എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്] 2197

എന്നാൽ എന്തെങ്കിലും പറയുന്നതിന് മുമ്പേ ഏതോവല്യമ്മ,

“”…അതേ… മീനുമോള് പറഞ്ഞതാണ് അതിന്റെശെരി..!!”””_ എന്നുകൂടിവെച്ചതും കീത്തു ചവിട്ടിക്കുലുക്കി ഇറങ്ങിയൊരു പോക്ക്… ഇവളിനി കല്യാണോം കോപ്പൊന്നുംവേണ്ടാന്നുവെച്ചു നേരേ ചെറുക്കന്റെ വീട്ടിൽചെന്ന് കേറുവോ..??

അപ്പോഴേയ്ക്കും,

“”…എടാ… ചോറും കറികളുമൊക്കെ പന്തലിലേയ്ക്കു പോയിട്ടുണ്ട്… ഇതുകൂടി അങ്ങോട്ടേയ്ക്കെടുക്കാം… അല്ലാണ്ടിവടെയിരുന്നാൽ എല്ലാംകൂടി ടേസ്റ്റ്നോക്കി സാനംതീർക്കും..!!”””_ എന്നുപറഞ്ഞുകൊണ്ട് ശ്രീയും ജോക്കുട്ടനും കൂടി ഏഷ്യാഡ്‌ ചെരുവത്തോടെയെടുത്ത് പന്തലിലേയ്ക്കു കൊണ്ടുപോയി…

“”…തലേദിവസത്തെ സദ്യയ്ക്ക് ഇറച്ചിവിളമ്പോ..??”””_ അതിനിടയിൽ അമ്മ ചെറിയമ്മയോടു ചോദിച്ചതുകേട്ടു… അതിന്,

“”…കഴിയ്ക്കുന്നോര് കഴിച്ചോട്ടേ… നമ്മളാരേം നിർബന്ധിച്ചു കഴിപ്പിയ്ക്കുന്നില്ലല്ലോ..!!”””_ എന്നായ്രുന്നു ചെറിയമ്മയുടെ മറുപടി…

അതോടെ ഞാനുണ്ടാക്കീതാരും കഴിയ്ക്കൂലേന്നൊരു ആശങ്കതോന്നിയെങ്കിലും നാട്ടുകാര് കഴിച്ചില്ലേൽ കഴിച്ചില്ലേൽ കഴിയ്ക്കാനാള് വീട്ടിൽത്തന്നുണ്ടല്ലോന്നൊരു സമാധാനമുണ്ട്… ഇനിയാരും കഴിച്ചില്ലേൽ പാത്രത്തോടെ നീക്കി മീനാക്ഷീടെ മുന്നിൽവെയ്ക്കേണ്ട കാര്യമേയുള്ളൂ…

എന്നാലെന്റെ ചിന്തകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ഓരോരുത്തരായി എന്റെ ഏഷ്യാഡ് ചോദിച്ചുവാങ്ങുവായ്രുന്നു… കഴിച്ചവരൊക്കെ,

“”…ഇത് സംഭവം അടിപൊളിയാട്ടോ..!!”””_ എന്നുപറഞ്ഞ് പിന്നേംവാങ്ങാൻ തുടങ്ങിയതോടെ കഴിയ്ക്കാനിരുന്നവർ മുഴുവൻ അതുമാത്രം ചോദിച്ചുമേടിയ്ക്കുകയും ചെയ്തു…

The Author