എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്] 2197

“”…പിന്നെ എപ്പോഴാണെന്നൊന്നും അറിയില്ല… കൂടെയിങ്ങനെ നടന്നപ്പോൾ, ചുമ്മാ തല്ലുകൂടിയപ്പോൾ,
ചൊറിയാനായ്ട്ട് ഓരോന്നൊക്കെ ചെയ്തപ്പോൾ വെറുപ്പൊക്കെ പയ്യെപ്പയ്യെമാറിവന്നു… പിന്നന്നു ചേച്ചിപിടിച്ചുനിർത്തി ഉപദേശിച്ചപ്പോൾ ചേച്ചിയേംജോക്കുട്ടനേം തമ്മിൽതെറ്റിയ്ക്കാനായി ഇറങ്ങിപ്പുറപ്പെട്ടപ്പോഴാ ചേച്ചിപറയുന്നേലും
എന്തൊക്കെയോ സത്യമുണ്ടെന്നു മനസ്സിലാക്കീത്… അതുഭയങ്കര ഇഷ്ടമൊന്നുമായില്ലേലും കൂടുണ്ടായാൽ നന്നായ്രിയ്ക്കുമെന്നൊരു
തോന്നൽ… എന്നാലും നിന്നെ മനസ്സുകൊണ്ടംഗീകരിയ്ക്കാനൊരു മടി… നിന്റെയാസംസാരവും ചെയ്തുമൊക്കെ അക്സെപ്റ്റുചെയ്യാൻ പറ്റുന്നുണ്ടായില്ല… മാത്രോമല്ല, എന്തോഒരു വിശ്വാസക്കുറവും…
പക്ഷേ, ഇന്നലെ..”””_ ഓരോന്നോരോന്നായി പെറുക്കിപ്പെറുക്കി
പറയുന്നതിനിടയിൽ അവളൊന്നുനിർത്തി…

അത്രയുംനേരമെല്ലാം
മൗനംപൂണ്ട് കേട്ടിരുന്നഞാൻ അപ്പോഴാണവൾടെ
മുഖത്തേയ്ക്കുനോക്കീത്…

“”…ഇന്നലെ..??”””_ ബാക്കിയറിയാനുള്ള കൗതുകത്തോടെ ഞാൻതിരക്കീതും മീനാക്ഷിയുടെയാ ഉണ്ടക്കണ്ണുകളും എന്റെമേലെ വീണു…

“”…അതുപിന്നെ ഇന്നലെ നീയാ ടെഡ്ഡിയെ വാങ്ങിക്കൊണ്ടുവന്നതും അതിന്റെപേരില് അവരൊക്കത്രേംപറഞ്ഞിട്ട് മറുത്തൊന്നുംപറയാതെ നിൽക്കേംകൂടിചെയ്തപ്പോളാ നീയെനിയ്ക്ക് എന്തേലുമൊക്കെചെയ്തെന്നും ചെയ്യൂന്നും എനിയ്ക്കൊരു വിശ്വാസംവന്നേ..!!”””

“”…ഓഹ്.! അപ്പൊ
ഞാനിതുവരെ നിനക്കൊന്നും ചെയ്തുതന്നിട്ടില്ലാന്നാണോ..?? അപ്പൊപ്പിന്നന്ന് ഫുഡ്ഡൊണ്ടാക്കിത്തന്നതോ..??”””

The Author