ചില്ലകൾക്കിടയിലൂടെ അവിടവിടെയായി താഴേയ്ക്കെത്തിനോക്കുന്ന വെയിലിനുപോലും വല്ലാത്തൊരു ഭംഗി…
അതൊക്കെക്കണ്ടതും അറിയാതെന്റെ പിടിവിട്ടുപോയി;
“”…മീനാഷീ… ഒരു ഫോട്ടോയെടുത്തു തന്നേടീ..!!”””_ ഫോണെടുത്തവൾക്കു നേരേ നീട്ടിക്കൊണ്ടതു പറഞ്ഞശേഷമാണ് പറഞ്ഞതെന്തെന്നുപോലും ഞാൻ ചിന്തിയ്ക്കുന്നത്…
കാര്യമറിയാതൊരു പകപ്പ് ഒരുനിമിഷമവൾടെ മുഖത്തും സ്ഫുടമായി…
…ഇനി ആളുമാറിയതാവോ..?? എന്നൊരു മുഖഭാവത്തോടെ മീനാക്ഷി മടിച്ചുമടിച്ച് കയ്യിൽനിന്നും ഫോൺവാങ്ങിയപ്പോൾ ഉള്ളിലെവിടെയോ ചെറിയൊരാശ്വാസം…
പറ്റില്ലെന്നുപറഞ്ഞ് ഫോൺമേടിച്ചില്ലായ്രുന്നേൽ അൾട്ടിമേറ്റ്സൈക്കോ സിദ്ധാർഥ്ഗോവിന്ദിന് ഇതിൽപ്പരമൊരു നാണക്കേടുണ്ടാവാനുണ്ടോ..??
“”…കുറച്ചൂടെ പിറകോട്ട് നിയ്ക്കാവോ..??”””_ ഫോൺക്യാം എന്റെനേരേ ഫോക്കസ്ചെയ്ത് മീനാക്ഷിചോദിച്ചു…
അതിനു മറുപടിയൊന്നും പറഞ്ഞില്ലേലും കുറച്ചുപിന്നിലേയ്ക്കുമാറി മരത്തിന്റെചുവട്ടിലായി ഞാൻനിന്നു…
ഉടനെതന്നെ അവൾ ഫോട്ടോയെടുക്കാനും തുടങ്ങി…
“”…കഴിഞ്ഞു… ദാ..!!”””_ മൂന്നാലെണ്ണം എടുത്തുകഴിഞ്ഞതും അവൾ ഫോൺകൊണ്ടുവന്നെന്റേൽ തന്നു…
ഞാനതോരോന്നും നോക്കിയാസ്വദിയ്ക്കുമ്പോൾ,
“”…എനിയ്ക്കൂടെ എടുത്തുതരാവോ..??”””_ എന്റെനേരേ അവൾടെ ഫോണുംനീട്ടിക്കൊണ്ടൊരു ചോദ്യം…
…അവളെക്കൊണ്ടു തലങ്ങുംവിലങ്ങും ഫോട്ടോയെടുപ്പിച്ചിട്ട് എങ്ങനാ പറ്റില്ലാന്നുപറക..??
അതുകൊണ്ടൊന്നു മടിച്ചിട്ടാണേലും ഞാൻ ഫോൺമേടിച്ചു…
ഒന്നുരണ്ടു ഫോട്ടോയെടുത്തതും,
“”…ഇനി ഇവടെവേണ്ട… നമുക്കങ്ങോട്ടുപോകാം..!!”””_ എന്നും പറഞ്ഞവൾ അടുത്തുകണ്ട ഒരുനീർച്ചാലിനു നേരേനടന്നു…
വായിക്കുന്നതിന് മുന്നേ ഒരു കമെന്റ് ഇട്ടിരുന്നു ബ്രോ, അവസാനത്തെ പാരഗ്രാഫ് വായിച്ചപ്പോൾ ഒരു കാര്യം കൂടെ പറയാമെന്നു കരുതി,കഴിഞ്ഞ മൂന്ന് വർഷമായി ഈ പേജിൽ വരുന്ന മിക്ക കഥകളും സ്ഥിരമായി വായിക്കുന്നൊരാൾ ആണ് ഞാൻ.കമന്റ് ഇടുന്ന ശീലം ഇന്നലെവരെ ഇല്ലായിരുന്നു.ആദ്യമായി എഴുതിയ രണ്ട് കമന്റും ഈ പാർട്ടിൽ തന്നെയാണ്.
കഥയെ കുറിച്ച് പറയുവാണെങ്കിൽ,ഒരു കോമഡി സിനിമ കണ്ട പ്രതീതി ആയിരുന്നു ഇന്ന്. ഓരോ രംഗങ്ങളും മനസ്സിൽ കണ്ടുകൊണ്ട് വായിച്ചത് കൊണ്ടായിരിക്കണം ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.😅
അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.
