എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്] 8148

“”…നീയിപ്പപ്പോയാപ്പിന്നെ ഞാനെങ്ങനെ തിരിച്ചുവരും..??”””_ വണ്ടിയിൽനിന്നുമിറങ്ങി മുന്നിലേയ്ക്കു വന്നയവൾ തിരക്കി…

അതിന്,

“”…ന്റെ മിന്നൂസേ… നീയിപ്പോ അത്യാവശ്യപ്പെട്ടങ്ങു വന്നിട്ടവിടെ മലമറിയ്ക്കാനൊന്നുമില്ല… എനിയ്ക്കിനി നിന്നെ നാളെരാത്രീല് മതി… അപ്പൊവേണേല് ഞാമ്മന്നു കൂട്ടിക്കൊണ്ടുപോവാം… എന്തേ..??”””_ ഞാനൊരു കള്ളച്ചിരി ചിരിച്ചു…

“”…അച്ചോടാ… അതൊക്കെന്റെ കുട്ടൂസിന് വെഷമാവൂലേ… അതോണ്ട് മര്യാദയ്ക്കിപ്പോ ചേച്ചിയ്‌ക്കൊപ്പം വാട്ടാ..!!”””_ അവളെന്റെ ടീഷർട്ടിന്റെകഴുത്തിൽ പിടിച്ചുവലിച്ചതും വണ്ടിയോടെ ഞാനൊന്നുവേച്ചു…

വീഴുമെന്നുതോന്നിയതും പെട്ടെന്നുപിടിവിട്ട അവളെ കലിപ്പിച്ചൊന്നു നോക്കിയിട്ട് ഞാൻ ബൈക്ക് സ്റ്റാന്റിലിട്ടു… എന്നിട്ടു കീയുമെടുത്ത് കൂടെയിറങ്ങിച്ചെന്നു…

അപ്പോഴേയ്ക്കും റിസെപ്ഷനിലേയ്ക്കു കയറിയ മീനാക്ഷിയെക്കണ്ട് അവിടെയിരുന്ന് ചെറുതായി ഉറക്കം തൂങ്ങുകയായിരുന്ന രണ്ടുപെൺകുട്ടികളും പെട്ടെന്നെഴുന്നേറ്റു…

“”…ഗുഡ് മോർണി… ഓ സോറി… ഗുഡ് നൈറ്റ്… ഗുഡ് നൈറ്റ്..!!”””_ മീനാക്ഷിയവരെ കൈകാണിച്ചു കൊണ്ടങ്ങോട്ടേയ്ക്കു ചെല്ലുമ്പോഴേയ്ക്കും ഞാനവരെ അത്യാവശ്യം വൃത്തിയായിതന്നെ വിഷ്ചെയ്തു…

അതോടെ പെൺപിള്ളേരുരണ്ടും വാപൊത്തി ചിരിയ്ക്കാനുംതുടങ്ങി…

അതുകണ്ടതും മീനാക്ഷിയെന്നെ തിരിഞ്ഞുനിന്ന് രൂക്ഷമായൊന്നുനോക്കി;

“”…മനുഷ്യനെ നാണങ്കെടുത്താതെ ഒന്നു മിണ്ടാണ്ടിരിക്കാവോ..!!”””_ മുഖംചെരിച്ച് നെറ്റിയിൽ കൈചേർത്തുപിടിച്ച് അവളുമാരുകാണാതെയാണ് അതുപറഞ്ഞത്…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

417 Comments

Add a Comment
  1. bro ടീച്ചറിൻ്റെ കഥ restart ചെയ്യുമോ

    1. ഇത് കഴിയട്ടെ… 👍❤️

  2. അർജുൻ ബ്രോ വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം

    1. ❤️❤️❤️

  3. ശിക്കാരി ശംഭു🥰🥰

    Hi

  4. Super da mone kidu item

    1. താങ്ക്സ് ഡാ.. 👍❤️

  5. ശ്രീജിത്ത്

    ആർജ്‌ജുൻ 👌👌👌👌👌👌👌 മുൻപേ ഞാൻ പറഞിട്ടുള്ള comment ആവർത്തിച്ചു പറഞ്ഞു ആവർത്തന വിരസത വരുത്തുന്നില്ല ന്നാലും പറയാതെ വയ്യ എത്ര തവണ വായിച്ചാലും ആദ്യമായിട്ട് വായിക്കുന്ന ആകാംഷയോടെ മുഴുവനും തീർത്തിട്ടെ വേറെ എന്തും ചെയ്യൂ

    1. താങ്ക്യൂ ശ്രീജിത്ത്.. 👍❤️

      ഒത്തിരിസ്നേഹം.. 😘😘

  6. bro next part epoozhann indavuka

    1. മെയിൽ ചെയ്തിട്ടുണ്ട് ബ്രോ… വൈകാതെ വരും.. 👍❤️

  7. Bro orupade nokiyitte unde annu balance idum ennum karuthi.but kandilla pinna.annum innum oru rekshayum illa bro.kazyiyum enkil vegam thanne post cheythal nannayi.

    1. പെട്ടെന്നുതന്നെ വരും ബ്രോ… താങ്ക്സ്.. 👍❤️

  8. Bro ee story complete ayoo
    Mubee ethra part ayappo anu nirthiyee

    1. എഴുതുന്നത് കംപ്ളീറ്റ് ചെയ്യാനാണല്ലോ.. 👍❤️

  9. വർഷങ്ങൾക്ക് മുന്നേ കൊതിയോടെ വായിച്ച ഭാഗങ്ങൾ ആണ് ഇത്…

    ഇപ്പോഴും അങ്ങനെ തന്നെ വായിക്കുന്നു…☺️

    ♥️♥️♥️

    1. സ്നേഹം അഞ്ജലീ… ഇപ്പോഴും കൂടെയുള്ളത് ഒരു സന്തോഷമാണ്.. 👍❤️

Leave a Reply

Your email address will not be published. Required fields are marked *