എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്] 6205

“”…എന്താ ഞാമ്പറഞ്ഞത് സത്യവല്ലേ..?? നമ്മള്തമ്മീ പ്രേമമല്ലേ..?? നമ്മളെ രണ്ടുംകൂടിയിന്നലെ ഹോസ്റ്റലീന്നു പിടിച്ചില്ലേ..?? ഇല്ലേ..?? ഇല്ലെങ്കിപ്പറ..!!”””

“”…പ്രേമവോ..?? നിന്നോടോ..?? നീ പറഞ്ഞു പറഞ്ഞെങ്ങോട്ടാടീ കേറുന്നേ..?? ഇറങ്ങ്… മര്യാദയ്ക്കിറങ്ങിയ്‌ക്കോ… ഇല്ലേ കഴുത്തിന്പിടിച്ചു പുറത്തുതള്ളും ഞാൻ..!!”””_ ഞാനിരച്ചുകയറിയ കലിപ്പിൽ അടുത്തച്ഛനുമമ്മയും നിൽക്കുന്നതൊക്കെ മറന്നു…

എന്റെമുഖഭാവം കണ്ടതും അവൾ കത്തുന്നകണ്ണുകളോടെ എന്നെ ദഹിപ്പിയ്ക്കാനുറച്ചൊരു നോട്ടംനോക്കി…

“”…ഇവള് പറയുന്ന സത്യാണോടാ..?? നിങ്ങള് തമ്മിലിഷ്ടത്തിലാണോ..?? നീയിവളുടെ ഹോസ്റ്റലിൽ പോയിരുന്നോ..??”””_ തന്തപ്പടി കുറച്ചുകലിപ്പിലെന്റെ മുന്നിലേയ്ക്കുനിന്നു ചോദിച്ചപ്പോൾ ആദ്യമൊന്നുത്തരം മുട്ടിയെങ്കിലും അതുപരമാവധി അടക്കിപിടിച്ചുകൊണ്ട് ഞാൻ നിഷേധാത്മകമായി തലയാട്ടി…

“”…ഞങ്ങളു തമ്മിലൊരു കോപ്പുമില്ല… ഞാനിവൾടെ ഹോസ്റ്റലിലോട്ട് പോയിട്ടുമില്ല… ഇവളീ പറയുന്നേക്കെ നൊണയാ..!!”””_ ഒന്നുനിർത്തിയിട്ട് ഞാൻ മീനാക്ഷിയുടെനേരേ തിരിഞ്ഞു;

“”…വല്ലവന്റേം തോളേൽചെന്നുകേറി അവൻ പള്ളവീർപ്പിച്ചെങ്കി അങ്ങോട്ടുപൊക്കോണം… അല്ലാണ്ട് കണ്ടവിഴുപ്പൊന്നും എന്റെതോളേ വെയ്ക്കാന്നോക്കിയാ മൂക്കിമ്മേൽ പഞ്ഞിതിരുകും ഞാൻ..!!”””_ സ്വന്തംഭാഗം ന്യായീകരിയ്ക്കാനായി വായിൽവന്നതു മുഴുവൻ തിരിച്ചുപറഞ്ഞതും ഞങ്ങടെനടുക്കായിനിന്ന അച്ഛനെ തള്ളിമാറ്റിക്കൊണ്ടവൾ എന്റെനേരേ ചീറിപ്പാഞ്ഞുവന്നു…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

952 Comments

Add a Comment
  1. വെടിച്ചില് story ബാക്കി പോരട്ടെ👍

  2. ആ 20 മത്തെ പാർട്ടിൽ വേഗം ഒന്ന് എത്തിക്കുവോ.

  3. നന്ദുസ്

    സഹോ.. മെയിൽ അയച്ചിട്ടുണ്ടെന്നു പറഞ്ഞു പക്ഷെ ങ്ങട് എത്തിയിട്ടില്യാ ട്ടോ.. 🙏🙏❤️❤️

    1. @ഡോക്ടർ,

      മെയിൽ കിട്ടിയിരുന്നോ..?? ഒന്നുകൂടി അയയ്ക്കണോ..??

Leave a Reply

Your email address will not be published. Required fields are marked *