എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്] 2197

“”…ഇന്നലെയോ..??”””_ അവൾടെയാ ചിരികണ്ടതും ഒരുഞെട്ടലോടെ ചോദിച്ചുകൊണ്ട് ഞാനാ ഭിത്തിയിലെ ക്ളോക്കിലേയ്ക്കു നോക്കി…

…എട്ടു കഴിഞ്ഞിരിയ്ക്കുന്നു…

ഇതപ്പോ രാത്രിയല്ലേ..??

ഞാനൊന്നും മനസ്സിലാകാതെ അവൾടെനേരേ തിരിഞ്ഞു…

എന്നാലെന്റെ പരിഭ്രമമെല്ലാംകണ്ടിട്ട് ചിരിയോടെ നിൽക്കയാണവൾ…

“”…നോക്കണ്ട… നേരംവെളുത്തു…
ഗുഡ്മോർണിംഗ്..!!”””

എന്നിട്ടും വിശ്വാസംവരാതെ ഞാനൊരിയ്ക്കൽക്കൂടി ചുറ്റുമൊന്നുകണ്ണോടിച്ചു…

അപ്പോഴാണ് ടീപ്പോയിൽ മൂടിവെച്ചിരിയ്ക്കുന്ന
കുറേപാത്രങ്ങൾ കാണുന്നത്…

“”…കഴിയ്ക്കാണ്ടല്ലേ
കേറിപ്പോന്നത്… അതുകൊണ്ട് നിനക്കുള്ള ഫുഡ്ഡുംകൊണ്ടുവന്നതാ… വന്നപ്പോ നല്ലുറക്കം..!!”””_ പാത്രത്തിന്മേലുള്ള എന്റെനോട്ടംകണ്ട് മീനാക്ഷി പിന്നിൽനിന്നുംപറഞ്ഞപ്പോൾ ഞാനങ്ങില്ലാണ്ടായി…

അപ്പോഴാണ് ഞാനെന്റവസ്ഥ ശെരിയ്ക്കും മനസ്സിലാക്കുന്നത് സുഹൃത്തുക്കളേ…

നേരംവെളുക്കുംവരെ ഞാൻ പോത്തുപോലെ ഉറങ്ങിപ്പോയീന്ന്…

അതും മീനാക്ഷി കയറിവരുംമുമ്പേ…

ഇതിൽപ്പരമൊരു നാണക്കേട് വേറെയുണ്ടോ..??

…ആദ്യമായി അവൾക്കെന്നോട് ഇഷ്ടമാണെന്നു തെളിയിച്ചദിവസം…

അവളെന്നംഗീകരിച്ച ദിവസം…

ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളിലൊന്ന്…

അവളാദ്യമായി എനിയ്ക്കായി ഭക്ഷണവുംകൊണ്ടുവന്ന ദിവസം…

ആ ദിവസം പോത്തുപോലെ ഞാൻ കിടന്നുറങ്ങിയിരിയ്ക്കുന്നു…

അവളേം കാത്തിരിയ്ക്കുന്ന
എന്നെയും പ്രതീക്ഷിച്ചായ്രിയ്ക്കില്ലേ അവളീ മുറിയിലേയ്ക്കു കടന്നുവന്നിട്ടുണ്ടാവുക..??

എനിയ്ക്കുവേണ്ടി വിളമ്പിത്തരാൻ കൊതിച്ചാവില്ലേ വന്നിട്ടുണ്ടാവുക..??

The Author