അങ്ങനെ നിൽക്കുമ്പോഴാണ് ദൈവദൂതിയെപ്പോലെ കീത്തൂന്റെവരവ്… കിട്ടിയസ്വർണ്ണമൊക്കെ ആരുംകാണാതെ എവടെയോകൊണ്ട് പാത്തുവെച്ചിട്ടുള്ള വരവാണ്… എന്നാലും ഒളിച്ചുവെയ്ക്കാനൊക്കെ ഇത്രേന്നേരംവേണോ..?? കിട്ടിയത് സ്വർണ്ണമായസ്ഥിതിയ്ക്ക് വയറുതൊരന്നകത്തുവെച്ചോ ആവോ..?? ആ.. എന്തേലുമൊക്കെ കാണിയ്ക്കട്ടേ…
അങ്ങനെവന്നപ്പോഴാണ്
മീനാക്ഷി കൊച്ചിനേം കയ്യിലെടുത്തുവെച്ച് ആളാവുന്നതുകണ്ടത്…
പിന്നെന്റെ ചേച്ചിയാണല്ലോ, അപ്പൊപ്പിന്നെ അല്പംപോലും അസൂയായില്ലാത്തകാരണം നേരെ മീനാക്ഷീടടുത്തേയ്ക്കു പാഞ്ഞെത്തി… കുഞ്ഞിന്റെ കയ്യേലുംകാലേലുമൊക്കെ തൊട്ടുംതലോടിയുമൊക്കെ നോക്കി…
“”…നീ മുറുകെ പിടിച്ചോടീ… പെയ്ന്റൊന്നും കയ്യേപ്പറ്റൂല..!!”””_ മാമൻബ്രോയാണ്…
…ഈശ്വരാ.! ഇവനെയൊക്കെ അടുപ്പിയ്ക്കാതെ ദൂരെനിർത്തീട്ടുതന്നെ ഗതിയിതാണല്ലോ..!!_ ന്ന് ഞാൻ ചിന്തിയ്ക്കാണ്ടിരുന്നില്ല…
അതിനുകീത്തു
മാമനെനോക്കിയൊന്നു
ദഹിപ്പിച്ചശേഷം;
…എന്താ വാവേടെ പേര്..?? ആന്റീനെ അറിയുമോന്നൊക്കെ ചോദിച്ച് ചാക്കിലാക്കാനും നോക്കി…
…എവടെ..?? ചെക്കനാവട്ടേ,
ഇതേതായീ ജന്തൂന്നമട്ടിൽ അവളെ നോക്കിയിരുന്നതല്ലാതെ പ്രത്യേകിച്ചു ഭാവവ്യത്യാസമൊന്നും വരുത്തിയുമില്ല… കൂട്ടത്തിൽ, ഈ പെണ്ണുംപിള്ള എന്നെയിട്ടുകിള്ളണത് നിങ്ങളാരും കാണുന്നില്ലേടാന്നമട്ടിൽ എല്ലാരേം മാറിമാറി നോക്കുന്നുമുണ്ടായ്രുന്നു… എന്തായാലും വേറാരും അനങ്ങാതിരുന്നതോടെ കടിയ്ക്കുന്നജീവിയല്ലെന്നു തോന്നിയിട്ടാണോ ആവോ ചെക്കനൊന്നു റിലാക്സായതായിതോന്നി…
മുഖത്തെ വലിഞ്ഞുമുറുക്കമൊക്കെയൊന്നു കുറഞ്ഞ് അവളെത്തന്നെ നോക്കിയിരിപ്പായി… അതുകൂടിക്കണ്ടതും ചെക്കൻവളഞ്ഞൂന്നു തന്നെയുറപ്പിച്ച്,
