എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്] 2794

“”…പിന്നേ… കോപ്പാണ്…
നിങ്ങളൊരുമാതിരി പക്ഷംപിടിയ്ക്കരുത്…
ചേച്ചിയെന്തിനാ
എല്ലാത്തിനുമിവൾടെ സൈഡുനിൽക്കുന്നേ..??
ഹോസ്റ്റലിക്കേറീതൊന്നുവല്ല, ഇവളാദ്യമെന്നെ ബാസ്റ്റോപ്പിവെച്ചു നാണങ്കെടുത്തീതുതന്നാ
എല്ലാറ്റിനുംകാരണം..!!”””_ കലിയടക്കാനാവാതെ
ഞാൻപല്ലുകടിച്ചതും ചേച്ചിയൊരുനിമിഷം മൗനംപൂണ്ടു…

ഉടനെ അത്രയുംനേരം
നോക്കുകുത്തിയായിനിന്ന
മീനാക്ഷി കേസുപിടിച്ചു;

“”…അതിന്റെ കാരണമെന്താന്നും ഞാനിവനോടുപറഞ്ഞതാ ചേച്ചീ… ഇവനേന്റെ അനിയനായികണ്ടുമാത്രാ അങ്ങനെചെയ്തേ… ആ സ്വാതന്ത്ര്യമുള്ളോണ്ട്മാത്രം… എന്നിട്ടുമതു ശെരിയായില്ലെന്നു തോന്നീപ്പൊ എത്രപ്രാവശ്യം സോറിപറഞ്ഞൂന്നോ..??”””

അതിനു രണ്ടുതെറിപറയാനായി ഞാൻ വാതുറന്നതും ചേച്ചി കയ്യുയർത്തിതടഞ്ഞു…

ശേഷം,

“”…വിട്… വിട്… വിട്…
ആ പ്രശ്നംവിട്…
നമ്മൾ സംസാരിച്ചുവന്നത് ഇതൊന്നുമല്ലല്ലോ… ഇതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളല്ലേ..?? അതൊക്കെ കഴിയുവേംചെയ്തു … കല്യാണോംകഴിഞ്ഞു… ഇത്രേം ദിവസോങ്കഴിഞ്ഞു… ഇപ്പഴെന്താ നിങ്ങടെ പ്രശ്നംന്നാ ഞാൻ ചോദിയ്ക്കുന്നേ..??”””_ ചേച്ചിചോദിച്ചതിന് മീനാക്ഷിയെന്തോ പറയാനായി തുടങ്ങിയെങ്കിലും അവരുസമ്മതിച്ചില്ല…

പകരം പുള്ളിക്കാരിതന്നെ തുടർന്നു;

“”…എന്റെപിള്ളേരേ… നിങ്ങക്കുതമ്മിതമ്മി
ആകൊരേയൊരു പ്രശ്നമേയുള്ളൂ…
ഈഗോ… വെറും ഈഗോ…
ഞാനൊന്നു താഴ്ന്നുകൊടുത്താൽ മറ്റേയാളുടെമുന്നിൽ തോറ്റുപോകുമോന്ന പേടി…
അതല്ലാതെ വേറെന്തുപ്രശ്നമാ
നിങ്ങൾ തമ്മിലുള്ളേ..??
സ്നേഹമില്ലാഞ്ഞിട്ടാണോ..?? ഇഷ്ടമില്ലാഞ്ഞിട്ടാണോ..?? പരസ്പരം മനസ്സിലാവാഞ്ഞിട്ടാണോ..?? ഒന്നുമല്ല… വെറുമീഗോപ്രശ്നമാ നിങ്ങടേത്…
പൊന്നുകുഞ്ഞുങ്ങളേ, നിങ്ങൾടെയീ ഈഗോകാരണം നശിയ്ക്കുന്നത് നിങ്ങടെ ജീവിതമാന്നോർക്കണം..!!”””_ അവര് വാക്കുകൾമുറിച്ചു…

The Author

_ArjunDev

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

327 Comments

Add a Comment
  1. ചാന്ദിനി കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതി 😭😭😭 ഇല്ലെങ്കിൽ അത് എഴുതാൻ ആർക്കെങ്കിലിക്കും അനുവാദം നൽകൂക 😬😬

    1. ഇത് കഴിയട്ടെ, അതുകഴിഞ്ഞ് എഴുതണംന്നു തോന്നിയാൽ നോക്കാം.. ❣️

  2. ബ്രോ എവിടാ കമന്റിൽ കാണുന്നില്ലല്ലോ

    1. ഇവിടെയുണ്ട് ബ്രോ.. 😍

  3. Are u ok bro?
    Bro naatil aano atho abroad aano?

    1. നാട്ടിൽ.. 😍

  4. അർജൂ ഇപ്പോ എങ്ങനുണ്ട്?.take rest.കഥ പതിയേ മതി.

