എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്] 2197

സത്യത്തിൽ അപ്പോഴാണെനിയ്ക്ക് മീനാക്ഷി കൂടെനിൽപ്പുണ്ടെന്ന കിളിവരുന്നത്…

നീ പോയില്ലായ്രുന്നോന്ന ഭാവത്തോടെ നോക്കുമ്പോൾ, കക്ഷിയടുത്തുനിന്ന് തിരിഞ്ഞുംമറിഞ്ഞുമൊക്കെ ചുറ്റുപാട് വീക്ഷിയ്ക്കുന്ന തിരക്കിലായ്രുന്നു…

ഇടയ്ക്കെന്റെനേരേ മുഖംതിരിച്ചപ്പോഴാണ് ഞാൻനോക്കുവാണെന്ന വസ്തുതയറിഞ്ഞതും…

ഉടനേ എന്തുചെയ്യണമെന്നറിയാത്തൊരു ചമ്മലവിടെ വെളിവായി…

എങ്കിലും ഞാൻ നോക്കുന്നതിന്റെ കാര്യമറിയാനായി ചോദ്യഭാവത്തിൽ പുരികമുയർത്തീതും,

“”…ഗിഫ്‌റ്റിഷ്ടായില്ലല്ലേ..??”””_ ന്ന് ശബ്ദംതാഴ്ത്തി ഞാൻതിരക്കി…

കേട്ടതും ഉദയസൂര്യനെപ്പോലെ തെളിഞ്ഞുനിന്നയാമുഖം ചെറുതായൊന്നുമങ്ങി…

ഉടനേ തിരിഞ്ഞ് ടേബിളിന്റെമേലെനിന്നും
ആ ടെഡ്ഡിയുമെടുത്തവൾ എന്റടുക്കലായിവന്നു…

“”…ഇനിയാരൊക്കെ എത്രയൊക്കെവല്യഗിഫ്റ്റ് തന്നൂന്നുപറഞ്ഞാലും നിന്റേതെനിയ്ക്കെന്നും സ്പെഷ്യലുതന്നാ..??”””_ എന്റെപാവയെ നെഞ്ചോടു ചേർത്തുവെച്ചവൾ പറഞ്ഞതും ഉടലോടെ സ്വർഗ്ഗത്തിലേയ്ക്കെടുക്കപ്പെട്ടതുപോലെ തോന്നിപ്പോയെനിയ്ക്ക്…

…ജീവിതത്തിൽ ഇതുപോലൊരംഗീകാരം എനിയ്ക്കോർമ്മമാത്രമാ…

അപ്പോഴാണെന്റെപെണ്ണ് എല്ലാരുടേം മുന്നിൽവെച്ചങ്ങനെ പറയുന്നത്…

ശെരിയ്ക്കും കണ്ണൊന്നുനിറഞ്ഞു…

അന്നേരത്തെ സന്തോഷത്തിന് ഞാനവളെ കെട്ടിപ്പിടിച്ചിരുന്നേൽ ചിലപ്പോൾ അവൾടെല്ലെല്ലാംകൂടി അഞ്ഞൂറുകഷ്ണമായേനെ…

“”…അതേ…
നോക്കിപ്രേമിച്ചതൊക്കെ
മതി… ബാക്കിയൊക്കെ എന്തേലുംകഴിച്ചിട്ടാവാം… വായിങ്ങട്..!!”””_ എന്നെയൊന്നു ചൂഴ്ന്നുനോക്കീട്ട് മീനാക്ഷിയേം പിടിച്ചുവലിച്ച് ചെറിയമ്മ കൂടെക്കൊണ്ടുപോയി…

The Author