എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്] 2197

അതുകൊണ്ട് കുറച്ചുനേരംകൂടി ഉറങ്ങുന്നതായി കാണിയ്ക്കാമെന്നുകരുതി ഞാനതേകിടപ്പു തുടർന്നെങ്കിലും കണ്ണുകളടച്ചുകിടന്നപ്പോൾ അറിയാതെ മയങ്ങിപ്പോവുകയായ്രുന്നു…

പെട്ടെന്നൊരുൾവിളിയിലാണ് പിന്നീടെഴുന്നേൽക്കുന്നത്…

ചാടിയെഴുന്നേറ്റ് കഞ്ചാവടിച്ചമട്ടിൽ നോക്കുമ്പോൾ കാണുന്നത്, എന്റെമുഖത്തൂന്ന് കണ്ണെടുക്കാതെയിരിയ്ക്കുന്ന മീനാക്ഷിയെയാണ്…

താടിയ്ക്കു കയ്യുംകൊടുത്തിരുന്ന് എന്റെയുറക്കംമാത്രം വീക്ഷിച്ചിരുന്നയവളെ കണ്ടപ്പോൾ ഞാനൊന്നു ചൂളിപ്പോയി…

കക്ഷി നോക്കിയിരിയ്ക്കുന്നത് ഞാനുംകണ്ടൂന്ന് മനസ്സിലായപ്പോൾ എന്റെചമ്മൽ അവൾടെ മുഖത്തേയ്ക്കും വ്യാപിച്ചു…

“”…സോറി… മനഃപൂർവ്വമുറങ്ങീതല്ല… മയങ്ങിപ്പോയതാ..!!”””_ കണ്ണൊന്നുതിരുമ്മിക്കൊണ്ട് പറയുമ്പോൾ മനുഷ്യനെ നാറ്റിയ്ക്കാനായ്ട്ടൊരു കോട്ടുവായുംവന്നു…

മൈര്.! മാനംപോയി.!

അതിനവളൊന്നു
ചിരിയ്ക്കുകമാത്രം ചെയ്തപ്പോൾ വല്ലാത്തൊരാശ്വാസം…

ആ ചമ്മലൊഴിവായല്ലോ…

എന്തായാലും ഫോൺവിളികേട്ടതിന്റെ ബലത്തിൽ അങ്ങോട്ടൊന്നു മിണ്ടിയാലും കുഴപ്പമില്ലെന്നുതോന്നി…

“”… ആം.! പിന്നെന്താ പാർട്ടിക്കാരൊക്കെ പോയോ..??”””_ നാഴികയ്ക്കുനാൽപ്പതുവട്ടം
അവളേയും അവൾടെതന്തയേയും
തെറീംവിളിച്ചുനടന്നയെനിയ്ക്ക് സംസാരിയ്ക്കാൻ വിഷയമില്ലാതായിപ്പോയെന്നേ…

മനുഷ്യന്റെയോരോ അവസ്ഥകളേ…

“”…പാർട്ടിക്കാരോ..??”””_ എന്റെചോദ്യത്തിന് മീനാക്ഷി കണ്ണുമിഴിച്ചു…

“”..ആ.! ബെഡ്ഡേപ്പാർട്ടിക്കാരേ..!!”””

“”…ഓ.! അവരോ..??
അവരൊക്കിന്നലേ പോയല്ലോ..!!”””_ കക്ഷിയൊന്നു ചിരിച്ചു…

The Author