എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്] 2197

“”…ഓ.! ഇവർടെയൊക്കെ കാലംകഴിയുമ്പൊ അച്ചൂന്റെമക്കള് വളർന്നോളും… പിന്നവരെ അടുക്കളേൽക്കേറ്റീട്ടാണേലും അവളുതിന്നും..!!”””_ മീനാക്ഷിയ്ക്കു ഞാൻ മറുപടികൊടുത്തതും, അച്ചുപാഞ്ഞുവന്നെന്റെ കഴുത്തിനു കുത്തിപ്പിടിച്ചു… കൂടെ,

“”…എന്റെ കൊച്ചുങ്ങളെ
പറയുന്നോടാ പട്ടീ..??”””_ ന്നൊരുചോദ്യവും… പിന്നെയാരൊക്കെയോ ചേർന്ന് പിടിച്ചുമാറ്റുവായ്രുന്നു… ഇല്ലേൽ കണ്ണിനൊപ്പം ഉയിരൂടെ പുറത്തുവന്നേനെ…

“”…അതുവിട്..!!”””_ ചേച്ചിയച്ചൂനെ മാറ്റിനിർത്തിയിട്ട് കൂട്ടിച്ചേർത്തു;

“”…എടീ മീനൂ…
നീയടുക്കളേലൊന്നും കേറണ്ടടീ…
അതിനല്ലേയിവനുള്ളത്…
നമ്മക്കിവനെ അടുക്കളേക്കേറ്റാം… ഇവനാവുമ്പൊ കാര്യങ്ങളൊക്കെ അറികേംചെയ്യാം..!!”””

“”…ഉവ്വ.! എന്നെക്കേറ്റീട്ടു
തിന്നതുവാ..!!”””

“”…അതേ… സിദ്ധൂനെക്കേറ്റീട്ട് തിന്നാന്നുവെച്ചാൽ അവൻ ചാണകത്തില് പഞ്ചാരയും ഏലയ്ക്കാപൊടിയുമിട്ട് പായസവാന്നുംപറഞ്ഞ് കൊണ്ടേത്തരും..!!”””_ ചേച്ചീടച്ഛൻ തമാശരൂപേണ പറഞ്ഞതും,

“”…അതെന്താച്ഛാ പറഞ്ഞപ്പൊരു ദീർഘനിശ്വാസം..?? സീതാമ്മ പച്ചപായസം മിക്സീലടിച്ചുതന്നേ തന്നിട്ടിരുന്നേ..??”””_ ജോക്കുട്ടൻ കൊളുത്തി… അതോടെ പുള്ളിസൈഡായി… അപ്പോഴാണ് മാമനുംശ്രീയും മാറിനിന്നെന്തോപറഞ്ഞു ചിരിച്ചതുകാണുന്നത്…

“”…എന്താടാ മോനേ..??”””_ അച്ഛനാണുതിരക്കീത്… അതിനവൻ ഒന്നൂല്ലെന്നുപറഞ്ഞെങ്കിലും പുള്ളിപിന്നേം ചോദിച്ചു…

“”…അല്ല… ആ അങ്കിളിനോട് കുറച്ചുനേരം പുറത്തിറങ്ങി നിൽക്കുവാണേൽ നല്ല കാറ്റുകിട്ടിപ്പോയേനേന്ന് പറയുവായ്രുന്നു..!!”””_ ശ്രീയതുപറഞ്ഞതും മീനാക്ഷിയും ജോക്കുട്ടനും അച്ചുവുംകൂടൊറ്റച്ചിരി… ഞാനാണേൽ പല്ലിറുമ്മിക്കൊണ്ടവനെയൊരു
നോട്ടം…

The Author