എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്] 2197

…ഇവൾക്കെന്താ പഞ്ചായത്തിലക്ഷനു മത്സരിയ്ക്കാൻ വല്ല പ്ലാനുമുണ്ടോ..?? ഇത്രക്ക് സ്നേഹം..?? അതോ ഇവളുമിനി സംഭാവന കൈപ്പറ്റാൻ തുനിഞ്ഞിറങ്ങീതാവോ..?? അങ്ങനെയാണേൽ എനിയ്ക്കതൊരു കോമ്പറ്റീഷനാവുമല്ലോ.!

അങ്ങനെ നോക്കി നിൽക്കുമ്പോഴാണ് ഫോട്ടോയെടുക്കാൻ പോകാനൊരുങ്ങിയൊരു ഫാമിലിയെ മീനാക്ഷി നിർബന്ധിച്ചു പിടിച്ചുവലിച്ചു കഴിയ്ക്കാൻ കൊണ്ടുപോകുന്നത് ഞാൻകണ്ടത്… അതുകണ്ട ഏതോ പെമ്പറന്നോത്തി ഇങ്ങനെയൊരു മരുമോളെക്കിട്ടാൻ നിങ്ങള് ഭാഗ്യം ചെയ്യണമെന്ന് അമ്മയോട് പറയുന്നതും, അതുകേട്ട കീർത്തു സ്റ്റേജിൽനിന്ന് വിറയ്ക്കുന്നതും ഞാൻകണ്ടു…

അതൊന്നായി… രണ്ടായി…

പിന്നെനോക്കുമ്പോൾ ഫോട്ടോയെടുക്കാനായി സ്റ്റേജിലേയ്ക്കു കേറിയ ഒരു വല്യമ്മേനേം അവരുടെ കെട്ട്യോനേം,

“”…തിരക്കു കൂടിക്കൊണ്ടിരിയ്ക്കുവാ… ഇപ്പൊവന്നാൽ അവടെ രണ്ടുസ്വീറ്റുണ്ട്… വാ കഴിയ്ക്കാം..!!”””_ എന്നുംപറഞ്ഞു പിടിച്ചുവലിയ്ക്കുവാണ്… അതിനവര്,

“”…ഫോട്ടോയെടുത്തിട്ട് വരാം മോളേ..!!”””_ ന്നു പറഞ്ഞുനോക്കിയെങ്കിലും അവളുവിടോ..??

“”…ഫോട്ടോയൊക്കെ പിന്നേമെടുക്കാം ആന്റീ… പക്ഷേ തിരക്കുകൂടിക്കഴിഞ്ഞാൽ ഫുഡ്ഡ്കിട്ടണോന്നില്ല..!!”””_ എന്നും താങ്ങിയവൾ നിർബന്ധിച്ചു വലിച്ചുകൊണ്ട് പന്തലിലേയ്ക്കു നടക്കുമ്പോൾ,

“”…ഈ കൊച്ചിന്റെയൊരു കാര്യം..!!”””_ ന്നും പറഞ്ഞവര് ചിരിയ്ക്കുന്നുണ്ടായ്രുന്നു…

അതിനിടയിൽ കീത്തുവിനെനോക്കി അവളൊരാക്കിയ ചിരികൂടി ചിരിച്ചതും ഇതൊക്കെയവൾ മനഃപൂർവ്വം ചെയ്യുന്നതാണെന്ന് എനിയ്ക്കും ബോധ്യംവന്നു…

The Author