…അങ്ങ് ചവിട്ടി
കൊന്നുകളഞ്ഞാലോ..??
അല്ലേവേണ്ട… അവരുടെ മുന്നേന്നെടുത്തോണ്ട് പോന്നതല്ലേ, അപ്പൊ ഇവടിട്ടൊന്നും ചെയ്യാൻപാടില്ല… കൈവാക്കിനുകിട്ടും, അന്നേരമിതിനെല്ലാം എണ്ണിയെണ്ണി കണക്കുചോദിയ്ക്കും ഞാൻ.!
ഞാനെന്റെ മനസ്സിനേം സമാധാനിപ്പിച്ചുകൊണ്ട് നേരേ ബെഡ്ഡിൽനിന്നുമിറങ്ങി;
…അവസരവാദത്തിന്റെ കൂടാണ് മീനാക്ഷിയെന്ന് ആരെക്കാളും നന്നായ്ട്ടറിയാവുന്നതിനാൽ ഇതൊക്കിങ്ങനേ വരുള്ളൂന്ന് ഏകദേശബോധ്യമുണ്ടായ്രുന്നു…
എങ്കിലും പഴയതെല്ലാമവൾ മറന്നിരുന്നെങ്കിലെന്ന് ഞാനുമാഗ്രഹിച്ചിരുന്നോ..??
…അറിയില്ല.! പക്ഷേ
ഇനീമവിടിരുന്നാൽ
കെട്ടുവിടുമ്പോൾ മീനാക്ഷീടെ ഉയിരിന്റെ കാര്യത്തിലൊരു തീരുമാനമായേക്കുവെന്ന് തോന്നി…
അതുകൊണ്ടാണ് താഴേയ്ക്കുപോയാലോന്ന് ചിന്തിച്ചതും…
ആക്കൂട്ടത്തിൽ,
താഴെയെന്താ അവരു പറയണേന്നുമറിയാലോ..??
മാത്രോമല്ല, എന്നെപ്പറ്റിയെന്തേലും തെറ്റിദ്ധാരണയുണ്ടേൽ അതങ്ങടു തീർത്തുകൊടുക്കേം ചെയ്യാം…
അല്ലാതെ ഇടയ്ക്കിടെ ഞെട്ടിയുണർന്നവൾ കഴുത്തിന്റളവെടുക്കുന്നത് പേടിച്ചിട്ടൊന്നുവല്ല.!
അങ്ങനെ താഴേയ്ക്കുപോകാനുറപ്പിച്ച് ബെഡ്ഡീന്നിറങ്ങി നടക്കുമ്പോൾ പെട്ടെന്നാണ് പിന്നിൽനിന്നും,
“”…സിത്തൂ..!!”””_ ന്നൊരു വിളികേൾക്കുന്നത്…
തിരിഞ്ഞുനോക്കുമ്പോൾ കട്ടിലിലെഴുന്നേറ്റിരുന്ന മീനാക്ഷിയുടെ വായീന്നടുത്ത നെടുനീളൻവാള്…
…അവള് ഷാപ്പീന്നുകേറ്റിയ മീനല്ലേ ആ ബെഡ്ഡേക്കിടന്നോടുന്നത്..??!!
അപ്പോൾ വീണ്ടുമെന്നെനോക്കി എന്തോപിറുപിറുത്ത മീനാക്ഷി, അടുത്ത ലോഡിറക്കാനുള്ള ഉദ്ദേശമാണെന്നു മനസ്സിലായതും ഞാനോടിച്ചെന്നവളെ പിടിച്ചു…
എന്താ bro ലെറ്റ് ആകുന്നെ
ഇതുമാത്രമല്ലല്ലോ പണി.. 🥲
Nannayirinnu bro
താങ്ക്സ് ബ്രോ.. 👍❤️
മദ്യാപിക്കുമ്പോഴും , കഞ്ചാവ് വലിക്കുമ്പോഴും ഉള്ള ലഹരി എന്ത് ആണ് ന്നു പറഞ്ഞ് കേട്ടിട്ടുണ്ട്….’ മനസും ശരീരവും ഭാരം വെടിഞ്ഞ് എല്ലാം മറന്ന് പറന്ന് നടക്കുന്ന പോലെ തോന്നും..ഒരു തരം കുളിര്, തൃപ്തി ഉൾപ്പുളകം..’
ശരിക്കും ഇത് വായിക്കുമ്പോൾ എനിക് അത് ആണ് കിട്ടുന്നത്….ലഹരി…ഞരമ്പിന് പിടിക്കുന്ന ലഹരി ….✨✨
♥️♥️♥️
താങ്ക്സ് അഞ്‌ജലി, ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം.. 👍❤️
😍😍😍😍 uyyente mwoney immaathiri scene to scene writing with minute details 🔥 oru rekshemilla… Nth vannaalm theerkkaand nirthaan thonnuulla hats off
ഒത്തിരിസ്നേഹം ബ്രോ.. 😍😍😍