എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്] 6205

“”…അപ്പൊ കാര്യമുണ്ടാഞ്ഞിട്ടാല്ലേ വന്നേ… മ്മ്മ്..?? എന്താ..?? എന്താണേലും ഡോക്ടറ് വളച്ചുകെട്ടാതെ പറയ്..!!”””_ എന്റെച്ഛനും അവള്ടച്ഛനും നല്ല ചങ്ങാത്തത്തിലാണെങ്കിലും നാട്ടുകാര്കൊടുക്കുന്ന ബഹുമാനം പുള്ളിയും അച്ഛന് കൊടുക്കാറുണ്ട്…

…ആഹ്.! അതുമിന്നത്തോടെ തീരും.!

“”…എടാ… വേറൊന്നുമല്ല… മീനുമോളെ ഇവന് കെട്ടിച്ചുകൊടുക്കാമോ എന്നൊരാലോചനയുമായി വന്നതാ..!!”””_
ഒരുളുപ്പുമില്ലാതെ എന്റെതന്ത എടുത്തവായ്ക്കങ്ങ് ചോദിച്ചപ്പോൾ സകലരും ഇരുന്നയിരുപ്പിൽ ഞെട്ടി…

മീനാക്ഷിയും അവള്ടെയമ്മയും നിന്നനിൽപ്പിലും…

അപ്പോഴാണ് കുണ്ണൻസെർനെ കുറിച്ച് ഞാനാലോചിയ്ക്കുന്നത്… പുള്ളിയെ ആ പരിസരത്തൊന്നും കണ്ടില്ല…

സംഗതി ഇനിയങ്ങോട്ട്‌ നടക്കാൻപോണതിന്റെ ഏകദേശരൂപം മനസ്സിലാക്കിയ ഞാൻ സെറ്റിയിൽനിന്നും മെല്ലെ നിരങ്ങിയിറങ്ങാൻ തുനിയവേ കീത്തു തുടയിലമർത്തി പിടിച്ചെന്നെ രൂക്ഷമായിനോക്കിയാ ഉദ്യമംതടഞ്ഞു…

റെയിൽവേ പ്ലാറ്റ്ഫോംപോലെ നീണ്ടുപരന്നുകിടന്ന ലിവിങ്റൂമിൽ ഒരുനിമിഷം ഭീകരമായൊരു നിശബ്ദത കളിയാടുമ്പോൾ നടക്കാൻപോകുന്ന ഇടിമുഴക്കത്തെ പേടിച്ചിട്ടാവണം മീനാക്ഷി രണ്ടുകൈകളും ചെവിയോടു ചേർത്തുപിടിച്ച് കണ്ണുകളെ കൊട്ടിയടച്ചു…

“”…എന്റെ ഡോക്ടറേ, നിങ്ങളിതെന്തായീ പറയുന്നേ… മീനുനെ ഇവന് കെട്ടിച്ചുകൊടുക്കാനോ..?? നിങ്ങക്കെന്താ പ്രാന്തായോ..??”””_ അയാളെന്തോ തമാശകേട്ടഭാവത്തിൽ മറുചോദ്യംചോദിച്ചതും ഇങ്ങേരെന്താ തല്ലാഞ്ഞതെന്ന ചിന്തയിലായ്രുന്നു ഞാൻ…

“”…എടാ… ഞാൻ തമാശപറഞ്ഞതല്ല… സംഗതികാര്യായ്ട്ടാ… നിങ്ങൾക്കൂടി താല്പര്യമുണ്ടേൽ നമുക്കാലോചിയ്ക്കായ്രുന്നു… നിങ്ങളെന്തോ പറയുന്നു..??”””

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

952 Comments

Add a Comment
  1. വെടിച്ചില് story ബാക്കി പോരട്ടെ👍

  2. ആ 20 മത്തെ പാർട്ടിൽ വേഗം ഒന്ന് എത്തിക്കുവോ.

  3. നന്ദുസ്

    സഹോ.. മെയിൽ അയച്ചിട്ടുണ്ടെന്നു പറഞ്ഞു പക്ഷെ ങ്ങട് എത്തിയിട്ടില്യാ ട്ടോ.. 🙏🙏❤️❤️

    1. @ഡോക്ടർ,

      മെയിൽ കിട്ടിയിരുന്നോ..?? ഒന്നുകൂടി അയയ്ക്കണോ..??

Leave a Reply

Your email address will not be published. Required fields are marked *