എന്റെ ഡോക്ടറൂട്ടി 23
Ente Docterootty Part 23 | Author : Arjun Dev | Previous Parts
ഗെയ്റ്റുകടന്ന് അകത്തേയ്ക്കുകേറിയ വണ്ടി വീടിനുമുന്നിലായി നിന്നതും മീനാക്ഷി ബുള്ളറ്റിൽനിന്നും ചാടിയിറങ്ങി…
എന്നിട്ട്,
“”…എന്റെമ്മോ.! ഇനിയെന്നെക്കൊണ്ടൊന്നിനും വയ്യായേ..!!”””_ ന്നുമ്പറഞ്ഞവൾ അകത്തേയ്ക്കൊറ്റ വിടീലായിരുന്നു…
കുണുങ്ങിക്കുണുങ്ങിയുള്ള ആ പോക്കുകണ്ടതും എനിയ്ക്കങ്ങട് പൊളിഞ്ഞു…
…ഇവൾടെ പറച്ചിലുകേട്ടാ തോന്നുവല്ലോ, നാടുനിരങ്ങാനുള്ള കഴപ്പുമൊത്തം എനിയ്ക്കായ്രുന്നെന്ന്.!
അങ്ങനെ സ്വയംപിറുപിറുത്ത് വണ്ടിയിൽനിന്നുമിറങ്ങിയ ഞാൻ പോർച്ചിൽകിടക്കുന്ന ഇന്നോവയിലേയ്ക്കു നോക്കി ജോക്കുട്ടനുമെത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് വീട്ടിനകത്തേയ്ക്കു കേറുന്നത്…
നോക്കുമ്പോൾ ലിവിങ്റൂമിൽതന്നെ എല്ലാമുണ്ട്…
അച്ഛനുമമ്മയും സോഫയിലിരുന്ന് ടിവി കാണുവാ…
അവരിരിയ്ക്കുന്നതിനെതിരേയുള്ള സെറ്റിയിലിരുന്ന ജോക്കുട്ടൻ ഫോണിൽത്തോണ്ടുന്ന തിരക്കിലും…
അവന്റെനിഴലുപോലെ ചേച്ചിയുമുണ്ടടുത്ത്…
…കോപ്പ്.! ഇനിയാ തെണ്ടി തിന്നാനൊന്നും കൊടുത്തില്ലാന്ന് പരാതിപറയോ..??
എല്ലാരേം ഒരുമിച്ചുകണ്ടപ്പോൾ ചെറിയൊരാശങ്ക തോന്നിയതിനാൽ റൂമിലേയ്ക്കു വലിഞ്ഞാലോന്നും ചിന്തിച്ച് അകത്തേയ്ക്കു കേറുമ്പോഴേയ്ക്കും ചേച്ചിയിരുന്നതിനടുത്തായി സെറ്റിയിലേയ്ക്കു മീനാക്ഷി പിടഞ്ഞങ്ങുകിടന്നു…
ആരോടും ഒരക്ഷരംമിണ്ടാതെ പോയിക്കിടന്നയവളെ എല്ലാവരും തുറിച്ചുനോക്കിയശേഷം കണ്ണെടുത്തതും എന്റെ നെഞ്ചത്തേയ്ക്കു നോട്ടംവീണു…
Namich Anno…. ithengine sadhikkunnu.23 chapters 80 plus pages.. kayyeduth kumbidaren… inna vaycihe… pazhayathokke podi thatti eduth pinnem vannu alle… cheriya pinakkangalum thallukoodalum aayi aswadich jeevikkatte avar.. narmmathil kalarnna ottum maduppulavakkatha reethiyil rathiyum ellam oru pole cherth oru vibhava samrudhmaaya sadya. iniylla bhagangalkkayi kathirikkunnu
ഒത്തിരിസന്തോഷമുണ്ട് ബ്രോ ഈ വാക്കുകൾക്ക്… ഈ സപ്പോർട്ടിന് ഒരുപാട് നന്ദി.. 👍❤️❤️
ഒന്നും പറയാനില്ല.. ഏറെ രസിച്ചിരുന്നു വായിക്കുന്ന ഒരേ ഒരു കഥ.. പാർട്ടുകൾ തീരല്ലേ തീരല്ലേ എന്നു തോന്നിപ്പോകും.. 👍🏻👍🏻👍🏻
ഒത്തിരിയൊത്തിരി സ്നേഹംബ്രോ.. 👍❤️❤️❤️
താൻ ഒരു ജിന്ന് ആണ് ബ്രോ ❤️❤️
എന്നുവെച്ച് അടിമപ്പണി എടുപ്പിയ്ക്കല്ലേ.. 😂
Bro poli സാനം 😍😍😍😍😍
കിടുക്കി വായിച്ച ആണേലും ചെറിയ വ്യത്യാസത്തിൽ ഇതും പൊളിയാ 😍😍😍
താങ്ക്സ് ബ്രോ.. 👍❤️❤️
ഇഷ്ടപ്പെട്ടു….❤️…. നല്ല എഴുത്
കൃഷ്ണവംഷി
താങ്ക്സ് ബ്രോ.. 👍❤️
❤️
❤️
മച്ചു അർജ്ജു സന്തോഷം… സമ്മതിക്കണം അപ്പി… നിന്റെ എഴുത്ത് കണ്ണു കഴച്ചു കാത്തിരുന്നവർക്ക് നല്ലൊരു ചിരിവിരുന്നു തന്നെയാണ് നി സംഭാവന ചെയ്തത്… ❤️
പിന്നെ മച്ചു ഞങ്ങൾക്കിവിടെ ദീപാവലി ആഘോഷിക്കാൻ പടക്കമൊന്നുമെടിച്ചില്ലാരുന്നേ ഇപ്രാവശ്യം..
