കൂട്ടത്തിലെന്നെനോക്കിയൊരു ചിരിയും…
…എന്നാലും ഇയാളെപ്പോലൊരു നല്ലമനുഷ്യന് എങ്ങനാണാവോ എന്റെതന്തേടെ കൂട്ടുകിട്ടീത്..??
“”…എടിയേ… ഇപ്പൊ കെളവനും കെളവിയ്ക്കും നമ്മളെവേണ്ടാട്ടെടീ… സിദ്ധുമതി… ആ… എന്നാന്നുവെച്ചാ ആയിക്കോട്ടേ..!!”””_ പൊണ്ടാട്ടിയേംമണത്ത്
പിന്നാലേവന്ന
ജോയതുപറഞ്ഞതും,
“”…ആ മതി.! അതിനു നെനക്കെന്താപ്പൊ..??”””_ അമ്മ തിരിച്ചുചോദിച്ചു…
“”…ഓ.! ഞങ്ങക്കൊന്നുവില്ലായേ..!!”””_ ചേച്ചി തുടർന്നു…
“”…പിന്നെ ഇവനെയിങ്ങനിട്ടു കൊഞ്ചിയ്ക്കുമ്പോൾ നിങ്ങളൊന്നാലോചിച്ചോണം, ഇതൊന്നുമറിയാതൊരു കുഞ്ഞുപൈതൽ മേലെക്കിടന്നുറങ്ങുന്നുണ്ട്..!!”””
“”…അതേ…
അടിച്ചുതാമരയായി
വാളുംവെച്ച്..!!”””_ ചേച്ചിപറഞ്ഞതിനെ ജോക്കുട്ടൻ പൂരിപ്പിച്ചതും രണ്ടൂടൊറ്റച്ചിരിയായ്രുന്നു…
കൂട്ടത്തിലങ്കിളും അമ്മയുംകൂടിചേർന്നപ്പോൾ അത്രയുംനേരം എയറുപിടിച്ചിരുന്ന ഞാനുമൊന്നു ചിരിച്ചുപോയി…
അപ്പോഴാണ് രാവണന്റെവരവ്…
സോറി മീനാക്ഷീടെവരവ്…
ഞാനിന്നലെധരിപ്പിച്ച ടീഷർട്ടോ പാവാടയോമാറ്റാതെ അതേ ഡ്രെസ്സിൽത്തന്നെവരുന്ന കക്ഷിയെക്കണ്ടതും
ഞങ്ങളെനോക്കി ചേച്ചി മിണ്ടല്ലേന്നാംഗ്യംകാട്ടി…
ശേഷം ചിരികടിച്ചമർത്തിയപ്പോൾ ഒരു വെകിടച്ചിരിയോടെ ജോക്കുട്ടനെന്റെതിരെയുള്ള കസേരയിലേയ്ക്കിരിയ്ക്കുവേം ചെയ്തു…
…ഫുഡ്ഡെടുക്കുമ്പോൾ കൃത്യമറിയാനായി ഇവൾക്കുവല്ല ഇന്റിക്കേറ്ററും വെച്ചിട്ടുണ്ടോ ആവോ..??
സംശയംതോന്നിയ ഞാൻ അടുത്തിരുന്നയവളെ അടിമുടിയൊന്നു വീക്ഷിയ്ക്കുമ്പോൾ,
എന്താ bro ലെറ്റ് ആകുന്നെ
Nannayirinnu bro
മദ്യാപിക്കുമ്പോഴും , കഞ്ചാവ് വലിക്കുമ്പോഴും ഉള്ള ലഹരി എന്ത് ആണ് ന്നു പറഞ്ഞ് കേട്ടിട്ടുണ്ട്….’ മനസും ശരീരവും ഭാരം വെടിഞ്ഞ് എല്ലാം മറന്ന് പറന്ന് നടക്കുന്ന പോലെ തോന്നും..ഒരു തരം കുളിര്, തൃപ്തി ഉൾപ്പുളകം..’
ശരിക്കും ഇത് വായിക്കുമ്പോൾ എനിക് അത് ആണ് കിട്ടുന്നത്….ലഹരി…ഞരമ്പിന് പിടിക്കുന്ന ലഹരി ….✨✨
♥️♥️♥️
😍😍😍😍 uyyente mwoney immaathiri scene to scene writing with minute details 🔥 oru rekshemilla… Nth vannaalm theerkkaand nirthaan thonnuulla hats off