    1. ഇപ്പൊ ഓക്കേ അയി ടാ.. 😍😍😍

  5. Bro this part was amazing as usual,pinne accident pattiye ippola arinje,take care,get well soon✌🏼🥰

    1. താങ്ക്സ് ബ്രോ.. 😍😍😍

  6. ഇപ്പോഴാ അപകടവിവരം അറിഞ്ഞത്
    വേഗം സുഖാവട്ടെ
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  7. Devetta ellavarudeyum comment vayichapolanu ellarum devettane orupad ishtappedunnu ennu manasilayathu nammal snehikkunnavare ellarum ishtappedunnu ennariyumbol manasinu orupadu santhosham thonunnu. +2karan

    1. സ്നേഹം ബ്രോ.. 😍😍😍

  8. അജ്ജു ഹൂയ്‌… 🖐️ കുറവുണ്ടോടാ? ഞാൻ ചുമ്മാ ഇത് വഴി ഒന്ന്‌ കേറിയാന്നെള്ളു.. ഇനി ഞാൻ വന്നത് കൊണ്ട് എനിക്ക് വേണ്ടി കഷ്ടപ്പെട്ട് എഴുതാൻ ഒന്നും നീ നിക്കണ്ട വയ്യായിമയൊക്കെ മാറീട്ട് പതിയെ മതി ഓക്കേ ..😅😂

    1. Idh kadhakal.com le Harshan aahno? Author of Aparajithan

    2. അല്ലപിന്നെ.. 😂😂😂

  9. അർജുൻ ബ്രോ ഇപ്പൊ എങ്ങെനെ ഉണ്ട് റസ്റ്റ്‌ ഇൽ ആണോ ഇപ്പൊ സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമെന്ന് പ്രെതീക്ഷിക്കുന്നു

    1. അധികംവൈകാതെ റെഡിയാക്കാം ബ്രോ.. 😍😍😍

  10. ഞാൻ 4 പ്രാവിശ്യം ഇ കഥ വായിക്കാൻവേണ്ടി തുടങ്ങിയതാ കുറച്ചു വായിച്ചു കഴിയുമ്പോൾ ഞാൻ വിചാരിച്ച കഥ അല്ല അതിന്റെ ഫ്ലോ കിട്ടില്ലന്ന്‌ വിചാരിച്ചു തള്ളി കളഞ്ഞ കഥയാണിത്. അങ്ങനെ ഇരിക്കുമ്പോളാണ് കമന്റ്ബോക്സിൽ ഒരുപാടുപേര് ഇ കഥ സജസ്റ്റ് ചെയ്തിരുന്നത് കാണുന്നത്. അത്രക്കും നല്ല കഥയാണോ ഇത് എന്ന് വായിച്ചു തുടങ്ങിയ കഥയാണിത് സത്യം പറയാലോ വായിച്ചു തുടങ്ങിയപ്പോൾ ആണ് എനിക്ക് തോന്നിത്തുടങ്ങിയത് എന്ത്കൊണ്ട് ഞാൻ നേരെത്തെ വായിച്ചു തുടങ്ങിയില്ലന്നന്നു ഇപ്പോ തോന്നുന്നു. ഓരോ പാർട്ട്‌ കസിയുമ്പോളും ഖുരോസിറ്റി കൂടി വാരുവാരുന്നു. പക്ഷെ ലാസ്റ്റ് പാർട്ട്‌ ആയപ്പോളേക്കും വിഷമമായി ഇനി വായിക്കാൻ ഇ കഥ ബാക്കി ഇല്ലല്ലോന്ന് ഇപ്പോഴാണ് വായിച്ചു തീർന്നത്. ബാക്കി അറിയാൻ വല്ലാത്തൊരു അകംഷ വല്ലാതെ അഡിക്റ്റ് ആയപോലെ ഞാനും അതിൽ ഒരു ഭാഗമാറുന്നുന്നു തോന്നിപോവാ. അതുപോലെ എനിക്ക് ഇഷ്ട്ടപെട്ടു നിന്നെ കണ്ടാൽ കേട്ടിപിടിച്ചൊരു ഉമ്മ തരണം ഇതുപോലൊരു കഥ എഴുതിയതിനു അത്രയ്ക്കു സൂപ്പർ. ബാക്കി ലഗില്ലാതെ തരണെടാ സൊ ബിഗ് ഹാറ്റ്സ് ഓഫ്‌ ഇനി വെയ്റ്റിംഗ് ആണ്ബാക്കിക്കു വേണ്ടി പേജ് കൂടി വിട് അളിയാ ഇതിന്റെ തുടർഭഗം അറിയാത്തോണ്ട് ഒരു സമാധാനം കിട്ടുന്നില്ല മുത്തേ