പക്ഷെ നി ചിരികളുടെ ഒരു മാലപ്പടക്കം തന്നേ സമ്മാനിച്ചു… ❤️❤️❤️❤️
ന്നാലും മോശമായി ട്ടോ രണ്ട് കുപ്പി കള്ളും മേടിച്ചുകൊടുത്തു കള്ളുഷാപ്പും പൊളിച്ചു അമ്മാവന്റെ കള്ളുകുപ്പീ തല്ലിപൊട്ടിച്ചു ഓട്ടോക്കാരനേം ചീത്തവിളിച്ചു വാളുവെച്ചു കിടത്തിലൊ ങ്ങടെ മിനുട്ടിയെ.. ഉളുപ്പ് വേണോടാ ഉളുപ്പ്.. അതെങ്ങനാ, കുശുമ്പനല്ലേ നി.. നല്ല ഒന്നാംതരം കുശുമ്പൻ.. ഇല്ലേൽ നല്ല രീതിൽ ആസ്വദിച്ചുകഴിച്ചോണ്ടിരുന്ന പോട്ടിക്കറി കാരണം നി വാളുവെപ്പിച്ചിലേ വീണ്ടും ങ്ങടെ കൊച്ചിനെ…
എന്നാലും അളിയാ ആ പൂന്തോട്ടം ചേച്ചിപ്പെണ്ണ് കണ്ടല്ലോ.. ശ്ശോ.. മോശയിപ്പോയി… 😂😂
ടാ ഏതാണാവോ ആ ഡാമും പരിസരവും ഒന്ന് പറഞ്ഞു തരണേ.. നിന്റെ വിവരണത്തിൽ തന്നേ മനസിലായി അടിപൊളി സ്ഥലാണെന്നു.. ഒന്ന് കറങ്ങാനേ…
ന്നാലും ങ്ങടെ ചെക്കൻ സിത്തു മോശല്ല ട്ടോ… എന്തോ ഒരിളക്കം ണ്ടല്ലോ മോനേ അവനു മിനുട്ടിയോട്… അല്ലെങ്കിൽ എല്ലാ കാര്യത്തിനും എയറിൽ കേറ്റികൊണ്ടിരുന്ന സിത്തു ഇപ്രാവശ്യം മിനുട്ടിയെ നല്ല കെയറിങ്ങരുന്നു.. മഞ്ഞുമല ഉരുകിതുടങ്ങിയോ… സിത്തൂന്റെ കണ്ണുനിറയുന്നത് മാത്രം മ്മക്ക് ഇഷ്ടല്ല ട്ടോ… ല്ലാം കൊണ്ടും സൂപ്പറാരുന്നു മച്ചു.. ചിരിച്ചു മടുത്തു… തക്കുടുനെ കൊണ്ടു ജോലി ചെയ്യിക്കാനാ സിത്തൂന്റെ ഉദ്ദേശം.. ഞാൻ ബാലവേലക്കു കേസ്സം കൊടുക്കുട്ടോ… മിനുന്റെ കിലുക്കത്തിലെ പോലത്തെ കുമ്പസാരം സൂപ്പർ… അല്ലാ സത്യം പറ കള്ളിന് കയ്പ്പാണോ അളിയാ…
ഹാ പിന്നെ മച്ചു ഞാൻ നവവധു വായിച്ചുട്ടോ… ചേച്ചിപെണ്ണും ജോകുട്ടനും പൊളിയാണുട്ടോ… മിനുട്ടി പറയുംപോലെ മ്മളെ പോലാട അവരും…. ന്തായാലും സന്തോഷം മച്ചു….❤️❤️❤️❤️
സ്വന്തം നന്ദുസ് ❤️❤️❤️❤️
നന്ദൂസേ.. ❤️
പിന്നേയും മനസ്സുനിറച്ചയൊരു പ്രതികരണം.. 😍
ആരേലും നല്ല താല്പര്യത്തോടെ ആഹാരം കഴിയ്ക്കുമ്പോൾ അതിനെ വെറുപ്പിയ്ക്കുകാന്നുള്ളത് നമ്മുടെ ബേസിക് സ്വഭാവമാണല്ലോ… അപ്പോൾപ്പിന്നെ സിദ്ധു കാണിയ്ക്കുന്നതിലെന്താ മോശം.. 😂
പിന്നെ അങ്ങനൊരു സ്ഥലമൊക്കെയുണ്ടോന്ന് തമ്പുരാനറിയാം… ഇതൊക്കെ ഓരോ കല്പ്പിച്ചുകൂട്ടലല്ലേ.. 😢
ചെക്കന്റെ ആ ഇളക്കം അതാണ് എന്റെ പിടിവള്ളി… 😂
പിന്നെ കള്ളിന്റെ ടേസ്റ്റ്, എന്റെ പൊന്നണ്ണാ ഞാൻ കുടിച്ചിട്ടില്ല… മധുരക്കള്ളിന് മധുരമാന്ന് ഷാപ്പുകാരനും മീനാക്ഷിയും പറഞ്ഞുള്ള അറിവേ എനിയ്ക്കുമുള്ളൂ.. 😂
ഒരിയ്ക്കൽക്കൂടി ഈ വാക്കുകൾക്ക്, സ്നേഹത്തിന് താങ്ക്സ് ഡാ… ഒത്തിരിയൊത്തിരി സ്നേഹം.. 😘😘😘
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂. എന്തൊരു എഴുതാണിത് സഹോ. 😂😂😂
🫣🫣🫣
താങ്ക്സ് ബ്രോ.. 👍❤️❤️
ആശാനെ ❤️😌
ഓ.. ❤️
🔥🔥🔥
❤️❤️❤️
Super
❤️❤️❤️
മീനൂട്ടിയോട് വല്ലാത്ത ക്രഷ് തോന്നുന്നു 😢
അയ്നെന്താ.. 😂
🔥🔥🔥
😍😍😍
ഞാൻ ഇതിനുമുമ്പ് കമന്റ് ചെയ്തിട്ടില്ല.. കഥ ലേറ്റായപ്പോൾ മനസ്സിൽ നിങ്ങളെ തെറി വിളിക്കുകയും ചെയ്തു.. എന്നൽ ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഒരു കുറ്റബോധം.. ഇങ്ങനൊരു പാർട്ട് എഴുതാനാണല്ലോ ഇത്രേം സമയമെടുത്തത്..
