“”…എടാ… സത്യത്തിൽ നിന്നെയവിടുത്തെ പെണ്ണുങ്ങളാണാ അതോ പോലീസാണോ എടുത്തിട്ടു പെരുമാറിയേ..??”””_ കുറച്ചുനേരത്തെ നിശബ്ദതതയ്‌ക്കൊടുവിൽ ഞാൻ മറക്കാനാഗ്രഹിയ്ക്കുന്ന നിമിഷത്തെ അവൻ വീണ്ടുമോർമ്മിപ്പിച്ചു…
“”…ആ.! തമ്പുരാനറിയാം.! ആദ്യവാ പെണ്ണുങ്ങളായ്രുന്നു… പിന്നെ ആരൊക്കെന്തൊക്കെ ചെയ്തെന്ന് എനിയ്ക്കറിയാമ്പാടില്ലേ… എന്തായാലുമൊന്നും പാഴായിപ്പോയിട്ടില്ല, ഒക്കത്തിന്റേം സീലുണ്ട്..!!”””_ അവന്റെ ചോദ്യത്തിന്
നിസംഗതാഭാവത്തിലുള്ള എന്റെ മറുപടികേട്ടപ്പോൾ തികട്ടിവന്ന ചിരിയെ അവൻ കഷ്ടപ്പെട്ടൊതുക്കി…
“”…അതിരിയ്ക്കട്ടേ.! അവൾടെ കാര്യമെന്തായി..?? നീയിത്രേക്കെ തല്ലുകൊണ്ടേനെന്തേലും പ്രയോജനം..??”””_ പ്ലാനിങ്ങ് വിജയിച്ചോ എന്നറിയാനുള്ള ക്യൂര്യോസിറ്റിയോടെയാണ് അവനാചോദ്യമിട്ടത്…
“”…ആ.! അതുമാത്രമാണെന്റെ ആകെയുള്ളാശ്വാസം… നാറേണ്ടതൊക്കെ മാക്സിമത്തിൽ ഞാൻ നാറ്റിച്ചിട്ടുണ്ട്… പിടിച്ചുകെട്ടിയപ്പോൾ അവൾടെ പേരങ്ങ് പറഞ്ഞുകൊടുത്തു,
അവളുവിളിച്ചിട്ടാ വന്നേന്ന്…
ആദ്യമൊന്നുമവള് സമ്മതിച്ചില്ലേലും പിന്നെന്നെപ്പിടിച്ചു ജീപ്പിക്കേറ്റിയപ്പോൾ അവളേറ്റു… അങ്ങനെയാ എന്നെവിട്ടേ..!!”””
“”…അപ്പൊ മീനാക്ഷിയോ..??”””
“”…ആ..?? അതൊന്നുമെനിയ്ക്കറിയൂല… എന്റെടുക്കെ പൊയ്ക്കോളാമ്പറഞ്ഞു…
ഞാനിങ്ങ്പോന്നു..!!”””_ ശരീരംമുഴുവൻ ഇടിച്ചു പുഴുങ്ങിയവേദനയിലും ഞാൻ കൂളായി പ്രതികാരംചെയ്ത സന്തോഷത്തോടെ മറുപടിനല്കുമ്പോൾ ശ്രീയുടെമുഖം പെട്ടെന്നു വല്ലാണ്ടായി…
വെടിച്ചില് story ബാക്കി പോരട്ടെ👍
ആ 20 മത്തെ പാർട്ടിൽ വേഗം ഒന്ന് എത്തിക്കുവോ.
👍❤️
സഹോ.. മെയിൽ അയച്ചിട്ടുണ്ടെന്നു പറഞ്ഞു പക്ഷെ ങ്ങട് എത്തിയിട്ടില്യാ ട്ടോ.. 🙏🙏❤️❤️
@ഡോക്ടർ,
മെയിൽ കിട്ടിയിരുന്നോ..?? ഒന്നുകൂടി അയയ്ക്കണോ..??