എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്] 1810

“”…അതിന് സിദ്ധൂനിതൊക്കെ അറിയാവോ..??”””_ ചേച്ചിയാണതു ചോദിച്ചത്…

ഉടനെ മീനാക്ഷി ചാടിയിടയ്ക്കു വീണു;

“”…അറിയാതെപിന്നെ… കുക്കിങ്ങിന്റെകാര്യത്തിൽ സിത്തു വേറെലെവലാ..!!”””_ ശേഷം എന്നെ നോക്കിയൊന്നു പുഞ്ചിരിയ്ക്കകൂടി ചെയ്തതും, ഇവളെന്നെ കളിയാക്കുവാണോന്നൊരു സംശയമെനിയ്ക്കു തോന്നാതിരുന്നില്ല…

“”…ശെരിയ്ക്കും..??”””

“”…അതേമ്മേ… ഇവനത്യാവശ്യം വേണ്ടതൊക്കെ ഉണ്ടാക്കാനറിയാ… അന്നൊരിയ്ക്കെ തേങ്ങാക്കൊത്തൊക്കിട്ടൊരു ബീഫ്കറിയുണ്ടാക്കീതാ…
ഉഫ്.! എന്തു
ടേസ്റ്റായ്രുന്നൂന്നറിയോ..??”””_ തള്ളിമറിയ്ക്കുന്നതിലൊരു ദാക്ഷിണ്യവും
കാണിയ്ക്കാതെയവൾ കൗണ്ടർടോപ്പിനുമേലേയ്ക്ക് കേറിയിരുന്നു…

അപ്പോഴേയ്ക്കും ഞാനുമതു നുറുക്കാൻ തുടങ്ങിയിരുന്നു…

“”…കണ്ടോ…
അവനെന്തു വൃത്തിയായ്ട്ടാ ചെയ്യുന്നേന്ന്… നീയിങ്ങനെ ഒന്നിലുംപെടാതെ തുള്ളിക്കളിച്ചുനടന്നോ… പെമ്പിള്ളാർക്കു
പാചകമറിയത്തില്ലാന്നു
പറഞ്ഞാൽ നാണക്കേടാട്ടോടീ… പിന്നിവനെപ്പോലൊരു ചെക്കനെക്കിട്ടീത്
നിന്റെഭാഗ്യം..!!”””_ അവരുനുറുക്കുന്നതും ഞാൻ നുറുക്കുന്നതും മാറിമാറി നിരീക്ഷിച്ചുകൊണ്ടിരുന്ന മീനാക്ഷിയ്ക്കിട്ട് അമ്മയൊരു കുത്തുകൊടുത്തു…

ഉടനെ ചേച്ചികേറി കേസുപിടിച്ചു;

“”…അതിനെന്താ കുഴപ്പം..??
മീനു ഡോക്ടറല്ലേ…
അവളതുചെയ്യട്ടേ,
സിദ്ധു വീട്ടുകാര്യോം നോക്കിയാമതീലോ…
ആമ്പിള്ളാര്
ജോലിയ്ക്കുപോണോന്നും
പെണ്ണുങ്ങള് വീട്ടുജോലിനോക്കണോന്നും നിയമോന്നുമില്ലല്ലോ…
അല്ലേടാ..??”””_
കാര്യംപറഞ്ഞശേഷം വാലുപോലൊരുചോദ്യം
എനിയ്ക്കിട്ടുപെടച്ചതും ഞാനൊന്നുചിരിച്ചു…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

142 Comments

Add a Comment
  1. എന്താ bro ലെറ്റ്‌ ആകുന്നെ

    1. ഇതുമാത്രമല്ലല്ലോ പണി.. 🥲

  2. സൂര്യ പുത്രൻ

    Nannayirinnu bro

    1. താങ്ക്സ് ബ്രോ.. 👍❤️

  3. മദ്യാപിക്കുമ്പോഴും , കഞ്ചാവ് വലിക്കുമ്പോഴും ഉള്ള ലഹരി എന്ത് ആണ് ന്നു പറഞ്ഞ് കേട്ടിട്ടുണ്ട്….’ മനസും ശരീരവും ഭാരം വെടിഞ്ഞ് എല്ലാം മറന്ന് പറന്ന് നടക്കുന്ന പോലെ തോന്നും..ഒരു തരം കുളിര്, തൃപ്തി ഉൾപ്പുളകം..’

    ശരിക്കും ഇത് വായിക്കുമ്പോൾ എനിക് അത് ആണ് കിട്ടുന്നത്….ലഹരി…ഞരമ്പിന് പിടിക്കുന്ന ലഹരി ….✨✨

    ♥️♥️♥️

    1. താങ്ക്സ് അഞ്‌ജലി, ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം.. 👍❤️

  4. സ്വപ്ന സഞ്ചാരി

    😍😍😍😍 uyyente mwoney immaathiri scene to scene writing with minute details 🔥 oru rekshemilla… Nth vannaalm theerkkaand nirthaan thonnuulla hats off

    1. ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

Leave a Reply

Your email address will not be published. Required fields are marked *