…എങ്ങനെ ചെയ്യാനാ..?? അവൾടെമനസ്സിൽ ഞാനമ്മാതിരിചെയ്ത്തും ചെയ്തിട്ടു നിൽക്കുവല്ലേ…
“”…കീ… കീത്തൂ..??”””_ എന്നെയുംകടന്ന് മീനാക്ഷിയ്ക്കരികിലെത്തിയപ്പോൾ അവൾ അവസാനാശ്രയത്തിനായി കീത്തുവിനെ ശരണം പ്രാപിയ്ക്കാൻശ്രെമിച്ചു…
“”…എടീ… ഒന്നു നിയ്ക്ക്.! ഞാമ്പറേണ മുഴോനുംകേട്ടിട്ട് നിങ്ങളോരോന്നൊക്കെ കാട്ട്..!!”””_ അവൾക്കു മുഖംകൊടുക്കാതെ പോകാനൊരുങ്ങിയ കീത്തുവിന്റെ കൈപിടിച്ചുനിർത്തി അൽപ്പംദേഷ്യത്തിലും സങ്കടത്തിലുമായി മീനാക്ഷിപറഞ്ഞപ്പോൾ കീത്തുവേച്ചീടെമുഖം
ദേഷ്യംകൊണ്ടു ചുവന്നു…
“”…കൈയെടുക്കടീ.! ഞാൻ നിങ്ങളെയൊന്നുമിങ്ങനല്ല കരുതിയിരുന്നേ… ഇനിമേലിൽ മിണ്ടാമ്മന്നേക്കരുതെന്റോടെ..!!”””_ പറഞ്ഞുകഴിഞ്ഞ് എന്നെയൊന്നു തിരിഞ്ഞുകൂടി നോക്കിയപ്പോൾ അതെനിയ്ക്കും ബാധകമാണെന്ന് അവളുടെ മുഖഭാവത്തിൽ വ്യക്തമായ്രുന്നു…
പെർഫെക്ട് ടൈമിങിൽ തേർഡ്മാനിലേയ്ക്ക് പെർഫെക്ട്പ്ലേസ്മെന്റ് നടത്തിയ ബോളിനുപിന്നാലെയോടി മണ്ടത്തരംകാണിയ്ക്കാതെ വെറുതെ നോക്കിനിൽക്കുന്ന വീരേന്ദർസേവാഗിന്റെ മാതിരി ഞാനെല്ലാംനോക്കി തൂണിന്മേൽ ചാരിനിൽക്കുമ്പോൾ മീനാക്ഷിയുടെ കയ്യും തട്ടിയെറിഞ്ഞുകൊണ്ട് കീത്തു പുറത്തേയ്ക്കുനടന്നു…
“”…ഇങ്ങനെ ശവങ്കണക്കെ നിയ്ക്കാണ്ടെന്തേലും ചെയ്യടാ നാറീ… എല്ലാം ദേയിപ്പോ കയ്യീന്ന്പോവും..!!”””_ സഹികെട്ടമീനാക്ഷി എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ട് പറയുമ്പോൾ എന്റെമുഖത്തൊരു പുച്ഛഭാവമായിരുന്നു…
“”…ആണാ..?? എന്നാപോയി നീട്ടിവലിച്ചൊരു മൂഞ്ചു മൂഞ്ചിക്കൊട്… തീരട്ടെ നിന്റെയാകഴപ്പ്..!!”””_ പൊളിഞ്ഞുകേറിയ കലിപ്പിലും പുച്ഛത്തോടെ ഞാനതുപറഞ്ഞപ്പോൾ എന്നെ കത്തുന്നൊരുനോട്ടം നോക്കിയശേഷം എന്തോ ആലോചിച്ചുറപ്പിച്ചമട്ടിൽ അവൾതിരിഞ്ഞോടി…
വെടിച്ചില് story ബാക്കി പോരട്ടെ👍
ആ 20 മത്തെ പാർട്ടിൽ വേഗം ഒന്ന് എത്തിക്കുവോ.
👍❤️
സഹോ.. മെയിൽ അയച്ചിട്ടുണ്ടെന്നു പറഞ്ഞു പക്ഷെ ങ്ങട് എത്തിയിട്ടില്യാ ട്ടോ.. 🙏🙏❤️❤️
@ഡോക്ടർ,
മെയിൽ കിട്ടിയിരുന്നോ..?? ഒന്നുകൂടി അയയ്ക്കണോ..??