എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്] 6207

സത്യത്തിലന്നേരമെന്റെ കാലിന്റടിയിൽനിന്ന് മഞ്ഞുരുകിയൊലിയ്ക്കുന്നതറിഞ്ഞെങ്കിലും അവളുനിന്നുരുകുന്നതു കാണാനെന്റെ ഉത്സാഹംകൂടി…

മകൻചത്താലും സാരമില്ല, മരുമോൾടെകണ്ണിലെ കണ്ണീരുകണ്ടാമതിയെന്നൊക്കെ പറയൂലേ..?? ഏതാണ്ടങ്ങനെതന്നെ…

പിന്നെ, കുറച്ചുമുന്നേ എന്റെ വീട്ടിൽവെച്ചവള് കാണിച്ചതും മറ്റൊന്നായ്രുന്നില്ലല്ലോ…

“”…കണ്ടോ… അവളുപറയില്ല… രണ്ടുപേരുംതമ്മില് വർഷങ്ങളായുള്ളിഷ്ടമാ… നാട്ടുകാരറിഞ്ഞ് നാണംകെടുന്നതിനുമുന്നേ നമുക്കിതങ്ങ് നടത്തിക്കൊടുക്കാം..!!'””_ അച്ഛൻ കറങ്ങിതിരിഞ്ഞ് വീണ്ടും പിടിച്ചടുത്തു പിടിമുറുക്കിയപ്പോൾ നിറകണ്ണുകളിൽ കത്തുന്നകോപത്തോടെ അവളെന്നെനോക്കി…

ഇങ്ങേരെ നീ വിളിച്ചോണ്ട് പോവോ, അതോ ഞാൻ തല്ലിയിറക്കണോന്ന മട്ടിൽ…

“”…എടോ… താനിതെന്തൊക്കെയാ പറയുന്നേ..?? ഇനി പിള്ളേർക്കങ്ങനൊരാഗ്രഹമുണ്ടേൽതന്നെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാതെ അതിനു സപ്പോർട്ടുചെയ്കയാണോ വേണ്ടേ..?? താനൊക്കെ എന്തൊരുതന്തയാടോ..??”””_ പുള്ളിയും സ്വന്തം നിലപാടിലുറച്ചുനിന്നപ്പോൾ, അങ്ങനെ പറഞ്ഞു മനസ്സിലാക്കിക്കൊടങ്കിളേന്ന മട്ടിൽ ഞാനൊന്നുഞെളിഞ്ഞു…

“”…എടോ… പറഞ്ഞു മനസ്സിലാക്കാനവരെന്താ കൊച്ചുകുട്ടികളാണോ..?? നമ്മടെയൊക്കെ കയ്യില് നിയ്ക്കുന്ന പ്രായമൊക്കെകഴിഞ്ഞു…
ഇനിയവരുടെ ഇഷ്ടത്തിന് വില കൊടുക്കുന്നേലെന്താ കുഴപ്പം..??”””

“”…ഒരു കുഴപ്പോമില്ലേ..?? ബാക്കിയെല്ലാംപോട്ടേ… ഇവളിവനെക്കാളും മൂന്നുനാലു വയസ്സിന് മൂത്തതല്ലേടോ..?? എന്തൊക്കെപറഞ്ഞാലും നമ്മളതൂടിനോക്കണ്ടേ..?? പിള്ളേർക്കോ ബോധമില്ല, താനുംകൂടങ്ങനായാലെങ്ങനാ..??”””_ സംഗതികൃത്യം കുറിയ്ക്കുകൊള്ളിച്ചുകൊണ്ടയാൾ നിർത്തിയതും അച്ഛനെന്തു പറയണമെന്നറിയാതെ അമ്മയുടെ മുഖത്തേയ്ക്കുനോക്കി…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

952 Comments

Add a Comment
  1. വെടിച്ചില് story ബാക്കി പോരട്ടെ👍

  2. ആ 20 മത്തെ പാർട്ടിൽ വേഗം ഒന്ന് എത്തിക്കുവോ.

  3. നന്ദുസ്

    സഹോ.. മെയിൽ അയച്ചിട്ടുണ്ടെന്നു പറഞ്ഞു പക്ഷെ ങ്ങട് എത്തിയിട്ടില്യാ ട്ടോ.. 🙏🙏❤️❤️

    1. @ഡോക്ടർ,

      മെയിൽ കിട്ടിയിരുന്നോ..?? ഒന്നുകൂടി അയയ്ക്കണോ..??

Leave a Reply

Your email address will not be published. Required fields are marked *