എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്] 2197

അതിനിടയിൽ അവിടെ കൂടിനിന്നവരിൽ ആരൊക്കെയോ എന്നെ ചൂണ്ടിക്കാട്ടുകേം കൈകാട്ടി ചിരിയ്ക്കുവേം പരിചയപ്പെടുകേമൊക്കെ ചെയ്യുന്നുമുണ്ടായ്രുന്നു…

അവരോടിപ്പൊ വരാന്നൊക്കെപ്പറഞ്ഞ് തടിയൂരി അച്ചുവിനേംകൊണ്ട് പിന്നിലൂടെ അടുക്കളയുടെ വശത്തെത്തുമ്പോൾ, അടുക്കള മുറ്റത്തായിക്കെട്ടിയ ഷെഡ്ഡിനുള്ളിൽ ചോറും കറികളുമെല്ലാം അടച്ചുവെച്ചിട്ടുണ്ട്…
എന്നാലടുക്കളയിൽ നിന്നാണെങ്കിൽ വമ്പൻബഹളവും…

“”…ഈശ്വരാ… എല്ലാംകൂടെ തമ്മിൽത്തല്ലി കല്യാണവീട്ടില് രണ്ടടുക്കളയായോ..??”””_ എന്നും പിറുപിറുത്തുകൊണ്ട് ഓടിക്കേറി ചെന്നുനോക്കുമ്പോൾ ആ വീട്ടിലുണ്ടായ്രുന്ന സർവമാന ആളുകളുമുണ്ട് വാതിൽക്കൽ… ആഭരണങ്ങൾക്കുമേൽ പെറ്റുകിടന്ന കീത്തുപോലും വാതിൽക്കൽനിന്ന് അകത്തെ കാഴ്‍ചകളിലേയ്ക്ക് വലിച്ചെത്തി നോക്കുന്നു…

…ഇങ്ങനെ നോക്കാനുംമാത്രം എന്താണ്ടായേ..??
ഇനി തന്തകാർന്നോരെ അയൽക്കൂട്ടം പ്രസിഡന്റിന്റെ അടുപ്പിന്റെടേന്നുവല്ലതും പൊക്കീട്ടുണ്ടാവോ..??

മനസ്സിലങ്ങനൊക്കെ മോഹക്കൊട്ടാരവും നെയ്തുകൊണ്ട് കാഴ്ച്ചകാണാൻ കൊതിയോടെ ചുറ്റും കൂടിനിന്നവരെയെല്ലാം തള്ളിമാറ്റി നുഴഞ്ഞുകയറി ചെല്ലുമ്പോൾ കണ്ടതോ കണ്ടുപരിചയമില്ലാത്ത മൂന്നാല് ചിക്കുകളെ…

അങ്ങനെ തലയെത്തിച്ച് അച്ചുവിനൊപ്പം അതിനുള്ളിലേയ്ക്കു കയറിയതും ശ്രീക്കുട്ടനെന്നെ കണ്ടു;

“”…ആ.! വന്നല്ലോ… ദേ… ഇനി കണ്ടില്ലാന്നു പറയരുത്… നമ്മൾ നേരത്തെ പറഞ്ഞില്ലേ, ഇതാണാ അവരാതം.! കല്യാണപ്പെണ്ണിന്റെ ഒരേയൊരാങ്ങള… സിത്തു..!!”””_ അവൻ എന്നെച്ചൂണ്ടി പരിചയപ്പെടുത്തി…

The Author