എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്] 6363

കുറച്ചുകഴിഞ്ഞ് എണീറ്റു മരുന്നുവെയ്ക്കാമെന്നൊക്കെ കരുതി കിടന്നതാണ്… എന്നാൽ വേദനയും ക്ഷീണവുംകാരണം അറിയാതെ ഉറങ്ങിപ്പോവുകയായ്രുന്നു…

പിറ്റേന്നായപ്പോൾ എനിയ്ക്കാണേൽ ശരീരമനക്കാൻ വയ്യാത്ത വേദനയായി…

എന്നിട്ടുമാരെയും സഹായത്തിനു വിളിയ്ക്കാൻ ഈഗോസമ്മതിച്ചില്ല…

ഇടയ്‌ക്കൊക്കെ അമ്മയും കീത്തുവുമൊക്കെവന്ന് ഡോറിന്മേൽതട്ടി വിളിച്ചെങ്കിലും ഞാൻമിണ്ടാമ്പോയില്ല…

എന്തേലും പറഞ്ഞകത്തുകയറിക്കൂടിയാൽ രഹസ്യംമുഴുവൻ അവറ്റകള് തുരന്നെടുക്കും…

രാത്രിയിൽ ഞാൻ വെള്ളമടിച്ചു തല്ലുണ്ടാക്കിവന്നതാണെന്ന് കരുതിയാണ് ഒന്നും മിണ്ടാൻവരാത്തത്…

അല്ലെങ്കിൽ കുറ്റവിചാരണയും രാത്രിതന്നെ നടന്നേനെ…

അങ്ങനെ റൂമിന്റെ ഡോറുതുറക്കാതെ, ബ്രേക്ക്‌ഫാസ്റ്റ്പോലും കഴിയ്ക്കാതെ കട്ടിലിന്മേൽ ചാരിക്കുത്തിയിരിയ്ക്കുമ്പോഴാണ് ശ്രീവന്ന് ഡോറിൽമുട്ടുന്നത്…

അവനാണ് വന്നതെന്നുറപ്പു വരുത്തിയശേഷം ഞൊണ്ടിപ്പിടഞ്ഞെഴുന്നേറ്റ് കതകുതുറന്നുള്ളിലേയ്ക്കു കയറ്റി…

“”…എങ്ങനെ..?? നല്ല വേദനയുണ്ടോ..??”””_ എന്റെ ബെഡിലേയ്ക്കിരുന്നവൻ ചോദിച്ചതും ഞാൻ ഡോറടയ്ക്കുന്നതിനിടയിൽ ഒന്നുമൂളി, ശേഷമവന്റെ അടുക്കലേയ്ക്കു ചെന്നു…

“”…ഇന്നലെ നിന്റെ തന്തപ്പടി എന്തേലുമ്പറഞ്ഞോ..??”””_ ഞാനടുക്കലെത്തിയതും അവൻ ശബ്ദംകുറച്ചുകൊണ്ട് ചോദിച്ചു…

“”…പിന്നെ പറയാതെ… ഒരുവിധത്തിലാ ഞാനിതിനുള്ളേ കേറി കതകടച്ചത്..!!”””

“”…നന്നായി.! ഇനി മൂന്നാലു ദിവസമിതിനുള്ളി കെടെ… താഴെയവരൊക്കെ നിന്നെ കൊല്ലാനുള്ള കലിപ്പിലാ… തിന്നാനും കുടിയ്ക്കാനുമുളേളക്കെ ഞാനെടുത്തു തന്നോളാം..!!”””_ അവനതു പറയുമ്പോഴേയ്ക്കും ഞാൻ കട്ടിലിന്റെ ക്രാസിയിലേയ്ക്കു ചാരിയിരുന്നു കഴിഞ്ഞിരുന്നു…

952 Comments

  1. വെടിച്ചില് story ബാക്കി പോരട്ടെ👍

  2. ആ 20 മത്തെ പാർട്ടിൽ വേഗം ഒന്ന് എത്തിക്കുവോ.

  3. നന്ദുസ്

    സഹോ.. മെയിൽ അയച്ചിട്ടുണ്ടെന്നു പറഞ്ഞു പക്ഷെ ങ്ങട് എത്തിയിട്ടില്യാ ട്ടോ.. 🙏🙏❤️❤️

    1. @ഡോക്ടർ,

      മെയിൽ കിട്ടിയിരുന്നോ..?? ഒന്നുകൂടി അയയ്ക്കണോ..??

Comments are closed.