എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്] 2197

പിന്നേ… അങ്ങനവരങ്ങു
ചിന്തിച്ചാൽ തൊലിഞ്ഞുപോവാൻ നിൽക്കുവല്ലേ…
ഒന്നുപോവാമ്പറേടാ.!

മനസ്സിലങ്ങനേം പറഞ്ഞുകൊണ്ട് ഞാൻ ഡിസ്പ്ളേയിലേയ്ക്കുനോക്കി…

ഒരുനൂറിനൊക്കെ കേറിക്കഴിഞ്ഞതും എയറുചാടാൻതുടങ്ങി…

…ഇതിപ്പെന്തോപറ്റി..??

അളവുകൂടീപ്പോൾ ചെക്കന് ശ്വാസംമുട്ടുന്നുണ്ടാവോ..??

അതോയിനി പെട്രോളടിയ്ക്കുന്ന ചേച്ചിയ്ക്ക് അബദ്ധമ്പറ്റീന്നുകരുതി എന്നെവിളിച്ചറിയ്ക്കുന്നതാണോ..??

ഉഫ്.! അവന്റൊരാത്മാത്ര.!

…ദേ… മര്യാദയ്ക്ക്
ഓസിനുകിട്ടുന്നതും കുടിച്ചേച്ച് അടങ്ങിയിരുന്നോ…

ഇല്ലേൽ തല ഞാൻ തല്ലിപ്പൊട്ടിയ്ക്കും
പന്നീ.!

അങ്ങനവനേയും ഭീഷണിപ്പെടുത്തിയിരിയ്ക്കുമ്പോഴേയ്ക്കും ടാങ്കുഫില്ലായി…

ആ ചേച്ചി നോസില് തിരിച്ചുവെച്ചു വന്നപ്പോഴേയ്ക്കും വല്യകാര്യത്തിൽ പോക്കറ്റീന്ന് കാർഡെടുത്ത് ഞാനവരുടെനേരേ വീശുകയായ്രുന്നു…

അതിന്റെകാറ്റുതട്ടീട്ട് തൊപ്പിയ്ക്കുള്ളിലെ അവരുടെമുടിപോലും ഒന്നനങ്ങിപ്പോയ്ട്ടുണ്ടാവും…

അങ്ങനവടെനിന്നുമിറങ്ങി മീനാക്ഷികാണിച്ച ഭാഗത്തേയ്ക്കു വണ്ടിവിടുമ്പോൾ ചെക്കന് പതിവിനേക്കാളൊരു പവർ.!

…എന്താണ്ടാ..?? ടാങ്കുഫില്ലായേന്റെ നെഗളിപ്പാണോ നെനക്ക്..?? അതോ കിട്ടിയതുമുഴുവനും കുടിച്ചപ്പൊ മത്തായോ..??

സ്വയമിരുന്ന് വണ്ടിയ്ക്കിട്ടു കിലുത്തുമ്പോഴും ചുറ്റുമൊക്കെ നോക്കിക്കൊണ്ട് മീനാക്ഷി മിണ്ടാണ്ടിരുന്നതേയുള്ളൂ…

“”…അല്ലാ… എങ്ങോട്ടാ പോവേണ്ടേന്നുപറഞ്ഞില്ല..!!”””_ കുറച്ചുനേരംകഴിഞ്ഞിട്ടും അവടെനിന്നും അനക്കമൊന്നും കാണാതെവന്നപ്പോൾ ഞാനൊന്നിട്ടുനോക്കി…

The Author