ഇവിടെ ഇത് പിന്നെയും വായിക്കുമ്പോൾ വേറെ ഒരു സുഖം കിട്ടും Love and fight story’s അത് എന്നും എനിക്ക് ഒരു ഹരം ആണ് പക്ഷെ സിദ്ദുവും മീനുട്ടിയും തട്ട് അത് ഇനി എത് കഥ വന്നാലും താണ് തന്നെ ഇരിക്കും
എന്റെ ഡോക്ടറൂട്ടി is the Best in this
അത് കഴിഞ്ഞ് മാത്രമെ വരു
ആരതി കല്ലണം(അഭിമന്യൂ)or മീനത്തിൽ താലികെട്ട്(കട്ടകലിപ്പൻ) പോലും
സമയം എടുത്ത് സവദാനം എഴുതിയാൽ മതി we are waiting
Ith um polichuu..😍
Inippo aduthathu ethra naalu wait cheyyendivarum 🥲
Innale ee story upload ayi enn kandappo undaya santhosham 🥹🔥🔥
As always adipoli part brooo, geart job
പൊളിച്ച് മുത്തെ…🥰👍
ഈ പാർട്ടും പൊളിച്ച്…❤️🔥
സംഭവം കളറായിട്ടുണ്ട്. 🔥
അടുത്ത part അധികം വൈകാതെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..
പൊളി.. തീരല്ലേ തീരല്ലേ എന്ന് കരുതി വായിക്കുന്ന അല്ലേൽ വായിപ്പിക്കാൻ സാധിക്കുന്ന നിന്റെ വരികൾ.. 😍😍
Super bro next part koode pettannu onnu set aakkane🤜🏻🤛🏻
Super bro….. Big fan of YOU…. keep going
താങ്ക്സ് ബ്രോ ഒരൊറ്റ സീനും അതിനെ ചുറ്റി പറ്റി കുറേ നല്ല മുഹൂർത്തങ്ങളും ഒറ്റയടിക്ക് വായിച്ചു. ഇരട്ട ചങ്കൻ സിദ്ധു അര ചങ്കൻ ആകുന്നതും മീനൂന്റെ ഇളക്കം തുടങ്ങലും എല്ലാം അടുത്ത പാർട്ടുകളിലേക്കുള്ള കിടു റൊമാൻസിന്റെ തുടക്കം ആണെന്ന് തോന്നുന്നു. എന്തായാലും ഇനി അടുത്ത പാർട്ടിനുള്ള വെയ്റ്റിംഗ് ആണ്. പിന്നെ ലേറ്റ് ആകുന്നതിനു, ഈ രീതിക്ക് ഈ കഥ എഴുതുന്നതിനു പിന്നെ സമയം എടുക്കൂലെ? ഏതായാലും അടുത്ത പാർട്ടിന് കട്ട വെയിറ്റ് 🥰🥰
ഇതിനോളം ഞാൻ കാത്തിരുന്ന വേറൊരു സ്റ്റോറി യും ഇല്ല. ഒരു movie കാണുന്ന പോലെ എല്ലാം കണ്മുന്നിൽ കാണുന്നപോലെ. ഓരോ കഥപാത്രങ്ങൾക്കും ജീവനുള്ളതു പോലെ.. 🔥 കാത്തിരുന്നത് എന്തായാലും വെറുതെ ആയില്ല.👍 ഇനി അതികം കാത്തിരിപ്പിക്കില്ലെന്ന വിശ്വാസത്തോടെ…… AJU
എടാ മോനെ 🔥
ആർജ്ജുൻ സുഖമല്ലേ ബ്രോ ആ വരികളുടെ മാന്ത്രികത ഒന്നു വേറെയാണ് ആ വരികൾക്ക് മുൻപിൽ അതിലേറെ അതെഴുതിയ നിന്റെ കഴിവിന് മുൻപിൽ ഞാൻ സ്രഷ്ടാംഗം നമിക്കുന്നു വാക്കുകളില്ല ആർജ്ജുൻ ഇനി അടുത്ത ഭാഗം വരുന്നത് വരെ ഏത് എത്രപ്രാവശ്യം വായിക്കും എന്ന് ഒരു ഐഡിയ യുമില്ല അത്രക്കും അടിപൊളി
എന്റമ്മോ…..ചിരിച്ചു ചിരിച്ചു മനുഷ്യന്റെ ഊപ്പാടിളകി…കിടിലം mahn
Kidilam bro, pakshe ee kathirippa sahikan pattathe
കഥ എഴുതുന്നത് പുതിയ ഏതോ പയ്യൻ ആണെന്ന് തോന്നുന്നല്ലോ….🤭🤭 നല്ല എഴുത്ത് 🤭🤭🤭🤭🤣
Fan boy’s words