ഇവളിതെങ്ങോട്ടാണെന്ന ചിന്തയിൽ ഞാൻ സിറ്റ്ഔട്ടിലേയ്ക്കിറങ്ങുമ്പോൾ അച്ഛൻ വിളിച്ചതിനൊന്നു തിരിഞ്ഞുപോലും നോക്കാതെ കക്ഷി ഗേറ്റ്കടന്നിരുന്നു…
ഇവിടെയൊന്നും നടക്കാത്തകൊണ്ട് സ്വന്തം വീട്ടിൽപോയി മുടക്കുണ്ടാക്കാനുള്ള ഓട്ടമായ്രിയ്ക്കും…
എനിയ്ക്കുള്ളമാതിരി തിരിച്ചവൾക്കുമെന്നോട് കലിപ്പായതുകൊണ്ട് ഞാനൊന്നും ചെയ്തില്ലേലും അവളായ്ട്ടെല്ലാം മുടക്കിക്കോളുമെന്ന വിശ്വാസമായ്രുന്നു അപ്പോളെല്ലാമെനിയ്ക്ക്…
പിന്നെ നാട്ടിലത്യാവശ്യം പേരും പ്രശസ്തിയുമുള്ള എനിയ്ക്ക്, കടലിൽകൊണ്ടോയി കളഞ്ഞാലും അവളെ കെട്ടിച്ചുതരില്ലെന്ന വിശ്വാസവും.!
“”…നീയെന്തോ ചിന്തിച്ചു നിയ്ക്കുവാടാ..?? വന്നു വണ്ടീക്കേറ്..!!”””_ ഓരോരോ സാധ്യതകളെയും കല്പിച്ചുകൂട്ടി ഭിത്തിയിൽ ചാരിനിന്നയെന്നോട് അച്ഛനൊന്നു ചാടിയപ്പോളാണ് ഞാൻ ഞെട്ടിയുണർന്നത്…
“”…ഈ കോലത്തിലോ..??”””_ പുറത്തുനിന്നഅച്ഛനോട് കാറിന്റെ മുൻസീറ്റിലിരുന്ന് അമ്മചോദിച്ചതും പുള്ളിയുടെ മുഖംചുളിഞ്ഞു;
“”…ഓ.! ഇത്രേക്കെ ചെയ്തുവെച്ചിട്ടും
അവൾക്കു വേഷം മോശമായ്പ്പോയേലാണ് ദണ്ണം… ഇങ്ങോട്ടുവന്നു കേറടാ..!!”””_ അമ്മയേയുമൊന്നു പുച്ഛിച്ചിട്ട് ഡബിൾമൈന്റിൽ നിന്നയെന്നോടൊന്ന് കടുപ്പിച്ചപ്പോൾ ഞാനെങ്ങനെയൊക്കെയോ പഞ്ചറായബോഡിയുംകൊണ്ട് മുറ്റത്തേയ്ക്കു ചാടി…
അങ്ങനെയൊരു ഷോർട്ട്സുംടീഷേർട്ടുമിട്ട് പെണ്ണുകാണാൻ പോകാൻ തയ്യാറായിച്ചെന്ന എന്നെയൊന്നുകൂടി ഇരുത്തിനോക്കീട്ട് കാളപെറ്റെന്നു കേട്ട് കയറുമെടുത്തോടിയ എന്റെ മഹാനായതന്ത ഡ്രൈവിംഗ്സീറ്റിലേയ്ക്കു കയറിയിരുന്നു…
വെടിച്ചില് story ബാക്കി പോരട്ടെ👍
ആ 20 മത്തെ പാർട്ടിൽ വേഗം ഒന്ന് എത്തിക്കുവോ.
👍❤️
സഹോ.. മെയിൽ അയച്ചിട്ടുണ്ടെന്നു പറഞ്ഞു പക്ഷെ ങ്ങട് എത്തിയിട്ടില്യാ ട്ടോ.. 🙏🙏❤️❤️
@ഡോക്ടർ,
മെയിൽ കിട്ടിയിരുന്നോ..?? ഒന്നുകൂടി അയയ്ക്കണോ..??