എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്] 791

…ഈശ്വരാ.! ആ രാജീവിനൊഴികെ വേറാർക്കും ഇങ്ങനൊരവസ്ഥ വരുത്തരുതേ..!!_ ന്നും മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് സിറ്റ്ഔട്ടിലേയ്ക്കുള്ള ആദ്യത്തെ സ്റ്റെപ്പുകയറാനായി കാലെടുത്തുവെച്ചതും ആരതിയേച്ചി മുന്നിൽനിൽക്കുന്നു…

എവിടേയ്ക്കോ പോകാനായി അണിഞ്ഞൊരുങ്ങി സാരിയൊക്കെയുടുത്തുവന്ന ചേച്ചിയ്ക്കുപിന്നിൽ അമ്മയെക്കൂടിക്കണ്ടതും എന്റെ ചാരിത്ര്യംപോയി…

ഞാനവളേം ചൊമന്നോണ്ട് ചെല്ലണകണ്ടപ്പോ അവളുപിന്നേം വണ്ടി തെങ്ങേക്കേറ്റിയോന്നാവും ചേച്ചിപേടിച്ചത്…

കണ്ടയുടനെ ഒരു നിലവിളിയോടെ കയ്യിലിരുന്ന ഗിഫ്റ്റ്ബോക്സും വലിച്ചെറിഞ്ഞ് ചേച്ചിയോടി ഞങ്ങൾക്കരികിലെത്തി;

“”…എന്താടാ..?? മീനൂനെന്താപറ്റിയെ..?? ഇവളെവിടേലുംവീണോ..??”””_ പേടിച്ചരണ്ട മുഖഭാവത്തോടെയവർ ചോദിയ്ക്കുമ്പോൾ അമ്മയും ഓടിപ്പിടഞ്ഞെത്തിയിരുന്നു…

“”…എന്താടാ സിദ്ധൂ..?? ഇതെന്താപറ്റിയെ..?? നീയെന്തേലുമൊന്നു പറേടാ ചെക്കാ..!!”””_ അപ്പോഴുമൊന്നുംമിണ്ടാതെ അവളേയും തോളിലേറ്റിനടന്ന എന്നോടു ചേച്ചി ചോദ്യമാവർത്തിച്ചു…

അതിന്,

“”…പോയി അടിച്ചുപൊളിയ്ക്കാൻ പറഞ്ഞല്ലേവിട്ടേ… രണ്ടുകുപ്പീമടിച്ചിട്ടുണ്ട്, ഒരു ഷാപ്പുംപൊളിച്ചിട്ടുണ്ട്… മതിയാവൂലേ..??”””_ ഈ നായിന്റെമോളുകാരണം കുടുംബത്തിന്റെ മാനങ്കൂടി കപ്പലുകേറീല്ലോന്നുള്ള ദേഷ്യോംസങ്കടോം
കൂടികലർന്നപ്പോൾ എന്തോ അങ്ങനെ പറയാനാണെനിയ്ക്കു തോന്നീത്…

അതിനൊപ്പം സിറ്റ്ഔട്ടിലെ തൂണിന്മേലേയ്ക്കവളെ ചാരിവെയ്ക്കുവേംചെയ്തു…

“”…ഏഹ്.! മീനുകള്ളുകുടിച്ചോ..??”””_ അമ്മ മീനാക്ഷിയെ താങ്ങുമ്പോൾ ചേച്ചി സംശയഭാവത്തിലെന്നെ നോക്കി…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

137 Comments

Add a Comment
  1. വായിക്കുന്നതിന് മുന്നേ ഒരു കമെന്റ് ഇട്ടിരുന്നു ബ്രോ, അവസാനത്തെ പാരഗ്രാഫ് വായിച്ചപ്പോൾ ഒരു കാര്യം കൂടെ പറയാമെന്നു കരുതി,കഴിഞ്ഞ മൂന്ന് വർഷമായി ഈ പേജിൽ വരുന്ന മിക്ക കഥകളും സ്ഥിരമായി വായിക്കുന്നൊരാൾ ആണ് ഞാൻ.കമന്റ് ഇടുന്ന ശീലം ഇന്നലെവരെ ഇല്ലായിരുന്നു.ആദ്യമായി എഴുതിയ രണ്ട് കമന്റും ഈ പാർട്ടിൽ തന്നെയാണ്.