    1. അധികം വൈകാതെ അടുത്തപാർട്ട്‌ റെഡിയാക്കാം ബ്രോ… 😍😍😍

      ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്, സ്നേഹത്തിന്.. 😍😍😍

  11. അർജുൻ ബ്രോ പതിവുപോലെ ഈ പാർട്ട്‌ ഉം വളരെ നന്നായിരുന്നു ഒരുപാട് എൻജോയ് ചെയ്തു വായിച്ചു ഇനി അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവും എന്ന് പ്രെതീക്ഷിക്കുന്നു പിന്നെ വേറെ ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു ഇതിലെ add ചെയ്തിരിക്കുന്ന ആ പിക്ചർ ലെ actress നെയിം ന്താ ഒന്ന് പറഞ്ഞു തരോ

    1. മറാത്തി സീരിയൽ ആക്ടര്സ് prajakta mali ആണ് ബ്രോ അത് .. ഞാനും ഇത് വായിച്ചു തുടങ്ങിയപ്പോ മുതൽ ഈ ഫോട്ടോയിൽ കാണുന്ന ഗേൾ ആരാന്നു അറിയാൻ വേണ്ടി ഗൂഗിൾ സെറച്ചു ചെയ്തു നോക്കിയപ്പോഴാണ് മനസിലായത് ☺️

    2. ഒത്തിരിസ്നേഹം ബ്രോ.. 😍😍😍

  12. മോനെ അർജുൻ. എങ്ങനെ ഉണ്ടെടാ ഇപ്പോൾ… സുഖമായോ. ഫ്രാക്ചർ ഉണ്ടായിരുന്നോ?? ഇപ്പോളും റസ്റ്റ്‌ ആണോ… ഒത്തിരി പുറത്തേക്ക് കറങ്ങാൻ ഒന്നും പോകേണ്ട…. റസ്റ്റ്‌ എടുക്ക്…

    1. ഇപ്പൊ ഓക്കേയായി ഡാ… സെറ്റാണ്.. 😍😍😍

  13. വായനക്കാരെ സങ്കടപ്പെടുത്തുന്നവൻ നല്ല എഴുത്തുകാരൻ അല്ല അതുകൊണ്ട് അടുത്ത പാർട്ട് ഇന്ന്പോരട്ടെ… മനസ്സിലായോ 😉😉😘

    1. എനിയ്ക്ക് വായനക്കാരെ സങ്കടപ്പെടുത്തി മാത്രമേ പരിചയമുള്ളൂ.. 😂

  14. Ente mone nee exhuthu nitathalle ninte storiku adict aayi poyi

  15. പോസ്റ്റ്‌ ചെയ്ത അന്ന് തന്നെ വായിച്ചതാണെങ്കിലും ഒന്നും പറയാൻ സാധിച്ചിരുന്നില്ല. നിന്റെ എഴുത്തിനെപ്പറ്റി എന്ത് പറയാനാടാ. പ്രത്യേകിച്ചൊന്നൂല്ല. നിറയെ സ്നേഹവും ഒരുപാട് ഉമ്മകളും. അത്രത്തോളം നീ ഞങ്ങളെ റിലാക്സ്ഡ് ആക്കുന്നുണ്ട്. 🥰

    1. ഒത്തിരിസ്നേഹം സുധ, ഈ വാക്കുകൾക്ക്.. 😍😍😍

  16. Love you lot Arjun Thank you for writing this story for us. Expecting an interesting and lovable mingling between Sidharth and Dr.Meenakshi Soon

    1. പ്രതീക്ഷിയ്ക്കാന്നേ… എങ്കിലും ഏതിനും അതിന്റേതായ സമയമുണ്ടല്ലോ… ഏത്..?? 😍😍

Leave a Reply

Your email address will not be published. Required fields are marked *