചിരിയോടെ മീനാക്ഷിയെന്നെ തിരുത്തീതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു;

“”…എടുത്തുനിരത്തിക്കഴിഞ്ഞിട്ട് അതല്ല, ഇതാണ് സാധനമെന്നുപറഞ്ഞിട്ടെന്താ കാര്യം..??”””

“”…അതേ… എനിയ്ക്കു നിന്റെ വിടുവായത്തരോം കേട്ടുനിൽക്കാൻ സമയമില്ല… നീ വരുന്നേൽ കൂടെവാ… അല്ലേലിവടെത്തന്നെ നിന്നോ..!!”””_ എന്നുംമൊഴിഞ്ഞ് അവള് തിരിഞ്ഞാ ഇടവഴിയ്ക്കുള്ളിലേയ്ക്കു കേറി…

…പിന്നേ… തിരികെപ്പോകാൻ വഴിയറിയാതെ, വിശന്നാലെന്തേലും മേടിച്ചുതിന്നാൻ അഞ്ചിന്റെപൈസയില്ലാതെ വാശിയുംപൊക്കിപ്പിടിച്ചു ഞാനവടെ നിയ്ക്കാൻപോണു… അതിനിച്ചിരി പുളിയ്ക്കും.!

പിന്നൊന്നുംനോക്കിയില്ല, ഓടിച്ചെന്നവൾക്കൊപ്പം കൂടുവായ്രുന്നു…

അവൾടെപിന്നാലെ നടന്നു ചെന്നുകേറീത് ഏതോഒരു ഡാമിന്റെ പിൻവശത്താണ്…

ഡാമിൽനിന്നാണെന്നു തോന്നുന്നു, ഒരു കൈച്ചാലൊഴുകുന്നുണ്ട്…

വഴിയിലുടനീളം ആൾക്കൊപ്പമുയരമുള്ള കുറ്റിച്ചെടികളും നിൽപ്പുണ്ട്…

“”…നല്ലരസമുണ്ടല്ലേ..??”””_ ചുറ്റുപാടും കണ്ണോടിച്ചു നടക്കുന്നതിനിടയിൽ മീനാക്ഷി തിരക്കിയതിന് ജാഡയിട്ടു മറുപടിയൊന്നും കൊടുത്തില്ലേലും സംഭവമെനിയ്ക്കും ഇഷ്ടമായി…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

375 Comments

Add a Comment
  1. Nice narration bro, its detailing really vivid and effortlessly brings the story to life

  2. Super bro nice story nannayittund
    Waiting for next part

    1. Arjun machaaaa onnum parayaan illa
      Kambieeram🪄💝

  3. Nro waiting aayirunnu athrak addict aayi bro nte story kk pinne super kadha ahnn vaayikkumbol aa kadha nadakkunne place lu ulle feel ahnn kittunne poli ahnn ithu pola adipoli nxt part nu vndi eniyum wait cheyyum kaathirippinum oru sugham und broi💞

  4. Bro story veere level ♥️

  5. അർജ്ജുനാ മോനേ സുഖം തന്നെ?..വായിക്കാൻ ഒരുപാട് ലേറ്റ് ആയതിൽ ക്ഷമിക്കുമല്ലോ ല്ലേ 🫣…വന്നത് കണ്ടിരുന്നു വായിക്കാൻ ടൈം കിട്ടീല… എന്തായാലും ഈ ട്രാക്ക് എനക്ക് റൊമ്പ പുടിച്ചു പോച്ച്..😌❤️ വർഷേച്ചി മാതിരി ഡ്രൈവിൽ സൂക്ഷിക്കാൻ ഉള്ള ഐറ്റം ഇൻ ദി മേക്കിങ് ആണന്ന് ആലോചിക്കുമ്പോ ഒരു സന്തോഷം!!… പിന്നെ എന്നത്തേയും പോലെ കോമഡി ഒക്കെ നൈസ് ആയി തന്നെ ഉണ്ട് പിന്നെ അവന് സ്വാഭാവികമായും അവന്റെ മീനുവിനെ പറ്റിയുള്ള വർണ്ണനകൾ… എങ്ങനെടാ ഉവ്വേ ഇതൊക്കെ സാധിക്കുന്ന റഫറൻസ് ആയിട്ട് നീ വല്ലതും വെച്ചിട്ടുണ്ടോ? അന്യായ visualisation!!… 87 പേജ് ഉണ്ടേലും വായിച്ച് പോയതറിഞ്ഞില്ല സത്യം!! സാധാരണയെക്കാൾ വേഗത ഈ പാർട്ടിനു തോന്നി.. കുറച്ചൂടെ Interesting ആയതുകൊണ്ടാകും… കൊറെയേറെ വീടിന് പുറത്തുള്ള കാര്യങ്ങൾ ഉള്ളതുകൂടെ കൊണ്ടാകും…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… എത്ര വൈകിയാലും അതിങ്ങെത്തിയാൽ മാത്രം മതി 🙂❤️

  6. കഥ അത്രയ്ക്ക് നല്ലതായത് കൊണ്ടല്ലേ ബ്രോ ബാക്കി ചോദിക്കുന്നത് കിട്ടാവുന്നിടത്തെല്ലാം തപ്പി ആണ് ബാക്കി വായിച്ചു വച്ചു മുന്നോട്ടെങ്ങാനാണെന്നറിയാതെ നിന്നാണ് ബാക്കി ചോദിക്കുന്നത്.. അത് മോശം ആയത് കൊണ്ടാണോ ഒരിക്കലുമല്ല

  7. ദേവേട്ടാ… 😁എഴുതി തുടങ്ങിയോ അടുത്ത പാർട്ട്‌ 🤗😘💃🏻

Leave a Reply

Your email address will not be published. Required fields are marked *