എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്] 2197

“”…മോളേ..!!”””_ എത്രനേരം നീണ്ടുനിന്നെന്നറിയാതെ തുടർന്നയാ നിൽപ്പിൽനിന്നും ഞങ്ങടെ കണ്ണുതുറപ്പിച്ചത് അമ്മയുടെയാ വിളിയായ്രുന്നു…

ഉടനെയവൾ പിടിയയച്ചു…

തിരിഞ്ഞുനോക്കുമ്പോൾ സർവ്വരും കിളിപറന്നു ഞങ്ങളെയും നോക്കിനിൽക്കുവാണ്…

“”…അതേ… ആളുകള്
നോക്കിനിൽക്കേ ഇത്രവല്യ സ്നേഹപ്രകടനോന്നും
വേണ്ടാട്ടോ..!!”””_ മീനാക്ഷിയുടെ കവിളിൽത്തട്ടിക്കൊണ്ട് അമ്മപറഞ്ഞതും എന്റെകണ്ണിലേയ്‌ക്കൊന്നു നോക്കിയശേഷം മീനാക്ഷി മുഖംകുനിച്ചു…

എന്തോ സംഭവിച്ചുപോയെന്ന ഞെട്ടലിനും പരിഭ്രാന്തിയ്ക്കുമിടയിലും
ചുണ്ടിൽവിരിഞ്ഞയാ
പുഞ്ചിരിയോ കണ്ണിൽനിറഞ്ഞയാ നീർത്തുള്ളികളോ മറഞ്ഞിരുന്നില്ല…

ചുറ്റുമൊന്നു കണ്ണോടിയ്ക്കുമ്പോൾ കണ്ണുകൾ ആദ്യമെത്തീത് തന്തക്കാർന്നോരുടെ മുഖത്തായ്രുന്നു…

പകുതിവെന്ത തന്തൂരികണക്കെ നിൽക്കുന്ന പുള്ളിയെക്കണ്ടപ്പോൾ എന്തെന്നില്ലാത്തൊരു സുഖം…

ഒരു സന്തോഷം.!

അതിനുമുന്നേ ഒരിയ്ക്കൽപ്പോലും പുള്ളിയുടെമുന്നിൽ അഭിമാനത്തോടെ അത്രയും നെഞ്ചുംവിരിച്ചുഞാൻ നിന്നിട്ടുണ്ടാവില്ല…

ഒപ്പം,

…തേങസ് ബ്രോ.! ന്ന ഭാവത്തിൽ പുള്ളിയെനോക്കിയൊന്നു ചിരിയ്ക്കാനും ഞാൻമറന്നില്ല…

ശേഷം മുഖമൊന്നു
തിരിയ്ക്കുമ്പോൾ ചെറിയമ്മയേയുംകണ്ടു…

പുള്ളിക്കാരത്തിയാണെങ്കിൽ നിന്നു കണ്ണുതുടയ്ക്കുവായ്രുന്നു…

ഞങ്ങടൊന്നുചേരൽ പാവമൊത്തിരിയാഗ്രഹിച്ചതല്ലേ…

അതിന്റെ സന്തോഷമാവും…

ഞാൻനോക്കുന്നതു കണ്ടതും കണ്ണിൽനിന്നും കയ്യെടുത്ത് പുള്ളിക്കാരിയൊറ്റച്ചിരി…

പിന്നെ വലതുകയ്യിലെ അവസാനത്തെ മൂന്നുവിരലുകൾ ഒന്നിച്ചുയർത്തി രണ്ടുപേരും അടിപൊളിയാന്നാ ഭാവത്തിൽ ആംഗ്യവുംകാട്ടി…

The Author