എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്] 2197

“”…എടാ… കാണിയ്ക്കുന്നത് ചെറ്റത്തരമാണേലും അതിലും വേണമെടാ ഒരന്തസ്സ്… ഉണ്ടാക്കുവാണേൽ എല്ലാവർക്കും കൊടുക്കണം… അല്ലേലുണ്ടാക്കാൻ പോവരുത്..!!”””_ എന്നെനോക്കി പല്ലിറുമ്മിക്കൊണ്ടവള് പറഞ്ഞു…
പിന്നും ഞാനോന്നൊക്കെപ്പറഞ്ഞ് ഒഴിയാൻശ്രെമിച്ചെങ്കിലും എത്തിക്സ് വിട്ട്കളിയ്ക്കാൻ അവൾതയ്യാറായില്ല… പിന്നെ ഇടുക്കീക്കിടന്നവളെ വിളിച്ചുവരുത്തി റോഡിൽക്കിടന്നു തല്ലുമേടിയ്ക്കുന്നത് ശെരിയല്ലല്ലോന്നു കരുതിമാത്രം ഞാനൊരു പൊടിയ്ക്കടങ്ങി… എന്നിരുന്നാലും,

…ഇക്കണ്ട ഫുണ്ടകൾക്കുമൊത്തം ഉണ്ടാക്കി തള്ളിക്കൊടുക്കാൻ ഇവൾക്കൊക്കെന്തോത്തിന്റെ കഴപ്പാണെന്നറിയില്ലല്ലോ..!!_ അങ്ങനേം പിറുപിറുത്തുകൊണ്ടാണ് ഞാനെല്ലിന് ഓർഡറുകൊടുത്തത്…

ഞാൻ എല്ലെന്നു പറഞ്ഞിടത്ത്‌ അച്ചു ഇടയ്ക്കുകയറി വേറെന്തോ ചോദിയ്ക്കുന്നതും അതിനു കടക്കാരൻ കിളിപറന്നു നിൽക്കുന്നതുംകണ്ട് ഒരു മൂലയിൽക്കിടന്ന പീസ് ചൂണ്ടിക്കാട്ടി അതു പായ്ക്ക്ചെയ്യാൻ പറയുന്നതുമെല്ലാം കേൾക്കുന്ന സമയത്തും ഈ പത്തിരുപത്തിയഞ്ചു കിലോയുടെ പൈസ അക്കൊണ്ടിൽനിന്ന് പോയ മെസേജ് കാണുമ്പോഴുള്ള മീനാക്ഷിയുടെ അവസ്ഥയായ്രുന്നു എന്റെ മനസ്സുനിറയെ…

…എനിയ്ക്കതല്ല… ഇനിയിപ്പോൾ ഞാനതു മുക്കിയതാണെന്നു വല്ലതും അവളുകരുതോ..?? എന്റെ സ്വഭാവംവെച്ചിട്ടാണേൽ അവളങ്ങനെ കരുതുന്നതിനും കുറ്റംപറയാൻ പറ്റില്ല… ആഹ്.! പിന്നെ അച്ചുവുണ്ടല്ലോ കൂടെ… ഇനിയിപ്പോളെന്തേലും ഡൌട്ടുതോന്നിയാലും ഇവളെപ്പിടിച്ചു മുന്നിലിട്ടുകൊടുക്കാം.!

അവടെവെച്ചുതന്നെ തീരുമാനമാവുമെടുത്ത് ശേഷം തൂക്കിത്തന്ന എല്ലുമായി അടുത്ത ചന്തയിലുംകേറി അവടന്നുവാങ്ങിയ കപ്പയും അല്ലറചില്ലറ സാധനങ്ങളുമൊക്കെയായി ഞങ്ങൾ വീട്ടിലേയ്ക്കു തിരിച്ചു…

The Author