ഇത്രേം visualize ചെയ്യാൻ കഴിയുന്ന ലെവലിൽ ഇതുപോലുള്ള heavy dialogues ലൂടെ കഥ ഇത്ര engaging ആയി കൊണ്ടുപോകുക എന്നത് ചെറിയ കാര്യമല്ല.. അതിന് ഒരു big applause 👏👏
ഇനിയും നന്നായി എഴുതാൻ വരുന്ന പാർട്ടുകളിൽ സാധിക്കട്ടേ എന്ന് ആശംസിക്കുന്നു
ആ തെറി എന്തായ്രുന്നു ബ്രോ..?? കഴിഞ്ഞ ഒരാഴ്ച്ചയായി എന്റെ കാർന്നോർക്ക് തുമ്മലും ജലദോഷവുമാ… ഇനി അതിന്റെ പിന്നിലുള്ള കറുത്തകരങ്ങൾ നിങ്ങടെയാണോ..?? 😂
അത്രക്ക് ജാഡ ആണേൽ കേറ്റിയിടത്ത് തിരിച്ചു കൊണ്ടാക്കാൻ പറയടാ 😂😂😂
കള്ള് കുടിച്ചാൽ മീനൂട്ടി നമ്മളെക്കാളും തറയാണല്ലോ 😂
ഞാൻ കരുതി കിളവനിട്ട് ഒന്ന് പൊട്ടിക്കുക കൂടി ചെയ്യുമെന്ന് 😂😂
എന്തായാലും മോനേ പൊളിച്ചടുക്കി
ഒരു മാസം കാത്തിരുന്നെങ്കിൽ എന്താ ഇതുപോലൊരു സാധനമല്ലേ പടച്ചു വിട്ടത് 😍
അപ്പോൾ അടുത്തത് എങ്ങനെ ഉടനെ കാണോ 🫣
അവളുപറഞ്ഞതിലും കാര്യമില്ലേ.. 😂
നീയൊക്കെ എന്നെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചിട്ടാ ഞാനാ പിള്ളേരെ ഓരോ കുഴീൽക്കൊണ്ട് ചാടിയ്ക്കുന്നെ.. 😂
എന്തായാലും ഒത്തിരിസന്തോഷം ഡാ, ഈ വാക്കുകൾക്ക്.. 😘😘😘
എന്റെ പൊന്നേ ചിരിച്ചു ചിരിച്ച് മരിച്ചു ഇങ്ങനെ ഒക്കെ എഴുതാൻ എങ്ങനെ പറ്റുന്നു സഹോ.😂
നിങ്ങടെയൊക്കെ സപ്പോർട്… അല്ലാതെന്താ.. 😍😍
ചിരിച്ച് ഒരു വഴിയായി
😍😍😍
വായിക്കുന്നതിന് മുന്നേ ഒരു കമെന്റ് ഇട്ടിരുന്നു ബ്രോ, അവസാനത്തെ പാരഗ്രാഫ് വായിച്ചപ്പോൾ ഒരു കാര്യം കൂടെ പറയാമെന്നു കരുതി,കഴിഞ്ഞ മൂന്ന് വർഷമായി ഈ പേജിൽ വരുന്ന മിക്ക കഥകളും സ്ഥിരമായി വായിക്കുന്നൊരാൾ ആണ് ഞാൻ.കമന്റ് ഇടുന്ന ശീലം ഇന്നലെവരെ ഇല്ലായിരുന്നു.ആദ്യമായി എഴുതിയ രണ്ട് കമന്റും ഈ പാർട്ടിൽ തന്നെയാണ്.
