എന്തായാലും ആ കൂട്ടത്തിൽ എന്റെ കാർന്നോരും കീത്തുവുമൊഴികെ മറ്റെല്ലാരും ഏഷ്യാഡ് മാത്രമാണ് കഴിച്ചതെന്നറിഞ്ഞപ്പോൾ കിട്ടിയ സന്തോഷം… അതുപറഞ്ഞറിയിയ്ക്കാൻ കഴിയാത്തതായ്രുന്നു… പക്ഷെ അതിനിടയിലും ഞാനുണ്ടാക്കുന്നത് കഴിയ്ക്കാൻപോലും തയ്യാറാകാത്തവിധം ഞാനവർക്ക് അന്യനായ്പ്പോയോന്നുള്ള ചിന്തയിങ്ങനെ എങ്ങുമെങ്ങും തട്ടാതെ.. തൊടാതെ നിൽക്കുന്നുമുണ്ട്.!
പിന്നെ തിരിച്ചടുക്കളയിലേയ്ക്കു വരുമ്പോൾ അവിടെ അമ്മയും ചെറിയമ്മയുംകൂടി ബാക്കിവന്ന ചോറും കറികളുമെല്ലാം ഒതുക്കുകയായ്രുന്നു… സഹായിയ്ക്കാനായി ഞാനും കൂടെക്കൂടി…
“”…എടാ… നീയൊരു ഹോട്ടലുതുടങ്ങ്ട്ടാ… എന്നാ ഇവടെവന്നവര് വീട്ടിലെ അരിവെപ്പ് നിർത്തും… ഉറപ്പാ… അത്രയ്ക്കഭിപ്രായമല്ലായ്രുന്നോ..!!”””_ ഓരോന്നെടുത്തു മാറ്റുന്നതിനിടയിൽ ചെറിയമ്മ പറയുന്നുണ്ടായ്രുന്നു…
“”…പിന്നെ ചോറുമുഴുവനും വേസ്റ്റായീന്നുമ്പറഞ്ഞ് എന്നെതെറീംവിളിച്ച് മാൻഡ്രെക്ക് നടക്കുന്നുണ്ട്..!!”””_ സ്വയമറിയാതെ ഞാൻ ഞാനായി…
“”…അതുപിന്നെ പറയാണ്ടിരിയ്ക്കോ..?? എത്രപേർക്കുള്ള ചോറും കറിയുമാ ഈ ഇരിയ്ക്കുന്നെ..!!”””_ അതിനിടയിൽ അമ്മ പുള്ളിയെ സപ്പോർട്ടുചെയ്യാനൊരു ശ്രെമവുംനടത്തി…
“”…അതിനു നിന്റെ പറച്ചിലുകേട്ടാ തോന്നുവല്ലോ നമ്മള് നിർബന്ധിച്ചു തീറ്റിച്ചതാന്ന്… അവർക്കിഷ്ടപ്പെട്ടത് വാങ്ങിക്കഴിച്ചതിന് ഇവനെന്തുപിഴച്ചു..?? ചോദിയ്ക്കുന്നവരോട് തരാമ്പറ്റില്ലാന്നു പറയാമ്പറ്റോ..?? പിന്നെ വരുന്നവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കൊടുക്കുന്നതല്ലേ ഒരു കല്യാണവീട്ടിലെ ഏറ്റവുംവലിയ സന്തോഷം..??”””_ ചെറിയമ്മയും വിട്ടില്ല…
