എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്] 6445

അപ്പോഴുമവളെന്നെ നോക്കിനിൽപ്പുണ്ടാവുമെന്നൊക്കെ ചിന്തിച്ചപ്പോൾ തിരിഞ്ഞുനോക്കി വില കളയണ്ടെന്നുതോന്നി…

മാത്രോമല്ല, നടത്തമൊക്കെ കുറച്ചു സ്ലോമോഷനിലുമാക്കി…

അങ്ങനെ ഭയങ്കരപോസില്
തിരിച്ച് ഗേറ്റിനുമുന്നിലെത്തുമ്പോഴാണ്
അവിടൊരാൾക്കൂട്ടം കാണുന്നത്…

കാര്യമെന്താണെന്നറിയാനായി ഞാനുമതിന്റിടയിലേയ്ക്കു തലയെത്തിച്ചു നോക്കിയപ്പോൾ, രണ്ടുമൂന്നവന്മാരെ ഒരുകൂട്ടം പിള്ളേരും സെക്യൂരിറ്റിയുംചേർന്ന് താങ്ങിയെടുത്തു വണ്ടിയിലേയ്ക്കു കയറ്റുന്നു…

അവന്മാരുടെ മേലൊക്കെ ആകെമൊത്തം ചോരമയം…

…ഇതെന്താപറ്റിയെ..?? ഇനിവല്ല വണ്ടീമിടിച്ചതാണോ..??_ സ്വയംചിന്തിച്ചതിനൊപ്പം അടുത്തുനിന്നൊരുത്തനോട് കാര്യംതിരക്കിയപ്പോളാണ്, വണ്ടിയിടിച്ചതല്ല, മറിച്ച് ആരൊക്കെയോചേർന്ന് തല്ലിക്കൂട്ടിയതാന്നറിയുന്നത്…

അപ്പോഴാണെന്റെ ബൾബുകത്തീത്, ഒരുത്തനെ തല്ലിമറിയ്ക്കാനല്ലേ നമ്മളുമിങ്ങോട്ടു പോന്നത്..??!!

ചുറ്റുമൊന്നുനോക്കുമ്പോൾ കൂടെവന്ന ഒരുത്തന്റേം പൊടിപോലുമില്ല…

ഗെയ്റ്റിന്റെ ഫ്രണ്ടിലാണേൽ ശ്രീയുടേം പൂടയില്ലെന്നുകണ്ടതും മറ്റൊന്നുംചിന്തിച്ചില്ല, മാറിനിന്ന് ശ്രീയെവിളിച്ചു…

അവസാന ബെല്ലിനോടടുത്തപ്പോഴാണ് ആ നാറി ഫോണെടുത്തത്…

എടുത്തപാടെ;

“”…നീയിപ്പെവിടാ..?? എവടായാലും നേരേനമ്മടെ കോളേജിനുമുന്നിലേയ്ക്കു വാ… ഞാനും കാർത്തീമൊക്കെ ഇവടൊണ്ട്..!!”””_ അവനൊറ്റശ്വാസത്തിൽ പറഞ്ഞതും കാര്യമൊന്നുംമനസ്സിലാകാതെ എന്റെ വാ പൊളിഞ്ഞു;

…അപ്പൊയിതല്ലേ കോളേജ്..?? പിന്നെന്തിനാ ഇവമ്മാരെന്നെ ഇവിടെക്കൊണ്ടോന്നാക്കിയെ..??

477 Comments

  1. Love related ayya stories arellum onn comment cheyyo

    1. അതിനാണ് ഇറോട്ടിക് ലവ് സ്റ്റോറീസ് എന്ന ടാഗ് കൊടുത്തേക്കുന്നത്… അതൊന്ന് നോക്കാമോ..

  2. Ithinte full post cheythitundoo

  3. അടുത്ത പാർട്ട്‌ എപ്പഴാണ് എന്തായാലും വെയ്റ്റിംഗ് ആണ് arjun

    1. അധികം വൈകാതെ വരും ബ്രോ.. 👍❤️

  4. അടുത്ത പാർട്ട്‌ എപ്പഴാണ് എന്തായാലും waiting

  5. ആഞ്ജനേയ ദാസ് ✅

    അനാവശ്യമായി പ്രോത്സാഹിപ്പിച്ച്, പലതവണ psycho സിദ്ധുനേ കുഴീ ചാടിച്ചിട്ടുള്ളവനാണ് ശ്രീക്കുട്ടൻ 🙂

    1. ഇങ്ങനെയൊരുത്തൻ എല്ലാ കൂട്ടത്തിലും കാണുക സ്വാഭാവികമല്ലേടാ.. 😂

      1. ആഞ്ജനേയ ദാസ് ✅

        🤣🤣👍👍👍👍

  6. Keep going dude 😇

    1. താങ്ക്സ് ബ്രോ.. ❤️👍

  7. എന്റെ പൊന്നളിയോ ഇതിനിപ്പോ മറ്റെല് നിർത്തിയ പാർട്ട്‌ വരെ എത്തണേൽ എത്ര പാർട്ട്‌ ഇതിൽ കഴിയണം 🙃🙃🙃🙃

Comments are closed.