കഥയെ കുറിച്ച് പറയുവാണെങ്കിൽ,ഒരു കോമഡി സിനിമ കണ്ട പ്രതീതി ആയിരുന്നു ഇന്ന്. ഓരോ രംഗങ്ങളും മനസ്സിൽ കണ്ടുകൊണ്ട് വായിച്ചത് കൊണ്ടായിരിക്കണം ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.😅
അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.
വായിയ്ക്കുമ്പോൾ നമുക്കുകിട്ടുന്നൊരു അനുഭവം അത് എഴുത്തുകാരനുമായി പങ്കുവെയ്ക്കുമ്പോൾ അടുത്ത പാർട്ടെഴുതാൻ ഇരിയ്ക്കുമ്പോൾ കഥ ഒന്നുകൂടി മെച്ചപ്പെടുത്തണമെന്ന് അയാൾക്ക് സ്വാഭാവികമായി തോന്നില്ലേ..?? നമ്മുടെ വായനാനുഭവവും മെച്ചപ്പെടും… പണച്ചിലവുള്ള കേസല്ലല്ലോ, ചുമ്മാ രണ്ടുവാക്ക് എഴുതിവിടണംന്നേ.. 😂
പിന്നെ ഞാൻ അവസാനമങ്ങനെ എഴുതിയിട്ടത്, വെറുതെ അടുത്തതെവിടേന്നു മാത്രം ചോദിച്ചുവരുന്ന ടീംസിന് മറുപടി കൊടുക്കാനുള്ള മടികൊണ്ടാണ്… 😂
എനിവേ കഥ ഇഷ്ടായീന്നറിഞ്ഞതിൽ ഒത്തിരിയൊത്തിരി സ്നേഹം ബ്രോ.. 👍❤️❤️
ഇവിടെ ഇത് പിന്നെയും വായിക്കുമ്പോൾ വേറെ ഒരു സുഖം കിട്ടും Love and fight story’s അത് എന്നും എനിക്ക് ഒരു ഹരം ആണ് പക്ഷെ സിദ്ദുവും മീനുട്ടിയും തട്ട് അത് ഇനി എത് കഥ വന്നാലും താണ് തന്നെ ഇരിക്കും
എന്റെ ഡോക്ടറൂട്ടി is the Best in this
അത് കഴിഞ്ഞ് മാത്രമെ വരു
ആരതി കല്ലണം(അഭിമന്യൂ)or മീനത്തിൽ താലികെട്ട്(കട്ടകലിപ്പൻ) പോലും
സമയം എടുത്ത് സവദാനം എഴുതിയാൽ മതി we are waiting
ആരതി കല്യാണം ഡോക്ടറുട്ടി ഇൻസ്പെയർ ആണെങ്കിൽ പോലും ആരതി കല്ല്യാണം ആണ് എന്ത് കൊണ്ടും മുൻപന്തിയിൽ നിൽക്കുന്നത് എന്ന് എനിക്ക് തോന്നുന്നത് .
