എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്] 2197

അതോടെനിയ്ക്കു ചടച്ചു…

“”…അല്ലേവേണ്ടടീ… ഇപ്പൊ
ഞാൻവന്നാ ഈക്കണ്ട
നാട്ടുകാരെന്നെ തന്തേത്തല്ലീന്നുവിളിയ്ക്കും…
അല്ലേൽ വിളിപ്പിച്ചുപോവും
ഞാൻ..!!”””_ ഒരു ചിരിയോടെയാണതു പറഞ്ഞതെങ്കിലും സംഗതി സത്യമായ്രുന്നു…

അതുമനസ്സിലാക്കീട്ടാവണം മുഖംവലിച്ചിറക്കിക്കൊണ്ടവൾ തലകുലുക്കീത്…

“”…ഉറങ്ങിക്കളയല്ലേ… ഞാൻ പെട്ടെന്നുവരാം..!!”””_ വീണ്ടും സ്റ്റെയറുകേറാനായി തുടങ്ങുമ്പോളവൾപറഞ്ഞു…

അതിനൊരു ചിരിചിരിച്ചു സമ്മതിച്ചുകൊണ്ട് ഞാൻ റൂമിലേയ്ക്കുനടന്നു…

അപ്പോഴുമെന്റെ
സന്തോഷമെത്രയാന്നു പറഞ്ഞറിയിയ്ക്കാൻ കഴിയുന്നതായ്രുന്നില്ല… അത്രയുംപേരുടെ മുന്നിൽവെച്ചവൾ എന്നെ കെട്ടിപ്പിടിച്ചപ്പോൾ, എന്റെ പാവക്കുട്ടിയെ അംഗീകരിച്ചപ്പോൾ മീനാക്ഷിയോടുണ്ടായ്രുന്ന അവസാനകയ്പ്പും മനസ്സിൽനിന്നും പടിയിറങ്ങുവായ്രുന്നു… പകരം അതിനെങ്ങനവളോടു നന്ദിപറയണമെന്നായി എന്റെയാലോചന…

അങ്ങനെയാക്കട്ടിലിൽ കേറിക്കിടന്നതുമാത്രമേ
ഓർമ്മയുള്ളൂ… പിന്നെ കണ്ണുതുറക്കുന്നത് ഫോണിന്റെ റിങ്ടോൺകേട്ടാണ്… എന്നാൽ കണ്ണുപൂർണ്ണമായും തുറന്നുവരുന്നതിനുമുന്നെ ഫോണറ്റൻഡ്ചെയ്യപ്പെട്ടു…

“”…ആ.! ഹലോ ചേച്ചീ…
പറഞ്ഞോ… എന്തൊക്കെണ്ട് വിശേഷം..??”””_ മീനാക്ഷിയുടെസ്വരം…

…ഏഹ്.! അപ്പൊയിവള് റൂമിൽവന്നാരുന്നോ..?? എന്നിട്ടെന്നെ വിളിയ്ക്കാഞ്ഞതെന്താ..??

“”…താങ്ക്സ് ചേച്ചീ… അല്ല, ബെഡ്ഡേയാണെന്ന് ചേച്ചിയെങ്ങനറിഞ്ഞു..??”””_ അവിടെനിന്നു പറഞ്ഞതിനുള്ള അവൾടെമറുപടി…

…ഇത്രേംസന്തോഷത്തിലൊക്കെ ഇവളിതേതു ചേച്ചിയോടാ വർത്താനമ്പറയുന്നെ..?? അതും നമ്മളറിയാത്തൊരു ചേച്ചിയോ..??

The Author