    കഥയെ കുറിച്ച് പറയുവാണെങ്കിൽ,ഒരു കോമഡി സിനിമ കണ്ട പ്രതീതി ആയിരുന്നു ഇന്ന്. ഓരോ രംഗങ്ങളും മനസ്സിൽ കണ്ടുകൊണ്ട് വായിച്ചത് കൊണ്ടായിരിക്കണം ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.😅

    അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

  2. ഇവിടെ ഇത് പിന്നെയും വായിക്കുമ്പോൾ വേറെ ഒരു സുഖം കിട്ടും Love and fight story’s അത് എന്നും എനിക്ക് ഒരു ഹരം ആണ് പക്ഷെ സിദ്ദുവും മീനുട്ടിയും തട്ട് അത് ഇനി എത് കഥ വന്നാലും താണ് തന്നെ ഇരിക്കും
    എന്റെ ഡോക്ടറൂട്ടി is the Best in this

    അത് കഴിഞ്ഞ് മാത്രമെ വരു
    ആരതി കല്ലണം(അഭിമന്യൂ)or മീനത്തിൽ താലികെട്ട്(കട്ടകലിപ്പൻ) പോലും

    സമയം എടുത്ത് സവദാനം എഴുതിയാൽ മതി we are waiting

  3. Ith um polichuu..😍
    Inippo aduthathu ethra naalu wait cheyyendivarum 🥲

    1. Innale ee story upload ayi enn kandappo undaya santhosham 🥹🔥🔥
      As always adipoli part brooo, geart job

  4. പൊളിച്ച് മുത്തെ…🥰👍
    ഈ പാർട്ടും പൊളിച്ച്…❤️‍🔥
    സംഭവം കളറായിട്ടുണ്ട്. 🔥

    അടുത്ത part അധികം വൈകാതെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..

  5. പൊളി.. തീരല്ലേ തീരല്ലേ എന്ന് കരുതി വായിക്കുന്ന അല്ലേൽ വായിപ്പിക്കാൻ സാധിക്കുന്ന നിന്റെ വരികൾ.. 😍😍

  6. Super bro next part koode pettannu onnu set aakkane🤜🏻🤛🏻

  7. രാജു ഭായി

    Super bro….. Big fan of YOU…. keep going

  8. താങ്ക്സ് ബ്രോ ഒരൊറ്റ സീനും അതിനെ ചുറ്റി പറ്റി കുറേ നല്ല മുഹൂർത്തങ്ങളും ഒറ്റയടിക്ക് വായിച്ചു. ഇരട്ട ചങ്കൻ സിദ്ധു അര ചങ്കൻ ആകുന്നതും മീനൂന്റെ ഇളക്കം തുടങ്ങലും എല്ലാം അടുത്ത പാർട്ടുകളിലേക്കുള്ള കിടു റൊമാൻസിന്റെ തുടക്കം ആണെന്ന് തോന്നുന്നു. എന്തായാലും ഇനി അടുത്ത പാർട്ടിനുള്ള വെയ്റ്റിംഗ് ആണ്. പിന്നെ ലേറ്റ് ആകുന്നതിനു, ഈ രീതിക്ക് ഈ കഥ എഴുതുന്നതിനു പിന്നെ സമയം എടുക്കൂലെ? ഏതായാലും അടുത്ത പാർട്ടിന് കട്ട വെയിറ്റ് 🥰🥰

  9. ഇതിനോളം ഞാൻ കാത്തിരുന്ന വേറൊരു സ്റ്റോറി യും ഇല്ല. ഒരു movie കാണുന്ന പോലെ എല്ലാം കണ്മുന്നിൽ കാണുന്നപോലെ. ഓരോ കഥപാത്രങ്ങൾക്കും ജീവനുള്ളതു പോലെ.. 🔥 കാത്തിരുന്നത് എന്തായാലും വെറുതെ ആയില്ല.👍 ഇനി അതികം കാത്തിരിപ്പിക്കില്ലെന്ന വിശ്വാസത്തോടെ…… AJU

  10. എടാ മോനെ 🔥

  11. ശ്രീജിത്ത്

    ആർജ്‌ജുൻ സുഖമല്ലേ ബ്രോ ആ വരികളുടെ മാന്ത്രികത ഒന്നു വേറെയാണ് ആ വരികൾക്ക് മുൻപിൽ അതിലേറെ അതെഴുതിയ നിന്റെ കഴിവിന് മുൻപിൽ ഞാൻ സ്രഷ്ടാംഗം നമിക്കുന്നു വാക്കുകളില്ല ആർജ്‌ജുൻ ഇനി അടുത്ത ഭാഗം വരുന്നത് വരെ ഏത് എത്രപ്രാവശ്യം വായിക്കും എന്ന് ഒരു ഐഡിയ യുമില്ല അത്രക്കും അടിപൊളി

  12. എന്റമ്മോ…..ചിരിച്ചു ചിരിച്ചു മനുഷ്യന്റെ ഊപ്പാടിളകി…കിടിലം mahn

  13. Kidilam bro, pakshe ee kathirippa sahikan pattathe

  14. ആഞ്ജനേയദാസ് ✅

    കഥ എഴുതുന്നത് പുതിയ ഏതോ പയ്യൻ ആണെന്ന് തോന്നുന്നല്ലോ….🤭🤭 നല്ല എഴുത്ത് 🤭🤭🤭🤭🤣

    Fan boy’s words

Leave a Reply

Your email address will not be published. Required fields are marked *