അതിലെ നായകൻ്റെ സ്വഭാവം വിത്യസ്തമാണ്
എന്റെ ഡോക്ടറൂട്ടി ഇൻസ്പെയേഡായി ഒരു കഥ വരികയെന്ന് അറിയുന്നതുതന്നെ ഇതിൽപരമില്ലാത്ത സന്തോഷം… മേലേ വിജോ കഥയുടെപേര് മെൻഷൻചെയ്തപ്പോൾ അതെനിയ്ക്കറിയില്ലായ്രുന്നു… അങ്ങനെ ഈ കഥ ഇൻസ്പെയേഡായി ആണ് എഴുതുന്നതെങ്കിൽ എന്തുകൊണ്ടും ഇതിനുമേലേത്തന്നെ വന്നേ മതിയാകൂ…💯
അതങ്ങനെ വരുന്നതിൽ പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷം… ❤️👍👍👍
ഇതിനൊക്കെ എന്താ മറുപടിപറയേണ്ടതെന്ന് അറിയൂല ബ്രോ… ഒരു നേരംപോക്കിന് എഴുതിത്തുടങ്ങിയ കഥയാണ്… ഇപ്പൊ ഇതുകാരണം നേരംകിട്ടുന്നില്ലാന്നുള്ള അവസ്ഥയും… എന്നാലും അതിനിടയിൽ ഇതുപോലുള്ള വാക്കുകളാണ് എടുത്ത എഫർട്ടിന് വാല്യു ഉള്ളതായി തോന്നിപ്പിയ്ക്കുന്നത്…
ഒത്തിരിസന്തോഷം ബ്രോ, ഈ സ്നേഹത്തിന്.. 😘😘😘
Ith um polichuu..😍
Inippo aduthathu ethra naalu wait cheyyendivarum 🥲
Innale ee story upload ayi enn kandappo undaya santhosham 🥹🔥🔥
As always adipoli part brooo, geart job
താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്.. സ്നേഹത്തിന്.. 😘😘😘
ഈ മാസംതന്നെ റെഡിയാക്കാം ബ്രോ.. 👍❤️❤️
പൊളിച്ച് മുത്തെ…🥰👍
ഈ പാർട്ടും പൊളിച്ച്…❤️🔥
സംഭവം കളറായിട്ടുണ്ട്. 🔥
അടുത്ത part അധികം വൈകാതെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..
