എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്] 6445

“”…എടാ നാറീ… ഒരു കോളേജിനകത്തുകേറി അവിടപ്പഠിയ്ക്കുന്നൊരു പെണ്ണിനെ വായിത്തോന്നീതൊക്കെ പറയാൻ നിന്റെ തലയ്ക്കെന്താടാ ഓളമുണ്ടോ..?? അതും മെഡിയ്ക്കൽ കോളേജില്… അവളെയെന്തേലും പറയണകണ്ടിട്ട് ആളുകൂടി പഞ്ഞിയ്ക്കിട്ടിരുന്നേൽ നീയെന്തുചെയ്തേനെ..??”””_ അവൻ പുരികമുയർത്തിക്കൊണ്ട് ചോദ്യമിട്ടു…

“”…അവളെപ്പറഞ്ഞതു ആളോള് കാണേക്കെചെയ്തു… എന്നെ കുറേയാളിന്റെ മുന്നെയിട്ടല്ലേ പറഞ്ഞേ… അപ്പൊ ഞാനും കുറേയാളിന്റെ മുമ്പിലിട്ടുപറയണ്ടേ….. അതല്ലേ ഞായം..??”””

“”…ആം.! നല്ല ഞായം.! വീട്ടിലിരിയ്ക്കുന്നയാ തള്ളേടെ പ്രാർത്ഥനകൊണ്ടൊന്നും പറ്റീല… അല്ല നീയവളെ എന്തൊക്കെയാ പറഞ്ഞേ..?? അതുകേക്കട്ടേ..!!”””_ അവൻ ചോദ്യഭാവേന എന്നെനോക്കി…

“”…എന്തുപറയാൻ..?? അന്നവളെന്നെ പറഞ്ഞേക്കെ ഞാനെടുത്തുതിരിച്ചിട്ടു… കൂട്ടത്തി ഞാനൊമ്പതാംക്ലാസ്സി പഠിയ്ക്കുമ്പംതൊട്ട് അവളെന്റെപിന്നാലെ നടക്കുവാന്നൊക്കെ പറഞ്ഞു..!!”””_ ചെറിയൊരുനാണത്തോടെ പറഞ്ഞുനിർത്തിയതും പല്ലിറുമിക്കൊണ്ടെന്റെ കഴുത്തിനു കുത്തിപ്പിടിയ്ക്കാൻവന്ന അവൻ, എന്തോ ആലോചിച്ചിട്ടെന്നമാതിരി കൈയൊന്നു കുടഞ്ഞു…

ശേഷം,

“”…ഇതിനൊക്കെ നിന്നെ വിളിയ്ക്കേണ്ട തെറിയെനിയ്ക്ക് അറിയാമ്പാടില്ലാഞ്ഞിട്ടല്ല… നിന്റെ തള്ളയില്ലേ, അവരെനിയ്ക്കു കുറേ ചോറുവാരിത്തന്നിട്ടുണ്ട്… അതോണ്ടൊന്നും പറയുന്നില്ല ഞാൻ..!!”””_ അതുംപറഞ്ഞ് എന്നോടുള്ള കലിമുഴുവൻ അവൻ വണ്ടീടെ പെട്രോൾടാങ്കിലിടിച്ചുതീർത്തു…

ഇവനിത്രയ്ക്കു ദേഷ്യപ്പെടേണ്ട കാര്യമെന്താന്നറിയാതെ ഞാനുമവനെ കുറച്ചുനേരം നോക്കിനിന്നു….

477 Comments

  1. Love related ayya stories arellum onn comment cheyyo

    1. അതിനാണ് ഇറോട്ടിക് ലവ് സ്റ്റോറീസ് എന്ന ടാഗ് കൊടുത്തേക്കുന്നത്… അതൊന്ന് നോക്കാമോ..

  2. Ithinte full post cheythitundoo

  3. അടുത്ത പാർട്ട്‌ എപ്പഴാണ് എന്തായാലും വെയ്റ്റിംഗ് ആണ് arjun

    1. അധികം വൈകാതെ വരും ബ്രോ.. 👍❤️

  4. അടുത്ത പാർട്ട്‌ എപ്പഴാണ് എന്തായാലും waiting

  5. ആഞ്ജനേയ ദാസ് ✅

    അനാവശ്യമായി പ്രോത്സാഹിപ്പിച്ച്, പലതവണ psycho സിദ്ധുനേ കുഴീ ചാടിച്ചിട്ടുള്ളവനാണ് ശ്രീക്കുട്ടൻ 🙂

    1. ഇങ്ങനെയൊരുത്തൻ എല്ലാ കൂട്ടത്തിലും കാണുക സ്വാഭാവികമല്ലേടാ.. 😂

      1. ആഞ്ജനേയ ദാസ് ✅

        🤣🤣👍👍👍👍

  6. Keep going dude 😇

    1. താങ്ക്സ് ബ്രോ.. ❤️👍

  7. എന്റെ പൊന്നളിയോ ഇതിനിപ്പോ മറ്റെല് നിർത്തിയ പാർട്ട്‌ വരെ എത്തണേൽ എത്ര പാർട്ട്‌ ഇതിൽ കഴിയണം 🙃🙃🙃🙃

Comments are closed.