വൈകാതെയിടാൻ കഴിയുമെന്നുതന്നെയാണ് എന്റേം പ്രതീക്ഷ.. 👍❤️❤️
പൊളി.. തീരല്ലേ തീരല്ലേ എന്ന് കരുതി വായിക്കുന്ന അല്ലേൽ വായിപ്പിക്കാൻ സാധിക്കുന്ന നിന്റെ വരികൾ.. 😍😍
😍😍😍
Super bro next part koode pettannu onnu set aakkane🤜🏻🤛🏻
സെറ്റാക്കാം ബ്രോ..👍❤️❤️
Super bro….. Big fan of YOU…. keep going
താങ്ക്സ് ബ്രോ.. 👍❤️❤️
താങ്ക്സ് ബ്രോ ഒരൊറ്റ സീനും അതിനെ ചുറ്റി പറ്റി കുറേ നല്ല മുഹൂർത്തങ്ങളും ഒറ്റയടിക്ക് വായിച്ചു. ഇരട്ട ചങ്കൻ സിദ്ധു അര ചങ്കൻ ആകുന്നതും മീനൂന്റെ ഇളക്കം തുടങ്ങലും എല്ലാം അടുത്ത പാർട്ടുകളിലേക്കുള്ള കിടു റൊമാൻസിന്റെ തുടക്കം ആണെന്ന് തോന്നുന്നു. എന്തായാലും ഇനി അടുത്ത പാർട്ടിനുള്ള വെയ്റ്റിംഗ് ആണ്. പിന്നെ ലേറ്റ് ആകുന്നതിനു, ഈ രീതിക്ക് ഈ കഥ എഴുതുന്നതിനു പിന്നെ സമയം എടുക്കൂലെ? ഏതായാലും അടുത്ത പാർട്ടിന് കട്ട വെയിറ്റ് 🥰🥰
ഇത് കണക്ടാക്കി കണക്ടാക്കി കൊണ്ടുപോയില്ലേൽ മുഴുവൻ കൈവിട്ടുപോകും ബ്രോ… അതുകൊണ്ടാണ് പിന്നേം ചിലഭാഗങ്ങൾ ചവിട്ടിപ്പിടിയ്ക്കുന്നത്… എന്തായാലും ഒത്തിരിസന്തോഷം ബോബി ഈ വാക്കുകൾക്ക്.. 😘😘😘
🥰🥰
😍
ഇതിനോളം ഞാൻ കാത്തിരുന്ന വേറൊരു സ്റ്റോറി യും ഇല്ല. ഒരു movie കാണുന്ന പോലെ എല്ലാം കണ്മുന്നിൽ കാണുന്നപോലെ. ഓരോ കഥപാത്രങ്ങൾക്കും ജീവനുള്ളതു പോലെ.. 🔥 കാത്തിരുന്നത് എന്തായാലും വെറുതെ ആയില്ല.👍 ഇനി അതികം കാത്തിരിപ്പിക്കില്ലെന്ന വിശ്വാസത്തോടെ…… AJU
അടുത്തപാർട്ട് ഒത്തിരിവൈകില്ല ബ്രോ… ഇപ്രാവശ്യം കുറച്ചുവിഷയങ്ങൾ വന്നിട്ട് ആകെ ലോക്കായിപ്പോയി… അതുകൊണ്ടാണ്… ❤️
പറഞ്ഞവാക്കുകൾക്ക് ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️❤️
എടാ മോനെ 🔥
കാലൻവിളിച്ചു… വെടി തീരാറായെന്ന് തോന്നുന്നു.. 😢
നിന്നെ അങ്ങനെ ഒന്നും ഞാൻ വിളിക്കുകേല ഈ കഥ തീർക്കാതെ 😂
എന്നുവെച്ചാ എന്നെ വിളിയ്ക്കാനേ താല്പര്യമില്ലാന്ന്.. 😂
എടാ മോനെ അതുവേണ്ട കെട്ടോ 🤨😂
🫣🫣
ആർജ്ജുൻ സുഖമല്ലേ ബ്രോ ആ വരികളുടെ മാന്ത്രികത ഒന്നു വേറെയാണ് ആ വരികൾക്ക് മുൻപിൽ അതിലേറെ അതെഴുതിയ നിന്റെ കഴിവിന് മുൻപിൽ ഞാൻ സ്രഷ്ടാംഗം നമിക്കുന്നു വാക്കുകളില്ല ആർജ്ജുൻ ഇനി അടുത്ത ഭാഗം വരുന്നത് വരെ ഏത് എത്രപ്രാവശ്യം വായിക്കും എന്ന് ഒരു ഐഡിയ യുമില്ല അത്രക്കും അടിപൊളി
ഒരൊത്തിരി സ്നേഹം ശ്രീജിത്ത്, ഈ വാക്കുകൾക്ക്.. അഭിപ്രായത്തിന്… 😘😘😘
എന്റമ്മോ…..ചിരിച്ചു ചിരിച്ചു മനുഷ്യന്റെ ഊപ്പാടിളകി…കിടിലം mahn
താങ്ക്സ് ബ്രോ.. 👍❤️❤️
Kidilam bro, pakshe ee kathirippa sahikan pattathe
😢😢😢
കഥ എഴുതുന്നത് പുതിയ ഏതോ പയ്യൻ ആണെന്ന് തോന്നുന്നല്ലോ….🤭🤭 നല്ല എഴുത്ത് 🤭🤭🤭🤭🤣
Fan boy’s words
പുതിയ പയ്യനാ… ആദ്യായ്ട്ടെഴുതുവാ… തെറ്റുണ്ടേൽ ക്ഷമിയ്ക്കണം… കഥ തുടരാമല്ലോ അല്ലേ.. 😢